ഹര്‍ത്താല്‍ദിന ആക്രമം-പി.എഫ്.ഐ ഏരിയാ പ്രസിഡന്റ് അറസ്റ്റില്‍.

തളിപ്പറമ്പ്: ഹര്‍ത്താല്‍ ആക്രമം പോപ്പുലര്‍ഫ്രണ്ട് തളിപ്പറമ്പ് ഏരിയാ പ്രസിഡന്റ് അറസ്റ്റില്‍. ശാദുലിപള്ളിക്ക് സമീപത്തെ കക്കിന്റകത്ത് ആറാംകണ്ടം ഹൗസില്‍ എ.എ.ഷുഹൂദിനെയാണ്(39) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത സപ്തംബര്‍ 23 ലെ ഹര്‍ത്താല്‍ ദിവസം എളംമ്പേരം … Read More

യദുകൃഷ്ണന്‍ തളിപ്പറമ്പ് എസ്.ഐ പരിയാരത്ത് സഞ്ജയ്കുമാര്‍

കണ്ണൂര്‍: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ആറ് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം. പരിയാരം എസ്.ഐ നിബിന്‍ ജോയിയെ ഇരിട്ടിയിലേക്കും ഇരിട്ടിയില്‍ നിന്ന് എം.പി.ഷാജിയെ ചെറുപുഴയിലേക്കും ചെറുപുഴയില്‍ നിന്ന് പി.സി.സഞ്ജയ്കുമാറിനെ പരിയാരം എം.സിയിലേക്കും മാറ്റി നിയമിച്ചു. തളിപ്പറമ്പ് എസ്.ഐ കെ.ദിനേശനെ കരിക്കോട്ടക്കരിയിലേക്കും മാലൂരില്‍ നിന്ന് … Read More

ബദരിനാഥ് മുന്‍ റാവല്‍ജി മേലേതിയടത്തെ പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി(62) നിര്യാതനായി

പരിയാരം: ബദരിനാഥ് മുന്‍ റാവല്‍ജി മേലേതിയടത്തെ പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി(62) നിര്യാതനായി. ചെറുതാഴം ശ്രീരാഘവപുരം സഭായോഗം പ്രസിഡന്റാണ്. ഭാര്യ: ഗൗരി അന്തര്‍ജനം(അധ്യാപിക, ചിന്‍മയ വിദ്യാലയം-തളിപ്പറമ്പ്). മക്കള്‍: ശ്രീനാഥ്(യു.കെ.), ബദരിപ്രസാദ്. സഹോദരങ്ങള്‍: കേശവന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം. … Read More

തെളിവില്ലെന്നു സി.ബി.ഐ; സോളാറി’ല്‍ ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചു. ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു കണ്ടെത്തിയത്. പരാതിക്കാരി … Read More

ഉണ്ണീസ് ഹോട്ടലില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

കാങ്കോല്‍: ഹോട്ടലില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് വാര്‍ഡ് മൂന്നിലെ വെളിച്ചംതോട് എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഉണ്ണീസ് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് ഇന്ന് രാവിലെ ആരോടെ തീപ്പിടിച്ചത്. പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാസ്‌ക് കര്‍ശനമാക്കി

  പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു. ആശുപത്രിയിലെത്തുന്നവര്‍നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുകയും വേണം. ആശുപത്രിയിലെത്തുന്ന ആര്‍ക്കെങ്കിലും പുതിയ സാഹചര്യത്തില്‍ കോവിഡ്ബാധയുണ്ടെങ്കില്‍, ആയത് രോഗികളേയും മറ്റുള്ളവരേയും … Read More

കുപ്പത്ത് ബസിടിച്ച് ഷെല്‍ട്ടര്‍ തകര്‍ന്ന് നാലുപേര്‍ മരിക്കാനിടയാക്കിയ സംഭവം-കേസിന്റെ വിധി 30 ന്.

തലശ്ശേരി: തളിപ്പറമ്പ് കുപ്പത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ച് കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കാനിടയായ കേസിന്റെ വിധി 30 ന്. ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് എ.വി.മൃദുലയാണ് വിധി പ്രഖ്യാപിക്കുക. പി.എന്‍.ആര്‍.ബസ്സ് … Read More

ക്രിസ്തുമസ് രാത്രിയില്‍ സ്‌ക്കൂട്ടറപകടത്തില്‍ മരിച്ച അലീനയുടെ സംസ്‌ക്കാരം ഇന്ന്.

കുടിയാന്മല: ക്രിസ്മസ് രാത്രിയില്‍ കുടിയാന്മലയിലുണ്ടായ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുടിയാന്മലയിലെ കണ്ടത്തില്‍ ടോമി-ലിസി ദമ്പതികളുടെ മകളും പൈസക്കരി ദേവമാതാ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ അലീന ടോമി (22) ആണ് മരിച്ചത്. കുടിയാന്മല ഫാത്തിമ മാതാ … Read More

നിയമം ലംഘിച്ച് ദേശീയപാതയോരത്ത് മതില്‍ നിര്‍മ്മാണം

തളിപ്പറമ്പ്: നിയമം ലംഘിച്ച് കോണ്‍ഗ്രസ് മന്ദിരത്തിന് സമീപം ദേശീയപാതയോരത്ത് മതില്‍ നിര്‍മ്മിക്കുന്നതായി പരാതി. കൃസ്തുമസ് അവധിയും ഞായറാഴ്ച്ചയും ഉപയോഗപ്പെടുത്ത് അതിസമര്‍ത്ഥമായി ആസൂത്രണം നടത്തിയാണ് മതില്‍ നിര്‍മ്മിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. തളിപ്പറമ്പ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മതില്‍ നിര്‍മ്മിക്കുന്നത്. നഗരസഭയില്‍ നിന്ന് മതില്‍ … Read More

ഡ്രോണ്‍ പറത്തുന്നതിനിടയില്‍ കിണറില്‍ വീണു-അഗ്നിശമനസേന തിരിച്ചെടുത്തു.

പഴയങ്ങാടി: മാടായിപ്പാറയില്‍ ഷൂട്ടിങ്ങിനിടയില്‍ പറത്തിയ ഡ്രോണ്‍ കിണറില്‍ വീണു, പയ്യന്നൂര്‍ അഗ്നിശമനസേനയെത്തി പുറത്തെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. പഴയങ്ങാടി മാടായി പാറയില്‍ പറത്തുന്നതിനിടെ തകരാര്‍ സംഭവിച്ചാണ് പഴയങ്ങാടിയിലെ സൂരജിന്റെ 1,40,000 രൂപ വിലവരുന്ന ഡ്രോണ്‍ കിണറില്‍ വീണത്. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ … Read More