മദ്യപാനം നിര്‍ത്താനായില്ല- മധ്യ വയസ്‌ക്കന്‍ തൂങ്ങിമരിച്ചു

ആലക്കോട്: മദ്യപാനം നിര്‍ത്താനാത്ത മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ വീടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ചു. ആലക്കോട് മുടിക്കാനം പള്ളിപ്പടി തെക്കെക്കര മറ്റത്തില്‍ വീട്ടില്‍ സിനോയി കുര്യന്‍(55) ആണ് ഇന്നലെ രാവിലെ 10.45 ന് സ്വന്തം വീടിന്റെ സ്വീകരണ മുറിയില്‍ മുണ്ട് ഉപയോഗിച്ച് കെട്ടിത്തൂങ്ങിയത്. ഉടന്‍ തന്നെ … Read More

പി. ആര്‍. രാമവര്‍മ്മ രാജ സ്മാരക പുരസ്‌ക്കാരം വിജയ് നീലകണ്ഠന്

തളിപ്പറമ്പ : പുരാതനമായ പൂഞ്ഞാര്‍ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗവും കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിവര്‍ത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തിയും തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോര മേഖലയായ ആലക്കോടിന്റെ വികസന നായകന്‍ ആലക്കോട് രാജ എന്നും അറിയപ്പെടുന്ന പി. ആര്‍. … Read More

മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ആലക്കോട്:ജോലിക്കിടയില്‍ മറുനാടന്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശ് പെര്‍സോട്ട സ്വദേശിയായ ലഖന്‍ (34) ആണ് മരിച്ചത്. ചപ്പാരപ്പടവ് അമ്മം കുളത്ത് വീടിന്റെ ടൈല്‍സ് ജോലി ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞു വീണത്.   തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തളിപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ … Read More

ഏഴുവയസുകാരി പനിബാധിച്ച് മരിച്ചു.

ആലക്കോട്: ഏഴുവയസുകാരി പനി ബാധിച്ച് മരിച്ചു. വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജു-നിമ്മി ദമ്പതികളുടെ ഇളയ മകള്‍ മരീറ്റ സാജുവാണ് മരിച്ചത്. ആലക്കോട് നിര്‍മ്മല സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ സ്‌ക്കൂളില്‍ പോയി വന്ന കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ … Read More

ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി

ആലക്കോട്: മലബാറിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുനാള്‍ മഹോത്സവത്തിന് ഇന്നലെ ജനുവരി 2-ന് കൊടിയേറ്റത്തോടെ ഭക്തിനിര്‍ഭരമായ തുടക്കമായി. ഫൊറോന വികാരി റവ. ഫാ. ആന്റണി പുന്നൂര്‍ പതാകയുയര്‍ത്തി. തിരുനാളിന്റെ … Read More

ആറംഗ ചീട്ടുകളി സംഘം ആലക്കോട് പിടിയില്‍.

ആലക്കോട്: ആറംഗ പുള്ളിമുറി സംഘം ആലക്കോട് പോലീസിന്റെ പിടിയിലായി. ആലക്കോട് കൊങ്ങമ്പുഴ വീട്ടില്‍ ജോമി മാത്യു(40), നെല്ലിപ്പാറയിലെ പുത്തന്‍ വീട്ടില്‍ ടി.എം.ബിനു(43), അരങ്ങത്തെ വടക്കേ ഞാലിപ്പറമ്പില്‍ വീട്ടില്‍ വി.യു.റെജി(56), ആലക്കോട്ടെ വൈക്കംപറമ്പില്‍ എസ്.വി.അനില്‍(42), പെരുനിലത്തെ കളപ്പുറത്ത് വീട്ടില്‍ കെ.ജെ.ടൈറ്റസ്(52), ആലക്കോട്ടെ ഊന്നുവെള്ളമറ്റം … Read More

ലോട്ടറി കടയില്‍ തീപ്പെട്ടിയില്ല, ബിന്‍സിക്കും ബിജുവിനും അടി ബെന്നിയുടെ പേരില്‍ കേസ്.

ആലക്കോട്: ലോട്ടറിക്കടയില്‍ തീപ്പെട്ടിയില്ലെന്ന് പറഞ്ഞതിന് ലോട്ടറിക്കട ഉടമക്കും ഭാര്യക്കും മര്‍ദ്ദനം, യുവാവിന്റെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. 21 ന് രാത്രി 7.30 നായിരുന്നു സംഭവം. കരുവഞ്ചാലില്‍ എയ്ഞ്ചല്‍ ലോട്ടറി ഏജന്‍സി നടത്തുന്ന വായാട്ടുപറമ്പ് ആനക്കുഴിയിലെ പുത്തന്‍നടയില്‍ ബിജു ജോസഫിനാണ്(45)മര്‍ദ്ദനമേറ്റത്. ലോട്ടറികടയില്‍ … Read More

ആലക്കോട് പഞ്ചായത്ത് ഓഫീസില്‍ അതിക്രമം 65 കാരിക്കെതിരെ പോലീസ് കേസ്.

ആലക്കോട്: പഞ്ചായത്ത് സെക്രട്ടെറിയുടെ ചേമ്പറില്‍ അതിക്രമിച്ചുകടന്ന് യോഗം തടസപ്പെടുത്തുകയും സെക്രട്ടെറിയേയും മറ്റുള്ളവരെയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട്ടെ പാലയ്യന്‍ വീട്ടില്‍ ഉഷ പാലയ്യന്‍(65)ന്റെ പേരിലാണ് കേസ്. ഇവരുടെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട നികുതി … Read More

ജ്വല്ലറി മാനേജരെ കാണാതായി; പോലീസ് അന്വേഷണം തുടങ്ങി.

ആലക്കോട്: ജ്വല്ലറി മാനേജരെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആലക്കോട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന സോനാ ഗോള്‍ഡ് എന്ന ജൂവലറി സ്ഥാപനത്തിലെ മാനേജര്‍ ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി കാവുംപുറത്ത് വീട്ടില്‍ ജോബി ജോര്‍ജിനെയാണ്(40)കാണാതായത്. ഇന്നലെ വൈകുന്നേരം നാലിന് വാഹനത്തിന്റെ ടയര്‍മാറ്റിയിടാനായി ആലക്കോട്ടെ … Read More

കൊല്ലപ്പെട്ട ദേവസ്യയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.

ആലക്കോട്: സഹോദരിയുടെ മകന്‍ കൊലപ്പെടുത്തിയ ഭിന്നശേഷിക്കാരനായ കൂമ്പുക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യയുടെ(76) മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിക്കും. ഇന്നലെ വൈകുന്നേരം നടന്ന കൊലപാതകവിവരം രാത്രി 8.30 നാണ് പുറംലോകം അറിഞ്ഞത്. കേസിലെ പ്രതി … Read More