പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സാപ്രതിസന്ധി-

  കരിമ്പം.കെ.പി.രാജീവന്‍- പരിയാരം: പ്രമുഖ ഡോക്ടര്‍മാര്‍ രാജിവെച്ചുപോയി, പലരും രാജിക്കൊരുങ്ങുന്നതായി സൂചന. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ പ്രതിസന്ധിയിലാക്കിയാണ് പ്രമുഖരായ നാല് ഡോക്ടര്‍മാര്‍ രാജിവെച്ചുപോയിരിക്കുന്നത്. ഓര്‍ത്തോ വിഭാഗത്തിലെ ഡോ.ഷെരീഫ്, ഡോ.ഭട്ട്, ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഡോ.സന്ദീപ്, നെഫ്രോളജിയിലെ ഡോ. ഇഖ്ബാല്‍ എന്നിവരാണ് രാജിവെച്ചത്. നേരത്തെ … Read More

രാഷ്ട്രീയം വേണ്ടാ വേണ്ട-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പടിക്ക് പുറത്തുവെച്ചിട്ട് വന്നാല്‍മതിയെന്ന് പ്രിന്‍സിപ്പാള്‍

പരിയാരം: ഡ്യൂട്ടിസമയത്ത് രാഷ്ട്രീയം വേണ്ടെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പാളിന്റെ കര്‍ശന നിര്‍ദ്ദേശം. രാ ഷ്ട്രീയ പ്രവര്‍ത്തനം പടിക്കുപുറത്ത് വെച്ചിട്ട് ഇങ്ങോട്ട് വന്നാല്‍ മതിയെന്നാണ് യൂണിയന്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഡ്യൂട്ടി സമയത്ത് സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടിയെന്നും … Read More

ക്ഷേത്ര ഭണ്ഡാരം തുറന്ന് പണം എണ്ണിയതില്‍ ആക്ഷേപം–വിജിലന്‍സ് അന്വേഷണം തുടങ്ങി-

പഴയങ്ങാടി: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യമില്ലാതെ ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയതില്‍ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മാടായി ശ്രീ വടുകുന്ദ ശിവക്ഷേത്രത്തിലാണ് വിജിലന്‍സ് അന്വേഷണം. സെപ്റ്റംബര്‍ 18 ന് ഇവിടുത്തെ ഭണ്ഡാരങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്ലാതെ ചിറക്കല്‍ … Read More

പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍- ഉദ്ഘാടനം ഡിസംബര്‍ മധ്യത്തോടെ-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഡിസംബര്‍ മധ്യത്തോടെ ഉദ്ഘാടനം നടത്തണമെന്ന നിര്‍ദ്ദേശം ഉന്നതങ്ങളില്‍ ലഭിച്ചതിനാല്‍ തകൃതിയായ പണികളാണ് നടന്നുവരുന്നത്. നിലവില്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിന്റെപിറകിലായി ദേശീയപാതക്ക് അഭിമുഖമായിട്ടാണ് പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. 2009 ല്‍ … Read More

ചെങ്കല്ല് ഖനനത്തിന് ഫുള്‍സ്റ്റോപ്പ്– ഇനി നാടിന്റെ അടിത്തറയിളക്കണ്ട–അടിയന്തിരയോഗത്തില്‍ തീരുമാനം-

തളിപ്പറമ്പ്: ഇന്ന്മുതല്‍ കൊളത്തൂര്‍, മാവിലംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍ഖനനം നിരോധിക്കാന്‍ തീരുമാനം. തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇവിടെയുള്ള യന്ത്രസാമഗ്രികള്‍ ഇന്ന് തന്നെ നീക്കം ചെയ്യാന്‍ ചെങ്കല്‍ പണ ഉടമകളോട് യോഗം ആവശ്യപ്പെട്ടു. ഈ ഭാഗത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന … Read More

അനധികൃത ചെങ്കല്‍ഖനനം-7 ലോറികള്‍ പിടിച്ചെടുത്തു- നടപടികള്‍ ഇന്നും തുടരും

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ഖനനത്തിനെതിരെ റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചു. ഇന്നലെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ പി.കെ.ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെങ്കല്ല് കടത്തുകയായിരുന്ന ഏഴ് ലോറികള്‍ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരമാണ് റെയിഡ് നടന്നത്. പിടിച്ചെടുത്ത ലോറികള്‍ ജിയോളജി വകുപ്പിന് കൈമാറുമെന്ന് തഹസില്‍ദാര്‍ … Read More

തളിപ്പറമ്പ് ബാങ്ക് പ്രസിഡന്റ് ആര്–രുഗ്മിണിയോ അഷറഫോ-മോഹന്‍ദാസോ അതോ-അബ്ദുള്‍ഖാദര്‍ തുടരുമോ-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 27 ന്. ഇത് സംബന്ധിച്ച് സഹകരണവകുപ്പ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ ഒക്ടോബര്‍ 15 ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. നിലവില്‍ വൈസ് … Read More

നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ മൂന്നാംതവണയും അധികാരത്തിലെത്താമെന്ന് കോടിയേരി ബാലകൃഷ്ണന്‍-

തലശേരി: നല്ല പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാവുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അധികാരം വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും ഉപയോഗിക്കരുതെന്നും ദുര്‍ബ്ബല വിഭാഗത്തിന്റെ ഉന്നമനത്തിനാവണം ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരിക്കലും അധികാര … Read More

ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി-

കണ്ണൂര്‍: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2020 ലെ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.ഇ.പ്രേമന്ദ്രന്‍ ഏറ്റുവാങ്ങി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പ്രമാദമായ നിരവധി കേസുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയതിന് ഏറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള കെ.ഇ.പ്രേമചന്ദ്രന് ഇന്ന് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഡി.ഐ.ജി … Read More

കടംവാങ്ങിയ പണം നല്‍കാമെന്ന് പറഞ്ഞ് ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി-ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്-

തലശ്ശേരി: കടം വാങ്ങിയ പണവും സ്വര്‍ണ്ണാഭരണങ്ങളും നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭര്‍തൃമതിയെ ലോഡ്ജില്‍ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച് പഴയങ്ങാടി-ഏഴോം-നരിക്കോട്-കൊട്ടില റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് കണ്ടക്ടര്‍ ആയ പ്രസാദിനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. 2021 സപ്തംബര്‍ … Read More