തളിപ്പറമ്പ് നഗരസഭാ ബസ്റ്റാൻ്റിലെ മുലയൂട്ടൽ കേന്ദ്രം വൃത്തിഹീനം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാൻ്റിലെ മുലയൂട്ടൽ കേന്ദ്രം വൃത്തിഹീനം.

നിരവധി അമ്മമാർ ഉപയോഗിക്കുന്ന ഈ മുലയൂട്ടൽ കേന്ദ്രം ഈ അവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട് നാല് ദിവസമായിട്ടും ശുചീകരണ ജീവനക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തിരിഞ്ഞു നോക്കിയിട്ടില്ല.

ചെറിയ കുട്ടികളുമായി ഇതിനകത്ത് കയറുന്നതിനാൽ ഉൾഭാഗം എല്ലാ ദിവസവും വൃത്തിയാക്കാനും അണുനാശിനികൾ കൊണ്ട് കഴുകി ശുചീകരിക്കാനും നിർദ്ദേശമുണ്ട്.

ബന്ധപ്പെട്ടവർ അടിയന്തിരമായി ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.