പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതി തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകളിലെ സ്ത്രീകള്‍ക്കുള്ള പ്രിയദര്‍ശിനി സൗജന്യ യാത്ര തളിപ്പറമ്പ് നിയോജക മണ്ഡലം തല ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാന്റില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍എ നിര്‍വഹിച്ചു.

കെ.പി.സി.സി അംഗം രജനി രമാനന്ദ്, ഡി.സി.സി ജന. സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍, ഡി.സി.സി സെക്രട്ടെറി കെ.നബീസബീവി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, മഹിള കോണ്‍ഗസ് നേതാവ് കുഞ്ഞമ്മ തോമസ്

മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍ മോഹന്‍ദാസ്, സംഘടന ചുമതലയുള്ള ബ്ലോക്ക് ജന സെക്രട്ടെറി എം.എന്‍ പൂമംഗലം, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, മുന്‍ കൗണ്‍സിലര്‍ കെ.നിഷ,

നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.വല്‍സല, കെ.ബ്ലോക്ക് പഞ്ചായത്തംഗം പ്രമീള രാജന്‍, നഗരസഭാംഗങ്ങളായ കെ.വി.മുഹമ്മദ്കുഞ്ഞി, സീമ വല്‍സന്‍,

വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, കോണ്‍ഗ്രസ് നേതാക്കളായ മാവില പത്മനാഭന്‍, കെ.രമേശന്‍, എം.വി.വാസന്തി, ടി.വി.കമലാക്ഷി, പി.രാജാമണി, എം.വി.പ്രേമരാജന്‍, മുസ്ലിംലീഗ് നേതാക്കളായ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, പി.മുഹമ്മദ് ഇഖ്ബാല്‍, സി.പി.വി.അബ്ദുള്ള, സി.എം.പി.നേതാവ് എന്‍.കുഞ്ഞിക്കണ്ണന്‍ എന്നിവരുള്‍പ്പെടെ നിരവധിപേര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം എം.എല്‍.എ യാത്രക്കാരനായി കെഎസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിക്കുകയും ചെയ്തു.