മൈക്ക് വേട്ട തുടരുന്നു-പരിയാരം പോലീസ് സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസിന്റെയും ക്ഷേത്രകമ്മറ്റി പ്രസിഡന്റിന്റെയും പേരില്‍ കേസെടുത്തു.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കലാപരിപാടികള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നു. പരിപാടി നടത്തിയതിന് ക്ഷേത്രകമ്മറ്റി പ്രസിഡന്റിന്റെയും സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസിന്റെയും മൈക്ക്ഓപ്പറേറ്റര്‍ മാരും ഉള്‍പ്പടെ 5 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കടന്നപ്പള്ളി കടക്കുംകടവത്ത് വേട്ടക്കൊരുമകന്‍ ക്ഷേത്രം പ്രസിഡന്റ് എം.വി.നാരായണന്‍, സെക്രട്ടെറി … Read More

സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറുടെ അധികാരമുപയോഗിച്ച് ഗവര്‍ണര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജി എ.ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. മുന്‍ വയനാട് ഡിവൈഎസ്പി വിജി കുഞ്ഞന്‍ … Read More

പിലാത്തറ കവര്‍ച്ച പ്രതി പറക്കും ബിനോയി കോഴിക്കോട് പിടയിലായി.

പിലാത്തറ: പിലാത്തറ ചായ് കോര്‍ണറില്‍ ഫെബ്രുവരി 15 ന് നടന്ന കവര്‍ച്ച കേസിലെ മുഖ്യപ്രതി പിടിയിലായി, കൂട്ടാളിയെ തിരയുന്നു. കോഴിക്കോട് കൂടരഞ്ഞി കൊന്നാംതൊടി സ്വദേശി കെ.വി.ബിനോയി എന്ന പറക്കും ബിനോയി (41) ആണ് കോഴിക്കോട് ഒരു കവര്‍ച്ചക്കിടയില്‍ മാര്‍ച്ച് 21 ന് … Read More

മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍

പാപ്പിനിശ്ശേരി: മാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ സഹിതം രണ്ടുപേര്‍ അറസ്റ്റില്‍. മാടായിയിലെ മെന വളപ്പില്‍ എം.വി.നജീബ്, പാളയം നഗറിലെ പുതിയ വീട്ടില്‍ പി.വി.സിനാസ് എന്നിവരെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വി.പ്രസന്നകുമാറും സംഘവും മാടായിപ്പാറയില്‍ വെച്ച് പിടികൂടിയത്. നജീബില്‍ നിന്ന് 317 മില്ലി ഗ്രാമും … Read More

പ്രായപൂര്‍ത്തിയെത്താത്ത മകന്‍ സ്‌ക്കൂട്ടറോടിച്ചു, മാതാവിന് 55,000 പിഴ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടില്‍ പി.റഹ്‌മത്തിന്റെ പേരിലാണ് പോലീസ് കേസെടുത്തത്. റഹ്‌മത്തിന്റെ 14 കാരനായ മകന്‍ ഇന്നലെ ഉച്ചക്ക് കാക്കാഞ്ചാലില്‍ 12.15 ന് കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ … Read More

താമരശേരിയില്‍ വന്‍ തീപിടുത്തം: രണ്ടു കടകള്‍ കത്തിനശിച്ചു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു കടകള്‍ കത്തി നശിച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് മുന്നിലെ ബേക്കറികളാണ് പൂര്‍ണമായും കത്തിനശിച്ചത്. മുക്കത്തു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയിലാണ് തീപിടിത്തം ഉണ്ടായത്. പഴയ ഓടിട്ട … Read More

പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യശ്രമം.

തൃശൂര്‍: പെട്രോള്‍ പമ്പില്‍ യുവാവിന്റെ ആത്മഹത്യശ്രമം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. കാന്‍ … Read More

പേരാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍.

പേരാവൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂര്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ മുണ്ടക്കല്‍ ജോണ്‍(64)നെയാണ് പോരാവൂര്‍ പോലീസ് ഇന്ന് വൈകുന്നേരം കസറ്റഡിയിലെടുത്തത്. ഭാര്യ ലില്ലിക്കൂട്ടിയെയാണ് ജോണ്‍ ഇന്ന് വൈകുന്നേരം നാലരയോടെ വെട്ടിക്കൊന്നത്. ലില്ലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ ദിവിഷിന്റെ ഭാര്യാ സഹോദരന്‍ … Read More

ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.

  കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പേരാവൂർ മുണ്ടക്കൽ ലില്ലിക്കുട്ടി (60) ആണ് മരിച്ചത്. ഭർത്താവ് ജോണാണ് ലില്ലിക്കുട്ടിയെ വെട്ടിയത്. ആക്രമണത്തിനിടെ ഇവരുടെ മകന്റെ ഭാര്യാ സഹോദരനും വെട്ടേറ്റു. ഇന്ന് വൈകീട്ടാണ് സംഭവം. കൂടുകൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ആക്രമണത്തിന്റെ … Read More

ഓണ്‍ലൈന്‍ ട്രേഡിംഗ്: തൃച്ചംബരത്തെ രാജീവ് മേനോന് 14,70,800 പോയി.

തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍തുക ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തൃച്ചംബരം സ്വദേശിയുടെ 14 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. തൃച്ചംബരം മംഗളാ റോഡില്‍ പാരിജാത് വീട്ടില്‍ പി.രാജീവ്‌മേനോനാണ്(68)തട്ടിപ്പിനിരയായി 14,70,800 രൂപ നഷ്ടപ്പെട്ടത്. 2023 നവംബര്‍ 23 മുതല്‍ 2024 ഫിബ്രവരി 21 വരെയുള്ള … Read More