ദാ നോക്ക്-നല്ല ഒന്നാംനമ്പര്‍ സര്‍ക്കാര്‍ മരങ്ങള്‍ വില്‍പ്പനക്ക്-

കണ്ണവം ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള 1958, 1959 തേക്ക് തോട്ടങ്ങളിലെ ഗുണമേന്‍മയേറിയ വിവിധ ക്ലാസ്സുകളില്‍പ്പെട്ട തേക്ക് തടികളുടെയും ഇരുള്‍, മരുത്, കരിമരുത്, മഹാഗണി, പൂവം, ചടച്ചി, ആഞ്ഞിലി, കുന്നിവാക എന്നീ തടികളുടെയും വില്പനയാണ് നടക്കുന്നത്. കണ്ണോത്ത്: കേരള വനം വകുപ്പിന്റെ കീഴില്‍ … Read More

കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി-

തളിപ്പറമ്പ്: ഗാന്ധി നിന്ദയ്‌ക്കെതിരെയും ‘ഭരണകൂട ഭീകരതയ്‌ക്കെതിരെയും കോണ്‍ഗ്രസ് മന്ദിരം തകര്‍ത്തതില്‍ പ്രതിഷേധിച്ചും തളിപ്പറമ്പ്  ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപവാസ സമരം നടത്തി. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ടി. ജനാര്‍ദ്ദനന്‍, എ.ഡി.സാബൂസ്, … Read More

ഹരിത രമേശന് മന്ദ്യത്ത് നാരായണന്‍ അവാര്‍ഡ്.

പരിയാരം: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന് മന്ദ്യന്‍ നാരായണന്‍ അവാര്‍ഡ്. കരിവെള്ളൂര്‍ സമരസേനാനി മന്ദ്യന്‍ നാരായണന്റെ സ്മരണക്ക് അദ്ദേഹത്തിന്റെ പേരിലുലഌട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജൂണ്‍ -20 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന … Read More

പോക്‌സോ രണ്ടാനച്ഛന്‍ റിമാന്‍ഡില്‍

–പരിയാരം: 14 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശേരി സ്വദേശിയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ചപ്പാരപ്പടവില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന ഇയാള്‍ വീട്ടിലാരുമില്ലാത്ത സമയത്താണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് … Read More

പ്രമാദമായ കേസുകളെല്ലാം മൂലയിലിട്ടു-പരിയാരത്ത് ആകെ നടക്കുന്നത് വാഹനപരിശോധനയും രണ്ടോ മൂന്നോ ഗ്രാം കഞ്ചാവ് പിടിക്കല്‍ സാഹസങ്ങളും മാത്രം-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷനില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, പ്രമാദമായ കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ചു. എസ്.എച്ച്.ഒ പ്രമോഷായി പോയിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പുതിയ നിയമനം നടത്തുകയോ മറ്റൊരാളെ ചുമതല ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ജൂണിയറായ വനിതാ എസ്.ഐക്കാണ് എസ്.എച്ച്.ഒയുടെ ചുമതല. ഇവരാകട്ടെ പരാതിക്കാര്‍ പോലീസ് … Read More

ഇടത് സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തി

തളിപ്പറമ്പ്: ഇടത് സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും അധ്യാപകരും ജീവനക്കാരും പണിമുടക്ക് അവകാശം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ ടി.എം.സുരേഷ് ബാബു, ടി.വി.പ്രജീഷ്, ഇ.കെ.വിനോദന്‍ … Read More

രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്തത് രാജ്യദ്രോഹം- അപമാനകരം: കെ.ജി.ഒ.യു

കണ്ണൂര്‍: രാഷ്ട്രീയ അന്ധത കാരണം പയ്യന്നൂരില്‍ ഗാന്ധി മന്ദിരത്തിലെ രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്ത നടപടി രാജ്യത്തിനുതന്നെ അപമാനകരമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി. വര്‍ഗീയ ഭ്രാന്തന്മാര്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നതും രാഷ്ട്രീയ അന്ധത ബാധിച്ചവര്‍ ഗാന്ധി പ്രതിമയുടെ ശിരച്ഛേദം നടത്തിയതും … Read More

അഗ്‌നിവീരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി DFS യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: സേവന കാലാവധി പൂര്‍ത്തിയാക്കുന്ന ‘അഗ്‌നിവീരന്മാരെ’ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മുഖേന പിന്തുണയ്ക്കുന്നതിനുള്ള വഴികള്‍ തേടുന്നതിനായി, ധനകാര്യ സേവന വകുപ്പ് സെക്രട്ടറി (DFS) പൊതുമേഖലാ ബാങ്കുകളുടെയും (PSBs) പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെയും (PSICs) ധനകാര്യ സ്ഥാപനങ്ങളുടെയും (FIs) മേധാവിമാരുമായി ഇന്ന് കൂടിക്കാഴ്ച … Read More

സി.പി.എം ഓഫീസ് ഉള്‍പ്പെടെ അക്വയര്‍ ചെയ്യണമെന്ന് ബി.ജെ.പി. വികസനത്തില്‍ ബി.ജെ.പി നഗരസഭയോടൊപ്പമെന്ന്-

തളിപ്പറമ്പ്: സി.പി.എം ഓഫീസ് നില്‍ക്കുന്ന സ്ഥലം കൂടി അക്വയര്‍ ചെയ്ത് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബി.ജെ.പി. തളിപ്പറമ്പില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ പറ്റാഞ്ഞത് സി പി എമ്മിന്റെ വിവരമില്ലയ്മ കൊണ്ടാണെന്നും ബി.ജെ.പി. നിയോജകമണ്ഡലം കമ്മറ്റി യോഗം അംഗീകരിച്ച … Read More

കിണറ്റില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി-

തളിപ്പറമ്പ്: കിണറ്റില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ബക്കളം കടമ്പേരിയിലെ പി.കെ.ലക്ഷ്മണന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പശുക്കുട്ടി അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ … Read More