കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസ്.
പയ്യന്നൂര്‍: കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
തായിനേരി പള്ളിയത്ത് വീട്ടില്‍ പി.ഷിബു(40), സഹോദരി ഷീബ, സഹോദരി ഭര്‍ത്താവ് ബാബു എന്നിവരുടെ പേരിലാണ് കേസ്.
ചെറുവത്തൂര്‍ കൊവ്വല്‍ വി.ബി ക്ഷേത്രത്തിന് സമീപം കണ്ണംകുളം വീട്ടില്‍ കെ.നമിതയാണ്(36)പരാതിക്കാരി..
2024 ജൂണ്‍-9 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്റെ വീട്ടില്‍താമസിച്ചുവരവെ പീഡിപ്പിച്ചതായാണ് പരാതി.