കരിമ്പം ഫാമില്‍ വന്‍കിട ടൂറിസം പദ്ധതി വരുന്നു-സര്‍വേ ആരംഭിച്ചു-സ്വകാര്യ കരാര്‍ കമ്പനിക്ക് നിര്‍ണായക പങ്ക്-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിഫാമിനെ കരാര്‍ കമ്പനി വിഴുങ്ങുമോ- കഴിഞ്ഞ ദിവസം ആരംഭിച്ച ഭൂസര്‍വേ നിരവധി സംശയങ്ങളും ദുരൂഹതകളും പടര്‍ത്തിയിരിക്കുന്നതായി തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക. ഭൂസര്‍വേ ആരംഭിച്ചതോടെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായും പരാതികള്‍ ഉയരുന്നു. ഫാം ടൂറിസം പദ്ധതികള്‍ക്കെന്ന പേരിലാണ് കരിമ്പംഫാമില്‍ … Read More

നിധി തട്ടിപ്പ്-14 ലക്ഷം നഷ്ടമായി-തല്ലും ചവിട്ടും ബാക്കി- തട്ടിപ്പില്‍ കുടുങ്ങിയത് നിരവധിപേര്‍.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പട്ടുവം സ്വദേശികളായ 3 യുവാക്കള്‍ക്ക് ഷിമോഗയില്‍ അടിയും ചവിട്ടും. ഇവരുടെ 14 ലക്ഷം രൂപ നിധി തട്ടിപ്പ് സംഘം തട്ടിയെടുത്തതായും പരാതി. അഞ്ച് മാസം മുമ്പ് പട്ടുവത്തെ ഒരു യുവാവിന് കര്‍ണാടകയിലെ ഷിമോഗയില്‍ … Read More

കല്ലിങ്കീല്‍ പത്മനാഭന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു-സസ്‌പെന്‍ഷന്‍ പിന്‍വലിക്കും.

തളിപ്പറമ്പ്: മുന്‍ കെ.പി.സി.സി അംഗവും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. സെപ്തംബര്‍ 11 മുതല്‍ 29 വരെ കേരളത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച ജോഡോ യാത്രയുടെ ഭാഗമായിട്ടാണ് തീരുമാനം. കല്ലിങ്കീലിനെ ആറ് മാസത്തേക്കാണ് നേരത്തെ … Read More

ടര്‍ഫുകള്‍ തട്ടുകടകള്‍പോലെ പെരുകുന്നു-പരിക്കേല്‍ക്കുന്നവരുടെ എണ്ണവും കൂടുന്നു.

കരിമ്പം.കെ.പി.രാജീവന്‍ കണ്ണൂര്‍: ടര്‍ഫ് ഗ്രൗണ്ടുകളില്‍ വീണ് പരിക്കേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. അടുത്ത കാലത്തായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ പെട്ടിക്കടകള്‍ പോലെ വ്യാപകമായി നിര്‍മ്മിക്കപ്പെടുന്ന ഫുട്‌ബോള്‍ ടര്‍ഫുകളില്‍ വീണ് മാരകമായി പരിക്കേല്‍ക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നതായാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം … Read More

ടാഗോറില്‍ ഓണപ്പരീക്ഷ എഴുതാന്‍ 100 രൂപ ഫീസ്.

തളിപ്പറമ്പ്: ഓണപ്പരീക്ഷ എഴുതണോ, 100 രൂപ ഫീസടക്കണം. സര്‍ക്കാര്‍ വിദ്യാലയമായ ടാഗോര്‍ വിദ്യാനികേതന്‍ ഗവ.എച്ച്.എസ്.എസിലാണ് കേട്ടുകേള്‍വിപോലുമില്ലാത്ത ഈ പരീക്ഷാഫീസ്. കൂട്ടികളെ ചേര്‍ക്കുമ്പോള്‍ വാങ്ങുന്ന പി.ടി.എ ഫണ്ടിന് പുറമെയാണ് ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തരത്തില്‍ 100 രൂപ ഫീസ് പിരിക്കുന്നത്. 769 കുട്ടികളാണ് … Read More

അപകടം-പരിക്കേറ്റവരില്‍ നിന്ന് എം.ഡി.എം.എയും മറ്റും പിടിച്ചെടുത്തു-

തീപിടിച്ചതും ദുരൂഹം-അന്വേഷണം ഊര്‍ജ്ജിതം പരിയാരം: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സക്കെത്തിയവരില്‍ നിന്നും മാരകമായ മയക്കുമരുന്നുകള്‍ കണ്ടെത്തി. കണ്ണപുരത്ത് ഇന്ന് രാവിലെ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം പുതിയ വഴിത്തിരിവിലേക്ക്. കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപം പഴയങ്ങാടി-പാപ്പിനിശേരി … Read More

ഉച്ചക്ക് ഒരു മണിക്ക് ശേഷം ബോധം കെടുത്താന്‍ ചെലവ് അയ്യായിരം.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ശസ്ത്രക്രിയ ഉച്ചക്ക് ഒരുമണിക്ക് ശേഷമാണെങ്കില്‍ അനസ്തീഷ്യോളജിസ്റ്റിന് അയ്യായിരം രൂപ കൊടുക്കണം. നിലവില്‍ ഗവ.ആശുപത്രിയില്‍ അനസ്തീഷ്യോളജിസ്റ്റ് തസ്തികയില്‍ ഡോക്ടര്‍ ഉണ്ടെങ്കിലും അവരുടെ ഡ്യൂട്ടിസമയം ഉച്ചക്ക് ഒരുമണിവരെയാണ്. ഒരുമണിവരെയുള്ള ഡ്യൂട്ടി ഇവര്‍ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുന്നുണ്ട്, അത്യാവശ്യഘട്ടങ്ങളില്‍ … Read More

വളവ് തിരിഞ്ഞത് ആരുടെ പോക്കറ്റിലേക്ക്-കരിമ്പം ഫാമിന് മുന്നില്‍ ബര്‍മുഡാ ട്രയാംഗിള്‍-

തളിപ്പറമ്പ്: സംസ്ഥാനപാതയിലെ വളവ് നിവര്‍ക്കല്‍, വെളുക്കാന്‍ തേച്ചത് പാണ്ടായി. കരിമ്പം ഇ.ടി.സി മുതല്‍ ഫാം വരെയുള്ള വളവുകള്‍ നിവര്‍ത്തി റോഡ് നവീകരിക്കാനും തളിപ്പറമ്പ്-ഇരിട്ടി റൂട്ടില്‍ റോഡ് വീതികൂട്ടാനുമായി അനുവദിച്ചത് 35 കോടി രൂപയാണ്. ഈ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ഫാമിന് മുന്നിലെ … Read More

സൗദിഅറേബ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായിയെ ഇ.ഡി ചോദ്യം ചെയ്തു-മെയ് 7 ന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം.

കൊച്ചി: ഒട്ടേറെ സാമ്പത്തിക ക്രമക്കേടുകളുമായും മറ്റും ബന്ധപ്പെട്ട് സൗദിഅറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ മലയാളി വ്യവസായിയെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്തു. ധനകാര്യമന്ത്രിക്ക് ഇദ്ദേഹം അയച്ച ഒരു സന്ദേശത്തിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. കഴിഞ്ഞ മാസം കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വെച്ച് … Read More