ശ്രീപോര്‍ക്കലി: മാതമംഗലത്ത്‌ ചരക്കിറക്കല്‍ തടഞ്ഞ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ അറസ്റ്റില്‍

മാതമംഗലം: ശ്രീപോർക്കലി സ്റ്റീൽസിൽ ചുമട്ട് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ച് സ്വന്തം ആൾക്കാരെ വച്ച് ലോഡിറക്കാനുള്ള നീക്കം ചുമട്ട് തൊഴിലാളികൾ തടഞ്ഞു. മാതമംഗലത്തെ ചുമട്ടുതൊഴിലാളികള്‍ക്ക്‌ തൊഴില്‍ നിഷേധിച്ച്‌ സ്വന്തം ആളുകളെ വെച്ച്‌ ചരക്കിറക്കാനുള്ള നീക്കമാണ്‌ തൊഴിലാളികള്‍ തടഞ്ഞത്‌. പോലീസ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ … Read More

കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടെറി ജോര്‍ജ്‌ വടകര(62)നിര്യാതനായി.

ശവസംസ്‌ക്കാരം ചൊവ്വാഴ്‌ച്ച ജനുവരി 31 ന്‌ വൈകുന്നേരം 3 മണിക്ക്‌ തളിപ്പറമ്പ്‌ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയുടെ പുഷ്‌പഗിരി സെമിത്തേരിയില്‍ നടക്കും. തളിപ്പറമ്പ്‌: കേരളാ കോണ്‍ഗ്രസ്‌ സംസ്ഥാന ജന.സെക്രട്ടെറി ജോര്‍ജ്‌ വടകര(62)നിര്യാതനായി. ഇന്ന്‌ രാവിലെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ ആറരയോടെ വീട്ടില്‍ … Read More

കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നെല്ലിക്കോട്ടെ തിരുമംഗലത്ത് ഇല്ലത്ത് ശ്രീകേഷ് നമ്പൂതിരി (38), പിതാവ് ശങ്കരൻ നമ്പൂതിരി(68), മാതാവ് കെ.പി.സാവിത്രി (61) എന്നിവർക്കെതിരെയാണ് കേസ്. പട്ടുവം കയ്യത്തെ പ്രണവം കർത്യേരി … Read More

ഒരു തൂങ്ങിമരണവും ഒരു വീണുമരണവും രണ്ടും തളിപ്പറമ്പില്‍

തളിപ്പറമ്പ്: ബിഹാര്‍ സ്വദേശിയായ യുവാവ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. സമസ്തി പൂര്‍ ജില്ലയിലെ സെച്ചോപൂര്‍ സ്വദേശി സുജിത് കുമാര്‍ മഹാതോ (44) ആണ് മരിച്ചത്. തൃച്ചംബരത്ത് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു. 25 ന് രാവിലെയാണ് കോണിപ്പടിയുടെ … Read More

സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു.

തളിപ്പറമ്പ്: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. മന്ന ഫാറൂഖ് നഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ കൊടിയില്‍ ഹൗസില്‍ ആമിന(61) ആണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ ഇന്നലെ രാത്രി മരിച്ചത്. 25 ന് രാവിലെ 9.30ന് തളിപ്പറമ്പ്-ഇരിട്ടി … Read More

നാല് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം-ദിനേശന്‍ കൊതേരി ഇരിക്കൂറിലേക്ക്.

കണ്ണൂര്‍: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ വീണ്ടും എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം. പയ്യന്നൂര്‍ എസ്.ഐ പി.വിജേഷിനെ ആലക്കോടേക്കും ആലക്കോട് എസ്.ഐ കെ.ഷറഫുദ്ദീനെ പയ്യാവൂരിലേക്കും മാറ്റിനിയമിച്ചു. ഇരിക്കൂര്‍ എസ്.ഐ എം.വി.ഷീജുവിനെ പയ്യന്നൂരിലേക്കും കരിക്കോട്ടക്കരി എസ്.ഐ കെ.ദിനേശനെ ഇരിക്കൂറിലേക്കും നിയമിച്ചു. തളിപ്പറമ്പ് എസ്.ഐയായിരുന്ന കെ.ദിനേശനെ കഴിഞ്ഞ … Read More

27 വര്‍ഷത്തിന് ശേഷം മനോഹരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിന് ശേഷം പിടിയില്‍. കുടക് വീരാജ്‌പേട്ടയിലെ കറപ്പസ്വാമിയുടെ മകന്‍ മനോഹരന്‍(51)നെയാണ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രേമരാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ ദേവന്‍ബാബു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 1996 നവംബര്‍ 3 ന് ചുഴലിയിലെ കല്ലുംകടവത്ത് … Read More

വിനയകൃഷ്ണന്‍ കിണറില്‍ വീണു പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷകരായി.

വെള്ളരിക്കുണ്ട്: കിണറില്‍ വീണ യുവാവിനെ അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. വെള്ളരിക്കുണ്ട് പുന്നക്കാട്ടെ കൂട്ടക്കുളം വീട്ടില്‍ വിനയകൃഷ്ണനാണ്(27) കിണറില്‍ വീണത്. ഇന്ന് പലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. സ്വന്തം വീട്ടുവളപ്പിലെ ആള്‍മറയില്ലാത്തതും അടിഭാഗത്ത് പാറയും നിറഞ്ഞ പൊട്ടക്കിണറിലാണ് വിനയകൃഷ്ണന്‍ വീണത്. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തംഗം … Read More

അര്‍ബന്‍നിധി തട്ടിപ്പ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്-ഡി.വൈ.എസ്.പി ടി.മധുസൂതനന്‍നായര്‍ അന്വേഷിക്കും.

കണ്ണൂര്‍: കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് അന്വേഷണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്; പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്റെ  സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക … Read More

ബൈക്കില്‍ കടത്തുകയായിരുന്ന മുക്കാല്‍ കിലോ കഞ്ചാവുമായി കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍

  പേരാവൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 750 ഗ്രാം കഞ്ചാവ് സഹിതം കൊട്ടിയൂര്‍ സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. പേരാവൂര്‍ എക്‌സൈസ് പാല്‍ച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍. 78 1906 ബജാജ് പള്‍സര്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. പാല്‍ച്ചുരത്തെ … Read More