അനധികൃത റോഡ് കയ്യേറ്റം-ആര്.ഡി.ഒ നേരിട്ടിറങ്ങി മുന്നറിയിപ്പ്നല്‍കി-അടുത്ത ദിവസം മുതല്‍ നടപടി-
തളിപ്പറമ്പ്: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ ആര്‍ഡി.ഒ നേരിട്ട് രംഗത്തിറങ്ങി.

മെയിന്‍ റോഡിലെ തെരുവ് കച്ചവടക്കാരെ നേരില്‍ കണ്ട് മുന്നറിയിപ്പ് നല്കിയ തളിപ്പറമ്പ് ആര് ഡി. ഒ ഇ.പി.മേഴ്സി അടുത്ത ദിവസം
മുതല്‍ അനധികൃത കയ്യേറ്റക്കാര്‍ക്കെതിരെ പിഴചുമത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച്ച ആര്.ഡി.ഒ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെയും
കയ്യേറ്റങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
മെയിന്‍ റോഡിലെ അനധികൃത കച്ചവടക്കാര്‍ റോഡ് കയ്യേറി കച്ചവടം നടത്തുന്നത് കാരണം ഇതുവഴിയുള്ള ബസ് ഗതാഗതം ബസ്
ജീവനക്കാര്‍ തന്നെ ഏകപക്ഷീയമായി ഒഴിവാക്കു
കയും ഹൈവേ വഴി വാഹനമോടിക്കുകയും ചെയ്തിരുന്നു.
ബസ് സര്‍വീസ് ഇല്ലാതായതോടെ കയ്യേറ്റം രൂക്ഷമായ സ്ഥിതിയായിരുന്നു. ഇന്ന് വൈകുന്നേരം കച്ചവടക്കാരെ നേരില്‍ കണ്ട്
ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ റവന്യു-പോലീസ്-നഗരസഭ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.
അടുത്തദിവസം മുതല്‍ കയ്യേറ്റക്കാര്‍ക്കെതിരെ നടപടികളുണ്ടാകുമെന്ന് ആര്.ഡി.ഒ ഇ.പി.മേഴ്സി പറഞ്ഞു.
