സയ്യിദ്‌നഗറില്‍ തീപിടുത്തം–ഏക്കര്‍കണക്കിന് സ്ഥലത്തേക്ക് തീ പടര്‍ന്നു-

തളിപ്പറമ്പ്: സയ്യിദ്‌നഗറില്‍ വന്‍ തീപിടുത്തം. കെ.എസ്.ഇ.ബി.ഓഫീസിന് പുറകിലെ തരിശായികിടക്കുന്ന സ്ഥലത്താണ് വൈകുന്നേരം നാലോടെ തീ പടര്‍ന്നുപിടിച്ചത്. ഈ ഭാഗത്ത് ഉയരത്തില്‍ വളര്‍ന്ന പുല്ലുകള്‍ക്ക് തീപിടിച്ചതോടെ പ്രദേശം പുകകൊണ്ട് മൂടി. നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. തളിപ്പറമ്പ് അസി.സ്റ്റേഷന്‍ ഓഫീസര്‍ … Read More

എം.പൂജക്ക് ഹിന്ദി എം.എ പരീക്ഷയില്‍ മൂന്നാം റാങ്ക്-

മയ്യില്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എ ഹിന്ദി പരീക്ഷയില്‍ മയ്യില്‍ സ്വദേശി എം.പൂജക്ക് മൂന്നാം റാങ്ക്. പൊതു-സാമൂഹ്യസേവന പ്രവര്‍ത്തകന്‍ മൈത്രി ജയന്‍-ഇമ ബ്യൂട്ടി പാര്‍ലര്‍ ഉടമ ജിഷ ദമ്പതികളുടെ മകളാണ്. സഹോദരി ശ്രേജ.

കുതിരവട്ടം കാഞ്ഞിരങ്ങാട്ടേക്ക് മാറ്റിയോ സാറമ്മാരെ–

തളിപ്പറമ്പ്: ബോര്‍ഡ് സ്ഥാപിച്ച സ്ഥലംമാറി, പ്രദേശവാസികള്‍ ദുരിതംപേറുന്നു. തളിപ്പറമ്പ് മന്ന-വായിക്കമ്പ മലയോര പാതയില്‍ കാഞ്ഞിരങ്ങാട് അടുത്തിടെ സ്ഥാപിച്ച ബോര്‍ഡാണ് നാട്ടുകാരുടെ ദുരിതത്തിന് കാരണമായിരിക്കുന്നത്. ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോര്‍ഡില്‍ ഒന്ന് കാഞ്ഞിരങ്ങാട് ടെസ്റ്റിങ്ങ് ഗ്രൗണ്ടിന്റേതാണ്. ടെസ്റ്റിങ്ങ് … Read More

സ്ത്രീ സുരക്ഷ കാര്യത്തില്‍ സര്‍ക്കാര്‍പൂര്‍ണ്ണ പരാജയം: കെ എസ് എസ് പി എ വനിത സംഗമം

തളിപ്പറമ്പ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ തുടരുമ്പോഴും ആക്രമണകാരികള്‍ക്കെതിരെ സര്‍ക്കാര്‍ നിഷ്‌ക്രിയമെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമെന്നും കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) വനിത സംഗമം ആരോപിച്ചു. ഗുണ്ട വിളയാട്ടം തടയാനാകാത്ത … Read More

എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസന പദ്ധതി ഉടന്‍ ആരംഭിക്കും- എം.വിജിന്‍ എം.എല്‍.എ

പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് കളമൊരുങ്ങുന്നു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രോത്സവം സമാപിച്ചു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന തിരുവുത്സവം മണ്ഡലസമാപ്ത ദിവസമായ ധനു 11 ന് പൂര്‍വ്വാധികം ഭംഗിയായി വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. തന്ത്രി ബ്രഹ്മശ്രീ കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തന്ത്രി ശ്രീനിവാസന്‍ നമ്പൂതിരി, … Read More

വിമുക്തി ലഹരി വിരുദ്ധ ബേധവല്‍ക്കരണ ക്ലാസ് നടത്തി-

തിമിരി: തിമിരി എ.കെ.ജി വായനശാല ആന്റ് ഗ്രന്ഥാലയം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി.പി.സുരേഷിന്റെ അധ്യക്ഷതയില്‍ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ രമേശന്‍ ചാലില്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം.കെ.ശിവപ്രകാശ്, … Read More

പി.ടി.തോമസ് നിലപാടുകളുടെ സൂര്യതേജസ്-എം.പ്രദീപ്കുമാര്‍

പി.ടി.തോമസ് നിലപാടുകളുടെ സൂര്യതേജസ്-എം.പ്രദീപ്കുമാര്‍   തളിപ്പറമ്പ്: മണ്ണിനേയും മനുഷ്യനേയും പ്രകൃതിയേയും സ്‌നേഹിച്ച, പരിസ്ഥിതിക്കു വേണ്ടി അങ്ങേയറ്റം പോരാടിയ നിലപാടിന്റെ രാജാവായ സൂര്യന്‍ അണഞ്ഞു. പി ടി യുടെ അകാല വേര്‍പാട് സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് മാനവ സംസ്‌കൃതി സംസ്ഥാന വൈസ് ചെയര്‍മാന്‍ … Read More

തളിപ്പറമ്പിന്റെ തണലായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍- ആര്‍ ഡി ഒ ഇ പി മേഴ്‌സി

തളിപ്പറമ്പ്: അവശരും നിര്‍ദ്ധനരുമായ അസംഖ്യം രോഗികള്‍ക്ക് നിരന്തരമായി മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പിന്റെ താങ്ങും തണലും കരുതലുമായി മാറിയിരിക്കുകയാണെന്ന് തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി. ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രതിമാസ മരുന്ന് വിതരണവും പാവപ്പെട്ടവര്‍ക്കുള്ള ക്രിസ്തുമസ് … Read More

കപ്പണത്തട്ട് അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പരിയാരം: പരിയാരം ഗ്രാമപഞ്ചായത്ത് കപ്പണത്തട്ട് അംഗന്‍വാടി കെട്ടിടം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ രൂപേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍. ഗോപാലന്‍ മാസ്റ്റര്‍, ടോണ വിന്‍സെന്റ്, ടി.പി … Read More