കാര്യാമ്പലം ആടിക്കുംപാറയിലെ സെന്‍ട്രാ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ഇന്ന് വൈകിട്ട് നാലുമണിയോടെ തീപിടുത്തം ഉണ്ടായത്.
വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഇംപോര്‍ട്ടഡ് ഫര്‍ണിച്ചര്‍, ബാഗ് തുടങ്ങിയ ഇനങ്ങളായിരുന്നു ഗോഡൗണില്‍ സ്റ്റോക്ക് ചെയ്തിരുന്നത്.
വിവരമറിഞ്ഞ ഉടന്‍തന്നെ വ്യാപാരിനേതാവ് കെ.എസ്.റിയാസ് സ്ഥലത്തെത്തിയിരുന്നു. അദ്ദേഹമാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.
ഉടന്‍തന്നെ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.നിതീഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.വി.ഗിരീഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.ജി.വിനോദ് കുമാര്‍, വൈശാഖ് പ്രകാശന്‍, പി.വിപിന്‍, കെ.ധനേഷ്, എ.സിനീഷ്, കെ.വി.മഹേഷ്, എം.എസ്.വൈഷ്ണവ്, അക്ഷയ് ബാലകൃഷ്ണന്‍, അക്ഷയ് പ്രകാശന്‍, കെ.കെ.അക്ഷയ്, കെ.വി.ഹരികുമാര്‍, വിഷ്ണു.പി രമേഷ്, വി.അമല്‍, ഹോംഗാര്‍ഡ്മാരായ പുരുഷോത്തമന്‍, കെ.ലക്ഷ്മണന്‍ എന്നിവരാണ് അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നത്.
മര്‍ച്ചന്റ് അസോസിയേഷന്റെയും യൂത്ത് ലീഗിന്റെയും വൈറ്റ് ഗാര്‍ഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തീ അണച്ചത്.
ബാക്കിയുള്ള തീപിടിക്കാത്ത സാധനങ്ങള്‍ മാറ്റി വെക്കാന്‍ സാധിച്ചത് നഷ്ടത്തിന്റെ തോത് കുറച്ചു.
ലത്തീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
പി.എം.സബിഹ്, പി.എം.ബിലാല്‍, പി.കെ.സഹല്‍ എന്നിവര്‍ പങ്കാളികളായ സ്ഥാപനമാണ് സെന്‍ട്രാ സെന്റര്‍.
നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, കൗണ്‍സിലര്‍മാരായ പി.സി.നസീര്‍, കെ.അനീഷ്‌കുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ വി.താജുദ്ദീന്‍, ടി.ജയരാജ്, കെ.പി.ലുഖ്മാന്‍, വാഹിദ് പനാമ, യൂത്ത് വിംഗ് പ്രസിഡന്റ് ബി.ശിഹാബ്, യൂത്ത്‌ലീഗ്, വൈറ്റ്ഗാര്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി.