കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒന്നരക്കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി

മട്ടന്നൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.

ഒന്നരക്കോടിയിലധികം രൂപ വരുന്ന 1281.7 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.

കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുല്‍ റംഷീദിനെ അറസ്റ്റു ചെയ്തു.

ഞായറാഴ്ച്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു അബ്ദുള്‍ റംഷീദ്.

ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്ററ്റംസ് പരിശോധിക്കുകയായിരുന്നു.

ദേഹപരിശോ ധനയിലാണ് ഗുളികളായി കുഴമ്പുരൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.

നേരത്തെ വഞ്ചനാകുറ്റത്തിന് കോഴിക്കോട് സൈബര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്ന് കസ്റ്റംസ് അറിയിച്ചു.

പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനും നിയമനടപടികള്‍ക്കുമായി എയര്‍പോര്‍ട്ട് പൊലിസിന് കൈമാറി.

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലമതിപ്പുള്ള സ്വര്‍ണം പിടികൂടുന്നത്.