യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ചു–വെസ്റ്റ് എളേരി അടുക്കളമ്പാടിയില്‍
ചിറ്റാരിക്കാല്‍: യുവതി ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ചു.
വെസ്റ്റ് എളേരി കോട്ടമല അടുക്കളമ്പാടിയിലെ കൊടൈക്കനാല്‍ വീട്ടില്‍ ജോബിന്‍സ് കെ.മൈക്കിളിന്റെ ഭാര്യ പത്തനംതിട്ട തേങ്ങാപ്പോറ വീട്ടില്‍ ദര്‍ശന(30)ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍ തളര്‍ന്നുവീണ ദര്‍ശനയെ ഉടന്‍ തന്നെ ചെറുപുഴയിലെ ലീഡര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടുവെന്നാണ് ഭര്‍ത്താവ് ജോബിന്‍സ് പോലീസിനോട് പറഞ്ഞത്.
ചിറ്റാരിക്കാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദേശത്തായിരുന്ന ജോബിന്‍സ് രണ്ടാഴ്ച്ച മുമ്പ് പിതാവ് മൈക്കിള്‍ മരിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.
സ്വന്തം വീട്ടിലായിരുന്ന ദര്‍ശന ഈ സമയത്താണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.
ഇവര്‍ വിവാഹിതരായിട്ട് ഒരു വര്‍ഷം കഴിയുന്നതേയുള്ളൂ.
ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം കാരണം വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവത്രേ.
ഇന്നലെ രാത്രി 11 മണിയോടെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയായിരുന്നു.
ഭര്‍ത്താവ് ജോബിന്‍സ് ഇന്ന് വിദേശത്തെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്.