43 വര്‍ഷത്തിന് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി

പിലാത്തറ: കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥികള്‍ 43 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ സംഗമത്തില്‍ ഡോ.എ.വി.രാമദാസ് അധ്യക്ഷത വഹിച്ചു. എന്‍.വി.ബാബുരാജ്, കെ.വി. മനോഹരന്‍, പി.വി. പ്രകാശന്‍, വി.ഗീത, ഒ.കെ. നാരായണന്‍ നമ്പൂതിരി, … Read More

തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ലേബര്‍ ലൈസന്‍സ് ക്യാമ്പ് നടത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍-ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്-അക്ഷയ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് വ്യാപാരഭവനില്‍ ലേബര്‍ ലൈസന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ് റിയാസിന്റെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.റീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ കെ.അയ്യൂബ്, … Read More

താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച കാന്റീന്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി കാന്റീന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ … Read More

ആട് മജ്ബൂസ് ടീം വ്യാപാരി നേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

തളിപ്പറമ്പ്: ആട് മജ്ബൂസ് ടീം സംഘടിപ്പിച്ച ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റിലെ പുതിയ ഭാരവാഹികള്‍ക്കും കോഴിക്കോട് നടന്ന ഓപ്പണ്‍ നാഷണല്‍ ഗ്രാപ്പിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ 68 കിലോഗ്രാമില്‍ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് മുഅത്തിബിനും സ്വീകരണവും അനുമോദനവും … Read More

ചെറുതാഴം ബേങ്ക് ഒമ്പതാമത് ട്രേഡിങ്ങ് യൂണിറ്റ് നെരുവമ്പ്രത്ത് ആരംഭിച്ചു.

പിലാത്തറ: ചെറുതാഴം ബേങ്ക് ഒമ്പതാമത് ട്രേഡിങ്ങ് യൂണിറ്റ് നെരുവമ്പ്രത്ത് ആരംഭിച്ചു. ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ഒമ്പതാമത് വ്യാപാര യൂണിറ്റായ നീതി ഇലക്ട്രിക്കല്‍സ് ആന്റ് പെയിന്റ്സ് ഷോറൂമാണ് നെരുവമ്പ്രത്ത് അതിയടം ബ്രാഞ്ച് കെട്ടിടത്തില്‍ ആരംഭിച്ചത്. ഇടനിലക്കാരില്ലാതെ കമ്പനികളില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ … Read More

പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: സൗന്ദര്യം കുറവാണ്, തടി കൂടുതലാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുകയും, സ്ഥലവും കാറും വാങ്ങാന്‍ കൂടുതല്‍ പണം വേണമെന്ന് പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയു പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഞാറ്റുവയലിലെ റിയാസ്, ഉമ്മ ആമിന, … Read More

മകനെ ബാഡ്ജണിയിക്കാന്‍ പിതാവ് സ്റ്റേജിലെത്തി-വി.താജുദ്ദീനെ ബാഡ്ജ് ധരിപ്പിച്ചത് എ.അബ്ദുള്ളഹാജി.

തളിപ്പറമ്പ്: അംഗീകാരങ്ങളും സ്ഥാനലബ്ധികളും ഏറ്റുവാങ്ങുന്ന വേളകളില്‍ ബന്ധങ്ങളുടെ ഊഷ്മളതക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പുഷ്പഗിരി ബാബില്‍ഗ്രീന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ് ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്. അഞ്ചാംതവണയും ജന.സെക്രട്ടെറിയായി നോമിനേറ്റ് ചെയ്യപ്പെട്ട വി.താജുദ്ദീന് … Read More

പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രം ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കുക: ബിജെപി

പരിയാരം: നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോരന്‍പീടികയിലെ ആശുപത്രി മാസങ്ങളോളമായി തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കണമെന്നവശ്യപ്പെട്ട് ബി ജെ പി പരിയാരം പഞ്ചായത്ത് കമ്മിറ്റി ഡിഎംഒ ക്ക് നിവേദനം നല്‍കി. തുറക്കാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകാന്‍ പരിയാരം പഞ്ചായത്ത് കമ്മിറ്റി … Read More

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. കരിമ്പം സ്വദേശി മൈമൂനാസില്‍ പി.ഉനൈസ് (34) നേയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയ്ക്ക് കുപ്പം പാലത്തിന് സമീപമുള്ള മുതുകുട ജംങ്ഷനില്‍ വച്ച് പട്രോളിംഗിനിടെ തളിപ്പറമ്പ് എസ് കെ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള ലപാലീസ് … Read More

എസ്.ഡി.പി.ഐ കുറുമാത്തൂര്‍ പഞ്ചായത്ത് വഖഫ് സംരക്ഷണ സമിതി രൂപീകരിച്ചു

കുറുമാത്തൂര്‍: വഖഫ്-മദ്രസകള്‍: മതപരവും സമൂഹപരവും സാമൂഹിക ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ എസ്.ഡി.പി.ഐ കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കുകയും വഖഫ് സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു. എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി തളിപ്പറമ്പ് മണ്ഡലം കണ്‍വീനര്‍ അഡ്വ.സമീര്‍ മോഡറേറ്ററായി. … Read More