ക്യൂ തെറ്റിച്ച് പെട്രോള്‍-പെട്രോള്‍പമ്പ് ജീവനക്കാരന് മര്‍ദ്ദനം

–തളിപ്പറമ്പ്: ക്യൂ തെറ്റിച്ച് പെട്രോള്‍ നല്‍കിയെന്നാരോപിച്ച് പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മന്ന എന്‍.എഫ് ഫ്യൂവല്‍സിലെജീവനക്കാരന്‍ കുറ്റിക്കോല്‍ പാറാട്ടെ ചക്കന്റകത്ത് അബ്ദുള്‍ലത്തീഫിനാണ്(45)മര്‍ദ്ദനമേറ്റത്. 23 ന് രാവിലെ 11.30 നായിരുന്നു സംഭവം. പെട്രോല്‍ അടിക്കാനെത്തിയ കെ.എല്‍-13 ഇ-9393 നമ്പര്‍ … Read More

വ്യാപാരിമിത്രാ സഹായ പദ്ധതിയുമായി പരിയാരം വ്യാപാരി വ്യവസായി സമിതി.

പരിയാരം: കേരളാ വ്യാപാരി വ്യവസായി സമിതി പരിയാരം വില്ലേജ് കണ്‍വെന്‍ഷനും വ്യാപാരിമിത്രാ പദ്ധതി ഉദ്ഘാടനവും പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം വില്ലേജ് കമ്മറ്റി പ്രസിഡന്റ് കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. … Read More

ലോറി ഡ്രൈവേഴസ്-ക്ലീനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം മെയ്-25 ന്

–തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ലോറി ഡ്രൈവേഴ്‌സ്-ക്ലീനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ കണ്‍വെന്‍ഷന്‍ മെയ് 25 ന് ബുധനാഴ്ച്ച(നാളെ) തളിപ്പറമ്പ് കുറുമാത്തൂര്‍ താഴെചൊറുക്കളയിലെ വെള്ളാരംപാറ അല്‍ഹിദായ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിക്ക് മുന്‍ എം.എല്‍.എ സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു തളിപ്പറമ്പ് … Read More

14 വര്‍ഷത്തിനു ശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍

പരിയാരം: 40 ലക്ഷം രൂപ സര്‍ക്കാറിലേക്ക് അടക്കാതെ വഞ്ചിച്ച പ്രതിയെ 14 വര്‍ഷത്തിന് ശേഷം പിടികൂടി. പെരുമ്പാവൂരിലെ അബ്ദുള്‍ഖാദറിനെയാണ് (68) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 2004 മുതല്‍ പ്രതി പരിയാരത്ത് ഭാവന എന്റര്‍പ്രൈസസ്  എന്ന പേരില്‍ ബിനാമി രജിസ്‌ട്രേഷന്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നവീകരണ ജോലികള്‍ തുടങ്ങി. പുതിയ 10 ക്ലീനിംഗ് ജോലിക്കാരെയും 5 സുരക്ഷാ ജീവനക്കാരെയും നിയമിക്കും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. കിഫ്ബിയില്‍ നിന്നും അനുവദിച്ച 32 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. വാപ്‌കോസ് എന്ന സര്‍ക്കാര്‍ ഏജന്‍സിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരുന്നതെങ്കിലും വടക്കേ ഇന്ത്യയിലെ ഒരു സ്വകാര്യ ഏജന്‍സിക്ക് അവര്‍ കരാര്‍ നല്‍കുകയായിരുന്നു. നാല് … Read More

കെ.സി.സോമന്‍ നമ്പ്യാര്‍ക്കും സതീശന്‍ തില്ലങ്കേരിക്കും ശ്രീശാസ്താ പുരസ്‌ക്കാരം.

തളിപ്പറമ്പ്: കേരളാ മുന്നോക്ക സമുദായ കോര്‍പറേഷന്‍ ഡയരക്ടറും പ്രമുഖ കോണ്‍ട്രാക്ടറുമായ കെ.സി.സോമന്‍ നമ്പ്യാര്‍ക്കും ഭാഗവതാചാര്യനും പ്രമുഖ ആധ്യാത്മിക പ്രഭാഷകനുമായ സതീശന്‍ തില്ലങ്കേരിക്കും ശ്രീശാസ്താ പുരസ്‌ക്കാരം. സോമന്‍ നമ്പ്യാര്‍ക്ക് ശ്രീശാസ്താ സേവക പുരസ്‌ക്കാരവും സതീശന്‍ തില്ലങ്കേരിക്ക് ശ്രീശാസ്താ ഭാഗവതശ്രേഷ്ഠ പുസ്‌ക്കാരവും മംഗളം ലേഖകന്‍ … Read More

മംഗളം ലേഖകന്‍ കരിമ്പം.കെ.പി.രാജീവന് ശ്രീശാസ്താ മാധ്യമ പുരസ്‌ക്കാരം.

തളിപ്പറമ്പ്: ശ്രീശാസ്താ മാധ്യമപുരസ്‌ക്കാരത്തിന് മംഗളം തളിപ്പറമ്പ് ലേഖകന്‍  കരിമ്പം.കെ.പി.രാജീവന്‍ അര്‍ഹനായി. കഴിഞ്ഞ 20 വര്‍ഷമായി തളിപ്പറമ്പിലെ മാധ്യമരംഗത്ത് നല്‍കിവരുന്ന സംഭാവനകള്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് പാലകുളങ്ങര ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ അറിയിച്ചു. മെയ് 22 ന് പാലകുളങ്ങര ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ … Read More

നഗരമധ്യത്തിലെ ഈ ചെളിവെള്ള സംഭരണി നഗരഭരണക്കാര്‍ക്ക് അഭിമാനമോ–

തളിപ്പറമ്പ്: നഗരമധ്യത്തിലെ ഈ ചെളിക്കുഴി നഗരസഭാ അധികാരികള്‍ക്ക് അലങ്കാരമോ- കോര്‍ട്ട് റോഡിന്റെ കുറച്ചുഭാഗം ഇന്റര്‍ലോക്ക് ചെയ്തതുമുതല്‍ വര്‍ഷങ്ങളായി ജനങ്ങള്‍ പരാതിപ്പെടുന്നതാണ് ന്യൂസ് കോര്‍ണറിന് മുന്‍ഭാഗത്തെ ചെളിവെള്ള സംഭരണിയെക്കുറിച്ച്. മെയിന്‍ റോഡില്‍ മെക്കാഡം ടാറിങ്ങ് കഴിഞ്ഞതോടെയാണ് ഇന്റര്‍ലോക്ക് ചെയ്ത ഭാഗവുമായി കൂടിച്ചേരുന്ന ഭാഗത്ത് … Read More

നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് യോഗം ചേരാനാവാതെ കമ്മറ്റി പിരിച്ചുവിട്ടു.

നടുവില്‍: യോഗം പോലും ചേരാനാവാതെ നടുവില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. കെ-റെയില്‍ വിരുദ്ധസമരത്തെ കുറിച്ച് ആലോചിക്കാന്‍ വിളിച്ച് ചേര്‍ത്ത നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗമാണ് ഭാരവാഹികളെപ്പോലും വിളിക്കാതെ ചേരുന്നതിലെ അനൗചിത്യം ചുണ്ടിക്കാണിച്ച് പങ്കെടുത്ത ഭൂരിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിരിച്ച് … Read More

അവഗണനക്കയത്തില്‍ മുങ്ങി പരിയാരത്തെ ഗവ.ദന്തല്‍ കോളേജ്. സ്വന്തം കാമ്പസില്ലാത്തതിനാല്‍ 18 വര്‍ഷമായിട്ടും പി.ജി ഇല്ല.

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അവഗണനക്കയത്തില്‍ മുങ്ങി പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളജ്. വടക്കേമലബാറിലെ ഈ ദന്തല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന സ്ഥലമായി മാറിയിട്ടുണ്ടെങ്കിലും രോഗികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ചികില്‍സ ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ല. ദന്തരോഗ ചികില്‍സക്കാവശ്യമായ … Read More