പി.എല്‍.ജോണ്‍ പേട്ടയില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ്-എം.ബി.ബിജു സെക്രട്ടറി.

തളിപ്പറമ്പ്: തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റായി പി.എല്‍.ജോണ്‍ പേട്ടയിലും സെക്രട്ടെറിയായി എം.ബി.ബിജുവും ചുമതലയേറ്റു. ഷാജി ജോസഫാണ് ട്രഷറര്‍. ക്ലബ്ബിന്റെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് പി.എല്‍.ജോണ്‍ അധ്യക്ഷത വഹിച്ചു.  

കേള്‍വി എന്ന വലിയ ജനാധിപത്യത്തെ ഉള്‍ക്കൊണ്ടതോടെ പോലീസ് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറി വരികയാണെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ.

തളിപ്പറമ്പ്: മനുഷ്യത്വ പൂര്‍ണമായ, ജീവിതങ്ങളെപ്പറ്റി പഠിക്കുന്ന ഒരു വിഭാഗമായി കേരളാ പോലീസ് മാറിക്കഴിഞ്ഞുവെന്ന് ടി.ഐ.മധുസൂ തനന്‍ എം.എല്‍.എ പറഞ്ഞു. കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററിലെ കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് നഗറില്‍ ഉദ്ഘാടനം … Read More

തോട്ടിലെ മീനുകള്‍ ചത്തുപൊങ്ങി-കക്കൂസ് മാലിന്യം ഒഴുക്കിയെന്ന് സംശയം.

പിലാത്തറ: തോടിലെ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ. ചെറുതാഴം പഞ്ചായത്തിലെ പുറച്ചേരി നട്ടിക്കടവ് കപ്പാലത്തിനു സമീപത്തെ തോടിലെ മീനുകളാണ് ചത്തു പൊങ്ങിയിരിക്കുന്നത്. ഇന്ന് രാവിലെ തോട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാർ തോട്ടിൽ നോക്കിയപ്പോഴാണ്  മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചെറുതും … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം-മെയ് 12 ന് –

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം മെയ് 12 ന് മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററിലെ കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് നഗറില്‍ നടക്കും. രാവിലെ 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ടി.ഐ.മധുസൂതനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. … Read More

മെയ് 20 ന് മുസ്ലിം യൂത്ത്‌ലീഗ് തളിപ്പറമ്പ് മണ്ഡലം യുവജാഗ്രതാ റാലി

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മതസാഹോദര്യ കേരളത്തിനായി മെയ് 20 വെള്ളിയാഴ്ച വൈകുന്നേരം നാലിന് തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന യുവ ജാഗ്രതാറാലി വിജയിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും മുസ്ലിം ലീഗ് എം എസ് … Read More

മണ്‍പാത്രനിര്‍മ്മാണ സമുദായ സഭ ജില്ലാ സമ്മേളനം-

  തളിപ്പറമ്പ്: പരിവര്‍ത്തിത ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കാറുള്ള ഗ്രാന്റ് എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് ടി. ഐ മധുസൂദനന്‍ എംഎല്‍ എ. കേരള മണ്‍പാത്രനിര്‍മ്മാണ സമുദായസഭ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

പഞ്ചായത്തംഗത്തെ മുന്നില്‍ നിര്‍ത്തി സി.പി.എം നടത്തിയ അഴിമതിക്കെതിരെ വോട്ട് ചെയ്യണമെന്ന് പാച്ചേനി.

മുഴപ്പിലങ്ങാട്: പഞ്ചായത്ത് അംഗത്തെ മുന്നില്‍ നിര്‍ത്തി ഭരണത്തിന്റെ തണലില്‍ സി.പി.എം. നടത്തിയ അഴിമതിക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി. ഈ പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്പിച്ചതിനെതിരെ ജനങ്ങള്‍ പ്രതികരിച്ച് യു.ഡി.എഫ്. ഭരണത്തിന് സാഹചര്യമൊരുക്കുണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം … Read More

കെ-റെയില്‍ സി.പി.എം നേതാക്കള്‍ക്ക് കമ്മീഷന്‍ തട്ടാനെന്ന് കെ.സുധാകരന്‍ എം.പി.

മുഴപ്പിലങ്ങാട്: സി.പി.എം.നേതാക്കള്‍ക്ക് കമ്മീഷന്‍ തട്ടാനുള്ള കെ-റെയില്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. മുഴപ്പിലങ്ങാട് ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ ബലത്തില്‍ പൊതുപണം അപഹരിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് മുഴപ്പിലങ്ങാട് ഉപതിരഞ്ഞെടുപ്പെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി. … Read More

മൂത്തേടത്ത് എന്‍.എസ്.എസ് സ്പന്ദനം 2022 മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്പന്ദനം-2022 സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിക്കോല്‍ യുവജന വായനശാല & ഗ്രന്ഥാലയത്തില്‍ നടത്തിയ ക്യാമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ … Read More

സംഗീതപഠനശിബിരം മെയ് 14 മുതല്‍ 18 വരെ

പിലാത്തറ: ശ്രീരാഘവപുരം സംഗീതസഭ കര്‍ണ്ണാടകസംഗീതത്തില്‍ വിദഗ്ദ്ധപരിശീലനം ആഗ്രഹിക്കുന്നവര്‍ക്കായി സാരസ്വതം-2022 എന്ന പേരില്‍ പഞ്ചദിന സംഗീതപഠനശിബിരം സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത് പുറച്ചേരി ഗ്രാമത്തില്‍ മെയ് 14 മുതല്‍ 18 വരെയാണ് ഗുരുകുലരീതിയിലുള്ള ശിബിരം. ഈ വര്‍ഷത്തെ ശിബിരത്തില്‍ സാധകം, നവാവരണകൃതികള്‍ എന്നിവയിലാണ് … Read More