വിവാദ മോഷ്ടാവ് ഗോകുല്‍ ആന്ധ്രാപോലീസിന്റെ പിടിയില്‍

തളിപ്പറമ്പ്: പുളിമ്പറമ്പിലെ വിവാദ മോഷ്ടാവ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലിനെ(29) ആന്ധ്രാപ്രദേശ് പോലീസ് പിടികൂടി. ഇന്ന് രാവിലെ ആറരയോടെയാണ് ആന്ധ്രയില്‍ നിന്നെത്തിയ പോലീസ് സംഘം പുളിമ്പറമ്പിലെ വീട്ടില്‍ നിന്നും ഗോകുലിനെ പിടികൂടിയത്. തളിപ്പറമ്പ് താലൂക്ക് ഒശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ … Read More

യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി-

തളിപ്പറമ്പ്: യുവതിയെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരങ്ങാട് മാവിച്ചേരിയിലെ കെ.പ്രബലേഷിന്റെ ഭാര്യ പി.ഷല്‍ന(26)നെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തൂങ്ങിമരിച്ചതായി കണ്ടത്. നാറാത്ത് സ്വദേശിനിയാണ്. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിശദമായ അന്വേഷണം നടത്തണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. … Read More

ചകിരി ഫാക്ടറിയില്‍ വന്‍ തീപിടുത്തം-പത്ത്‌ലക്ഷത്തിലേറെ നഷ്ടം

തളിപ്പറമ്പ്: പൂട്ടിക്കിടക്കുന്ന ചകിരി ഫാക്ടറിയില്‍ തീപിടുത്തം. ഏഴോം പൊടിത്തടത്തിലെ പ്രിയദര്‍ശിനി യന്ത്രവല്‍കൃത ചകിരി വ്യവസായ യൂണിറ്റിലാണ് തീപ്പിടുത്തം. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒന്നോടെയാണ് തീപ്പടുത്തമുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന ചകിരി പൂര്‍ണമായും കത്തിനശിച്ചു. കോമ്പൗണ്ടിനുള്ളിലെ പുല്‍മേടില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമനസേനയിലെ … Read More

ബൈക്കിടിച്ച് വ്യാപാരി മരിച്ചു-

തളിപ്പറമ്പ്: ബൈക്ക് ഇടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മരിച്ചു. ധര്‍മ്മശാല പെട്രോള്‍ പമ്പിന് സമീപം കുമ്മായം, വിറക്കട നടത്തുന്ന കോള്‍മൊട്ട പള്ളിക്ക് സമീപത്തെ പി.പി.അബ്ദുള്‍കരിംഹാജി (84) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ധര്‍മ്മശാലയിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. കടമ്പേരി സ്വദേശിയാണ്. ഭാര്യ: … Read More

ബസ് തകര്‍ത്തു-ചില്ലുകള്‍ പൊട്ടിച്ചു-ടയറുകള്‍ കുത്തിക്കീറി-

തളിപ്പറമ്പ്: നിര്‍ത്തിയിട്ട സ്വകാര്യ ബസിന് നേരെ ആക്രമം, ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് ടയറുകള്‍ കുത്തിക്കീറിയതായി പരാതി. കാക്കാത്തോട് ബസ്റ്റാന്റില്‍ സ്ഥിരമായി നിര്‍ത്തിയിടുന്ന ആലക്കോട് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കെ.എല്‍-59 സി-6566 ദേവി എന്ന സ്വകാര്യ ബസിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ സമൂഹവിരുദ്ധര്‍ … Read More

കൂറ് സി.പിഎമ്മിനോട് തന്നെ-സുരേഷ് കീഴാറ്റൂര്‍ വീണ്ടും സി.പിഎമ്മില്‍

തളിപ്പറമ്പ്: സി.പി.എമ്മിനെ വെല്ലുവിളിച്ച് കീഴാറ്റൂരില്‍ വയല്‍ക്കിളി സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ വീണ്ടും സി.പി.എം വേദിയില്‍. ഇന്ന് വൈകുന്നേരം പൂക്കോത്ത്‌നടയിലെ കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്ന സി.പി.എം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സുരേഷ് … Read More

കല്ലിങ്കീലിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തും വേണ്ടപ്പാ-

-മാറ്റണമെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി- തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭനെ ഉടന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കംചെയ്യണമെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയോഗം എക്യകണ്‌ഠേന ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന മണ്ഡലം … Read More

ലോറിയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു-

പരിയാരം: കാറും ലോറിയും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിളയാങ്കോട്ടെ കൈപ്രത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ (59) മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച പകല്‍ മൂന്നോടെ മണ്ടൂര്‍ ഭാസ്‌ക്കരന്‍ പീടികക്കു സമീപത്ത് വെച്ചാണ് ഇദ്ദേഹം സഞ്ചരിച്ച കാറില്‍ വടകരയിലേക്ക് ചെങ്കല്ല് കയറ്റി പോവുകയായിരുന്ന … Read More

യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു.

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ.ടി ജോമോന്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പ്രതി … Read More

8388924157–സൂക്ഷിക്കുകഈ നമ്പറില്‍ വിളിക്കരുത്-

തളിപ്പറമ്പ്: കെ.എസ്.ഇ.ബിയില്‍ നിന്നുള്ളതെന്ന വ്യാജേന ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം. തലേമാസത്തെ ബില്ല് അടക്കാത്തതിനാല്‍ ഇന്ന് രാത്രി 9.30 ന് വൈദ്യുതി കട്ട്‌ചെയ്യും എന്ന് പറഞ്ഞാണ് മെസേജ്. തളിപ്പറമ്പിലെ സത്യസായി ഹോമിയോ ക്ലിനിക്കിലെ ഡോ.പി.കെ.രഞ്ജീവിന് ഇത്തരത്തില്‍ വന്ന മെസേജ് സംശയം തോന്നി ലാന്റ് … Read More