ആലക്കോട് പഞ്ചായത്ത് ഓഫീസില്‍ അതിക്രമം 65 കാരിക്കെതിരെ പോലീസ് കേസ്.

ആലക്കോട്: പഞ്ചായത്ത് സെക്രട്ടെറിയുടെ ചേമ്പറില്‍ അതിക്രമിച്ചുകടന്ന് യോഗം തടസപ്പെടുത്തുകയും സെക്രട്ടെറിയേയും മറ്റുള്ളവരെയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട്ടെ പാലയ്യന്‍ വീട്ടില്‍ ഉഷ പാലയ്യന്‍(65)ന്റെ പേരിലാണ് കേസ്. ഇവരുടെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട നികുതി … Read More

ഹൃദയമില്ലാത്ത നീചന്‍മാരേ— ഈ കാഴ്ച്ച നിങ്ങള്‍ കാണുന്നില്ലേ

ഹൃദയമില്ലാത്തവരേ എന്ന ചോദ്യം ആരോഗ്യവകുപ്പിനോടും ഈ നാട് ഭരിക്കുന്ന സി.പി.എം എന്ന ഇടതുപക്ഷമെന്ന് അവര്‍ സ്വയം പറയുന്ന പ്രസ്ഥാനത്തോടുമാണ്. പരിയാരം: കാത്ത്ലാബ് മൂന്നെണ്ണവും കട്ടപ്പുറത്ത്, ബൈപ്പാസ് സര്‍ജറി മുടങ്ങിയിട്ട് 8 മാസം, പരിയാരത്ത് രോഗികളെ കൂട്ടത്തോടെ ഡിസ്ച്ചാര്‍ജ് ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

ലസാറോ അക്കാദമി ഡയരക്ടര്‍ കെ.പി.ജോബിക്ക് എമര്‍ജിംഗ് ഓണ്‍ട്രപ്രൂനര്‍ അവാര്‍ഡ്.

കാഞ്ഞങ്ങാട്: ജെ.സി.ഐ ഇന്ത്യ മേഖല 19 ലെ എമര്‍ജിങ്ങ് ഓണ്‍ട്രപ്ര്യൂനര്‍ അവാര്‍ഡ് ലസാറോ അക്കാദമിയുടെ ഡയറക്ടര്‍ കെ.പി. ജോബി തെരെഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന മേഖലാ പ്രവര്‍ത്തക സമ്മേളനത്തില്‍ വച്ച് ജെ.സി.ഐ ഇന്ത്യ നാഷണല്‍ പ്രസിഡന്റ് രഗേഷ് ശര്‍മ അവാര്‍ഡ് നല്‍കി ആദരിച്ചു. … Read More

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് നേഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കണം: കേരള ഗവര്‍മെന്റ് നഴ്‌സസ് യൂണിയന്‍

പരിയാരം: കണ്ണൂര്‍ ജില്ലാ ആശുപത്രി അടക്കം ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ നിലനില്‍ക്കുന്ന സ്റ്റാഫ് നേഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കണമെന്ന് പരിയാരത്ത് നടന്ന കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍(കെ.ജി.എന്‍.യു) കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാഫ് നേഴ്‌സുമാരുടെ ക്ഷാമം മൂലം ജില്ലയിലെ … Read More

17 ലക്ഷം ചെലവഴിച്ചു നവീകരിച്ചു, ശുചിമുറിക്ക് വാതില്‍ ഘടിപ്പിക്കാന്‍ പണമില്ലപോലും.

തളിപ്പറമ്പ്: ആനയെ വാങ്ങാന്‍ പണമുണ്ട്, തോട്ടി വാങ്ങാനില്ല എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കുന്നതാണ് തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയുടെ പുനര്‍നിര്‍മ്മാണം. 17 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നവീകരിച്ചത്. പൊട്ടിയ ടൈല്‍സുകള്‍ മുഴുവന്‍ മാറ്റി പുതിയത് പടിപ്പിച്ചു, പെയിന്റടിച്ചു, അത്യാവശ്യം വേണ്ട എല്ലാ നവീകരണങ്ങളും … Read More

വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി.

തളിപ്പറമ്പ്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ കുടുങ്ങിയ മോതിരം അഗ്നിശമനസേന അറുത്തുമാറ്റി. മടമ്പം മേരിലാന്റ് ഹൈസ്‌ക്കൂളിലെ കോട്ടൂര്‍ സ്വദേശി എം.ജിജിന്റെ കയ്യില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരമാണ് സേന അറുത്ത് മാറ്റിയത്. ഇന്നലെ രാവിലെ മോതിരം ഇട്ടപ്പോള്‍ തന്നെ മുറുകുകയായിരുന്നു. അഴിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ … Read More

ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു.

വെള്ളൂര്‍: ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ഇന്നലെ വൈകീട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്. കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിന് … Read More

സംസ്ഥാനത്ത് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു; രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്ക് ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയത്

മഴക്കാലരോഗങ്ങള്‍ക്ക് ഫലപ്രദമായ ഹോമിയോ ചികില്‍സ-സിമിലിയ ഹോമിയോ ക്യൂര്‍-9496421913. തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്. മൂന്നുപേര്‍ മരിച്ചു. ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് രോഗബാധിതരായതിനെ തുടര്‍ന്ന് … Read More

കഞ്ചാവ് സഹിതം ഓട്ടോഡ്രൈവര്‍ എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മാതമംഗലം എം എം ബസാര്‍ സ്വദേശി എ.അഷ്‌കര്‍(40)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ എന്‍ ഡി പി എസ് കേസെടുത്തു. … Read More

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ … Read More