ചകിരി യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരിക്ക് പരിക്കേറ്റു.
മലപ്പട്ടം: ചകിരി ഫാക്ടറിയുടെ മെഷീനില്‍ കുടുങ്ങി യുവതിയുടെ കൈ ചതഞ്ഞു.

മലപ്പട്ടം സഹകകരണ ചകിരി സംഘത്തിന്റെ ഫാക്ടറിയിലാണ് ഇന്ന് രാവിലെ പത്തരയോടെ അപകടം നടന്നത്.
ചൂളിയാട്ടെ കെ.വിജിന(35)ആണ് അപകടത്തില്‍ പെട്ടത്.
തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേന എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ വിജിനയെ രക്ഷപ്പെടുത്തിയിരുന്നു.
പരിക്കേറ്റ വിജിനയെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
