അമ്മാവനെ കളിയാക്കി യുവാവിനെ മരുമക്കള്‍ കുത്തി
തളിപ്പറമ്പ്: അമ്മാവനെ കളിയാക്കുകയും തല്ലുമെന്ന് പറയുകയും ചെയ്ത വിരോധത്തിന് മരുമക്കള്‍ ചേര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു.
പന്നിയൂര്‍ കാലിക്കടവിലെ ചെരിച്ചന്‍ വീട്ടില്‍ സി. പ്രശാന്തിനെയാണ് (42) കുത്തിപ്പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
കാലിക്കടവിലെ വിജേഷ്, രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഏപ്രില്‍ ആറിന് രാത്രി 8 മണിക്ക് കാലിക്കടവ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് സംഭവം.
വിജേഷ് പ്രശാന്തിന്റെ ചുമലില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.