മൊബൈല്‍ ടവറിന്റെ ജനറേറ്ററിന് തീപിടിച്ചു.

തൃക്കരിപ്പൂര്‍: മൊബൈല്‍ ഫോണ്‍ ടവറിലേക്ക് വൈദ്യുതി എത്തിക്കുന്ന ജനറേറ്ററിന് തീപിടിച്ചു. തൃക്കരിപ്പൂര്‍ മാച്ചിക്കാട് ആയിറ്റി തൊട്ടിയിലാണ് സംഭവം. ഇന്‍ഡെക്‌സ് കമ്പനിയുടെ ടവറിലെ ജനറേറ്റര്‍ കേടായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി എത്തിച്ച ജനറേറ്ററിനാണ് തീപിടിച്ചത്. പിക്കപ്പ് വാനില്‍ സ്ഥാപിച്ച ജനറേറ്ററും വാഹനവും കത്തിനശിച്ചു. കെ.എല്‍.13 … Read More

മഹിളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.പി.സി.സി അധ്യക്ഷനെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം.

തളിപ്പറമ്പ്: മഹിളാ കോണ്‍ഗ്രസ് പ്രാദേശികനേതാവ് കെ.പി.സി.സി അധ്യക്ഷനെയും ഡി.സി.സിയേയും ഇകഴ്ത്തി സംസാരിച്ച സംഭവത്തില്‍ തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഭാരവാഹികളിലും പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നു. അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ യോഗത്തിലാണ് മഹിളാനേതാവ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനെ ഇകഴ്ത്തി സംസാരിച്ചതെന്നാണ് ആക്ഷേപം. … Read More

നഗരമധ്യത്തില്‍ ഒരു കുതിരവട്ടം മോഡല്‍

തളിപ്പറമ്പ്: താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നോ എന്‍ട്രി ബോര്‍ഡാണ് ചിത്രത്തില്‍ കാണുന്നത്. ബോര്‍ഡ് മെയിന്‍ റോഡ് വശത്തേക്ക് തിരിച്ചുവെക്കുന്നതിന് പകരം ബസ്റ്റാന്റ് ഭാഗത്തേക്കാണ് വെച്ചിരിക്കുന്നത്. ഇതോടെ ഫലത്തില്‍ ബോര്‍ഡിന് പ്രസക്തിയില്ലാതാവുന്നു. നേരത്തെ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡ് ആരോ പൊളിച്ചെടുത്ത് റോഡരികില്‍ തള്ളുകയായിരുന്നു. … Read More

അര്‍ബുദരോഗിയും വയോധികയുമായ വീട്ടമ്മയെ പീഡിപ്പിക്കുന്നതായി പരാതി.

കണ്ണൂര്‍: മകനുമായി സാമ്പത്തിക ഇടപാടുള്ളവര്‍ വയോധികയും അര്‍ബുദ രോഗിയുമായ വീട്ടമ്മയെ പീഡിപ്പിക്കുന്നതായി ജില്ലാ കളക്ടര്‍ക്കും പോലീസിനും പരാതി. പയ്യാമ്പലം കൊക്കേന്‍ വീട്ടില്‍ ചിത്ര രവീന്ദ്രനാണ് പരാതി നല്‍കിയത്. ഇവരുടെ മകന്‍ ഗോവിന്ദ് രവീന്ദ്രന്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന പേരിലാണ് … Read More

എരമം കടയക്കര മഖാം ഉറൂസ് തുടങ്ങി.

മാതമംഗലം: ചരിത്രപ്രസിദ്ധമായ എരമം കടയക്കര മളാം ഉറൂസ് ആരംഭിച്ചു. ഉറൂസിന് തുടക്കംകുറിച്ച് കടയക്കര മുസ്ലിം ജുമാഅത്ത് പ്രസിഡന്റ് കെ.പി.യൂസുഫ് സാഹിബ് പതാക ഉയര്‍ത്തി. 5 ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് 12 ന് സമാപിക്കും. ഉത്തരമലബാറിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കടയക്കര മഖാം … Read More

കുടുംബകോടതി-എം.എല്‍.എ സമാധാനം പറയണമെന്ന് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: കാലങ്ങളായി ആവശ്യപെടുന്ന തളിപ്പറമ്പില്‍ കിട്ടേണ്ടിയിരുന്ന കുടുംബ കോടതി സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ നിരാകരിക്കുകയും, കൊല്ലത്ത് നൊഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് പ്രമാണങ്ങളുടെ കേസുകള്‍ക്കുള്ള കോടതി ആരംഭിക്കുകയും ചെയ്തത് കഴിവുകെട്ട എം.എല്‍.എയും എംപിയും കാരണമാണെന്ന് ബി.ജെ.പി സംസ്ഥാനസമിതി അംഗം എ.പി.ഗംഗാധരന്‍ പ്രസ്താവനയില്‍ ആരോപിച്ചു. കേന്ദ്രാവഗണന … Read More

തളിപ്പറമ്പിലേക്ക് പണമില്ല, കൊല്ലത്തേക്ക് ആവാം.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അനുവദിച്ച കുടുംബകോടതി തുടങ്ങാന്‍ പണമില്ല, കൊല്ലത്ത് പുതിയ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് കേസുകള്‍ക്കായി പ്രത്യേക കോടതിക്ക് അനുമതി. തളിപ്പറമ്പില്‍ കുടുംബകോടതി ആരംഭിക്കാന്‍ ഒന്നര വര്‍ഷം മുമ്പ് തന്നെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. തളിപ്പറമ്പ് ബാര്‍ … Read More

മറ്റൊരു ലാവ്ലിന്‍ ആകുമോ ? ഏരുവേശി കള്ളവോട്ട് കേസ് 64-ാം തവണയും മാറ്റിവെച്ചു-

തളിപ്പറമ്പ്: പ്രമാദമായ ഏരുവേശി കള്ളവോട്ട് കേസ് മറ്റൊരു ലാവ്ലിന്‍ കേസായി മാറുമോ എന്ന ആശങ്കയില്‍ പരാതിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളി. ഇന്നലെ നടന്ന മാറ്റിവെക്കലോടെ ഇത് 64-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. 2014 ഏപ്രില്‍ 13 ന് ഫയല്‍ ചെയ്ത കേസാണ് 10 … Read More

ശുഭപന്തുവരാളി രാഗത്തില്‍ ലയിക്കാന്‍ നീലകണ്ഠ അബോഡില്‍ എം.ജയചന്ദ്രനും.

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പന്ത്രണ്ടാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ … Read More

പെരുഞ്ചെല്ലൂര്‍സംഗീതസഭ ഒന്‍പതാം വാര്‍ഷികം ആഘോഷിച്ചു.

തളിപ്പറമ്പ്: സംഗീതാസ്വാദന കൂട്ടായ്മക്ക് മാതൃകയായ പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ ഒന്‍പതാം വാര്‍ഷികാഘോഷം നടന്നു. പി.വി.രാജശേഖരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ പി.എസ്.ഭുവനേശ്വരിയും ഇന്ത്യയിലെ അറിയപ്പെടുന്ന ശുദ്ധസംഗീത ഉപാസകനും പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ രക്ഷാധികാരിയുമായ നാരായണന്‍ നൊച്ചൂരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്. നിരവധി സംഗീതപ്രേമികള്‍ പരിപാടിയില്‍ … Read More