പനിയും തൊണ്ടവേദനയുമുള്ള എല്ലാവരേയും പരിശോധിക്കണമെന്ന് കേന്ദ്രം-

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്റ്റുകളും സെല്‍ഫ് ടെസ്റ്റിങ് കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണണെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു. … Read More

സുധര്‍മ്മ ചെറുമാവിലായിക്ക് മത്തായി മാഞ്ഞൂരാന്‍ പുരസ്‌ക്കാരം-

തിരുവനന്തപുരം: മത്തായി മാഞ്ഞൂരാന്‍ ഫൗണ്ടേഷന്റെ 2020-21 വര്‍ഷത്തെ കലാരക്‌ന പുരസ്‌ക്കാരം കവയിത്രി സുധര്‍മ്മ ചെറുമാവിലായിക്ക്. അവരുടെ അമ്മ എന്ന കവിതയാണ് പുരസ്‌ക്കാരത്തിനായി തെരെഞ്ഞെടുക്കപ്പെട്ടത്. മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി പരേതനായ മത്തായി മാഞ്ഞൂരാന്റെ 52-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനദിനമായ 2022 ജനുവരി … Read More

ഡയലോഗ് സെന്റര്‍ കേരള രചനാ പുരസ്‌ക്കാരം വാണിദാസ് എളയാവൂരിന്-

കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരളയുടെ രചനാ പുരസ്‌കാരം പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിന് നല്‍കാന്‍ തീരുമാനിച്ചതായി ഡയലോഗ് സെന്റര്‍ കേരള ഡയരക്ടര്‍ ശൈഖ്മുഹമ്മദ് കാരകുന്ന് അറിയിച്ചു. അധ്യാപകന്‍, പ്രഭാഷകന്‍,എഴുത്തുകാരന്‍, സാംസ്‌കാരിക നായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങള്‍ … Read More

35 മുതല്‍ 59 വര്‍ഷം വരെ മലചവിട്ടിയ 25 സ്വാമിമാരെ ആദരിക്കുന്നു–അയ്യപ്പസംഗമം ഡിസംബര്‍ 30 ന്–

തളിപ്പറമ്പ്: 59 വര്‍ഷം മുതല്‍ 35 വര്‍ഷം വരെ തുടര്‍ച്ചയായി ശബരിമലദര്‍ശനം നടത്തിയ 25 സ്വാമിമാരെ ആദരിക്കുന്നു. ഡിസംബര്‍ 30 ന് തളിപ്പറമ്പില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ അയ്യപ്പസംഗമത്തില്‍ വെച്ചാണ് ഇവരെ ആദരിക്കുന്നതെന്ന് പുണ്യം പൂങ്കാവനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി.മണികണ്ഠന്‍നായര്‍, കണ്‍വീനര്‍ … Read More

സിനിമാനടി ശ്രുതിലക്ഷ്മിയെ ഇ.ഡി.ചോദ്യംചെയ്തു-

കൊച്ചി: നടി ശ്രുതിലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. മോന്‍സണ്‍ മാവുങ്കലിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. മോന്‍സണിന്റെ വീട്ടില്‍ നടന്ന ആഘോഷപരിപാടിയില്‍ ശ്രുതിലക്ഷ്മി നൃത്തം അവതരിപ്പിച്ചിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. മോന്‍സണും ശ്രുതിലക്ഷ്മിയും തമ്മില്‍ … Read More

വാളയാറില്‍ പോലീസാണ് ശരി- അന്വേഷണം ശരിവെച്ച് സി.ബി.ഐ-ആത്മഹത്യതന്നെ-

പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യത്തെ … Read More

ഒമിക്രോണുണ്ട്- രാത്രിയില്‍ പുറത്തിറങ്ങണ്ട-

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍തീരുമാനം. ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും … Read More

കേരളാ ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേഴ്‌സ് ആറാമത് സംസ്ഥാനസമ്മേളനം- 2022 ജനുവരി 2 ന്

തളിപ്പറമ്പ്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ആറാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ന്യൂ നളന്ദ കെ. ഇ മോഹനന്‍ നഗറില്‍ നടക്കും. 2022 ജനുവരി 2 ഞായര്‍ രാവിലെ 10 മണി മുതല്‍ നടക്കും. ആകാശവാണിയിലെ ന്യൂസ് റീഡര്‍ … Read More

കേരളം ഒന്നാമത് തന്നെ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്-നീതി ആയോഗ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സ്-

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ഒന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. 2019 20 റഫറന്‍സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സ്. തമിഴ്‌നാടും തെലങ്കാനയുമാണ് … Read More

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയ അജ്ഞാതവാഹനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി-

പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ വാഹവ്യൂഹത്തിന് നേരെ വന്ന അജ്ഞാതവാഹനത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഈ വാഹനമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് എസ്‌കോര്‍ട്ട് പോയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. മുഖ്യമന്ത്രിയുടെ വാഹനം … Read More