പതിമൂന്നായിരം തുണിസഞ്ചികളുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക്‌സഞ്ചി ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചി എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തളിപ്പറമ്പ് നഗരസഭയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പതിമൂന്നായിരം തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.റജുലക്ക് നല്‍കി നിര്‍വഹിച്ചു.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം.കെ.ഷബിത, കെ.നബീസാബീവി, പി.പി.മുഹമ്മദ് നിസാര്‍, കെ.പി.കദീജ, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കൊടിയില്‍ സലീം, കെ.രമേശന്‍, കെ.വത്സരാജന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി നന്ദകുമാര്‍, സൂപ്രണ്ട് സുരേഷ് കസ്തൂരി എന്നിവര്‍ ആശംസ സംസാരിച്ചു.

നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ സ്വാഗതവും മെമ്പര്‍ സെക്രട്ടറി പ്രദീപന്‍ നന്ദിയും പറഞ്ഞു.