മറ്റ് ലോകരാഷ്ടങ്ങളില്‍ നിന്ന് തൊഴില്‍തേടി ആളുകള്‍ ഇന്ത്യയിലെത്തുന്ന സ്ഥിതി വരാന്‍പോകുന്നു-എ.പി.അബ്ദുള്ളക്കുട്ടി.

തളിപ്പറമ്പ്: ഡിജിറ്റല്‍ സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ച നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും, ഇന്നത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ മറ്റ് ലോക രാഷ്ട്രങ്ങളില്‍ നിന്ന് ഇങ്ങോട്ട് തൊഴില്‍തേടി യുവാക്കളുടെ ഒഴുക്ക് തന്നെ ഉണ്ടാവുമെന്ന് ബി.ജെ.പി.ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി. ബി ജെ പി തൃച്ചംബരം ബൂത്ത് … Read More

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന്- കേരള കോണ്‍ഗ്രസ് (എം)

  ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിലില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആരോപിച്ചു. ജനവാസ മേഖലകള്‍ക്ക് സമീപമെത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചിട്ടും അവയെ വനത്തിനുള്ളിലേക്ക് തുരത്താന്‍ … Read More

മഴവെള്ള സംഭരണി ഉപയോഗശൂന്യം-ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സാക്കണമെന്ന് നാട്ടുകാര്‍.

പരിയാരം: മഴവെള്ളസംഭരണി ഉപയോഗശൂന്യമായി കാടുകയറി, ഷോപ്പിംഗ് കോംപ്ലക്‌സ് കം ബസ്റ്റാന്റാക്കി മാറ്റണമെന്ന ആവശ്യം ശക്തമായി. 2004 ലാണ് 50 ലക്ഷം രൂപ ചെലവഴിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ സഹകരണ ശതാബ്ദി സ്മാരകമായി ഒരു കോടി … Read More

മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍റൂമിലേക്ക് പി.പി.ഷാജിയുടെ വക കമ്പ്യൂട്ടര്‍ സംഭാവന.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കണ്‍ട്രോള്‍റൂമിലേക്ക് കമ്പ്യൂട്ടര്‍ സംഭാവന ചെയ്ത് പി.പി.ഷാജി മാതൃകയായി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗഹാര്‍ദ്ദപരമായി തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായിട്ടാണ് പുതിയ കണ്‍ട്രോള്‍റൂം ആരംഭിക്കുന്നത്. ജൂലായ്മാസത്തില്‍ ആരോഗ്യവകുപ്പ്മന്ത്രിയെക്കൊണ്ട് ഇത് ഉദ്ഘാടനം ചെയ്യിക്കാനുള്ള ഒരുക്കത്തിലാണ് … Read More

അന്തര്‍ദേശീയ എം.എസ് എം.ഇ ദിനം ആചരിച്ചു.

തളിപ്പറമ്പ്:തൊഴിലവസരങ്ങള്‍ കൂട്ടാനും, ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും, സാമ്പത്തിക അഭിവൃദ്ധിക്കും ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച അനിവാര്യമാണെന്ന് കാനാറാ ബാങ്ക് എറണാകുളം റീജിയണ്‍ മുന്‍ മേധാവി സി.സത്യനാരായണന്‍. റുഡ്‌സെറ്റ്ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ എം.എസ്.എം.ഇ ദിനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ സ്വയം തൊഴില്‍ … Read More

താമരക്കാട് സംഗീതം നിറഞ്ഞ് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്:പെരുഞ്ചെല്ലൂരില്‍ ലക്ഷണ-ലക്ഷ്യ സംഗീതം സമര്‍പ്പിച്ച് താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി ആസ്വാദകര്‍ക്ക് ആനന്ദംപകര്‍ന്നു. ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്‌നകൃതികളില്‍ ശ്രീരാഗത്തിലും ആദിതാളത്തിലും ചിട്ടപ്പെടുത്തിയ എന്തരോ മഹാനുഭാവുലു എന്ന ലോക പ്രശസ്ത കൃതിയാണ് നീലകണ്ഠ അബോര്‍ഡിലെ അനന്ദസമര്‍പ്പണത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട … Read More

മോഷണം-ഒരുലക്ഷം രൂപയുടെ റാഡോ വാച്ചും 9000 രൂപയും കവര്‍ന്നു.

തളിപ്പറമ്പ്: മഴ ശക്തമായി, മോഷ്ടാക്കളും റെഡിയായി. തളിപ്പറമ്പില്‍ കവര്‍ച്ചയും, കവര്‍ച്ചാശ്രമവും. തൃച്ചംബരം ചിന്‍മയ വിദ്യാലയത്തിന് സമീപത്തെ പി.വി.ബാലചന്ദ്രന്റെ വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ മേശപ്പുറത്ത് വെച്ച ഒരുലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചും പേഴ്‌സില്‍ നിന്ന് 9000 … Read More

അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു-

കണ്ണൂര്‍:അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയും ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത കാലഘട്ടമായിരുന്നുവെന്ന് ജനതാദള്‍(എസ്)സംസ്ഥാന ജന.സക്രട്ടറി പി.പി.ദിവാകരന്‍ പറഞ്ഞു. ജനതാദള്‍ (എസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ആശങ്കകള്‍ അകന്നു–ദേശീയ പാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ അടിപാതകള്‍ അനുവദിച്ചു

  തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ വിവിധ ഇടങ്ങളില്‍ അടിപാതകളും മേല്‍പാതകളും അനുവദിച്ചതായി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു. 12 മീറ്റര്‍ വീതിയിലും 4 മീറ്റര്‍ ഉയരത്തിലും അനുവദിച്ച അടിപാതകള്‍- കോരന്‍പീടികയില്‍ കൊട്ടിയൂര്‍ നന്മഠം അമ്പലത്തിന് സമീപം, കുപ്പം പാലത്തിന് … Read More

ഗവ.മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിക്കാന്‍ സേവാദള്‍ രംഗത്തിറങ്ങി.

പരിയാരം: കാടുപിടിച്ചുകിടക്കുന്ന മെഡിക്കല്‍ കോളേജ് പരിസരം ശുചീകരിക്കാന്‍ സേവാദള്‍ രംഗത്തിറങ്ങി. കാടുപിടിച്ച പരിസരത്തുനിന്നും ലേഡീസ് ഹോസ്റ്റലിലേക്ക് കടന്ന രണ്ട് വിഷപ്പാമ്പുകളെയാണ് കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും കാടുകള്‍ വൃത്തിയാക്കാന്‍ നടപടികളില്ലാത്തതിനെ തുടര്‍ന്നാണ് സേവാദള്‍ രംഗത്തുവന്നത്. … Read More