അള്ളാംകുളം വാര്‍ഡില്‍ സ്‌നേഹസംഗമം

തളിപ്പറമ്പ്: അള്ളാംകുളം വാര്‍ഡില്‍ ഇഫ്താര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ഐ.എം.എ ഹാളില്‍ നടന്ന പരിപാടി മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. നജീബ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍, വിനോദ് … Read More

അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം പതിവാകുന്നു.

തളിപ്പറമ്പ്: അള്ളാംകുളത്തില്‍ മാലിന്യനിക്ഷേപം രൂക്ഷമായി. 50 വര്‍ഷത്തിലേറെ മണ്ണ് മൂടിക്കിടന്ന് അനാഥാവസ്ഥയിലായ അള്ളാംകുളം 5 വര്‍ഷം മുമ്പാണ് നവീകരിച്ചത്. കുളം ആഴംകൂട്ടുകയും പടവുകള്‍ കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വെള്ളം താഴ്ന്നുതുടങ്ങിയ കുളത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കുളവും പരിസരവും … Read More

കയറില്‍ കുടുങ്ങിയ കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണു.

തളിപ്പറമ്പ്: കയറില്‍ കുടുങ്ങിയ കപ്പി ശരിയാക്കുന്നതിനിടയില്‍ കിണറില്‍ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അള്ളാംകുളംസ്ട്രീറ്റ് നമ്പര്‍ ഒന്നില്‍ ടര്‍ഫിന് സമീപത്തെ നബീസാ മന്‍സിലില്‍ നബീസയാണ്(48) ഇന്ന് രാവിലെ ഏഴരയോടെ കിണറില്‍ വീണത്. 22 അടി ആഴമുള്ള കിണറില്‍ മുന്നടിയോളം വെള്ളമുണ്ടായിരുന്നു. റസ്‌ക്യൂനെറ്റ് … Read More

അള്ളാംകുളത്ത് കാട്ടുപന്നി ആക്രമം- ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.

തളിപ്പറമ്പ്: അള്ളാംകുളത്ത് കാട്ടുപന്നി ആത്രമം, യുവാവിന് പരിക്കേറ്റു. സര്‍സയ്യിദ് കോളേജിലെ ജീനക്കാരന്‍ നൗഷാദിനാണ് പരിക്കേറ്റത്. രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നൗഷാദ് പന്നിയെ കണ്ട് ബൈക്ക് നിര്‍ത്തിയപ്പോള്‍ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. റോഡില്‍ വീണ് നൗഷാദിന് പരിക്കേറ്റു. ആളുകള്‍ ബഹളംകേട്ട് ഓടിയെത്തിയപ്പോഴേക്കും … Read More

വയോധികയെ കാണാതായി-

തളിപ്പറമ്പ്: വയോധികയെ കാണാതായി. കരിമ്പം അള്ളാംകുളത്തെ മൈത്രിനഗറില്‍ ഇലവുംകുന്നേല്‍ വീട്ടില്‍ റോസമ്മ ഏബ്രഹാമിനെയാണ്(82) കാണാതായത്. രാവിലെ 9.45 മുതല്‍ കാണാനില്ലെന്ന് മകന്‍ ഷാജു ഏബ്രഹാം തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. ചാലക്കുടി പോട്ട ധ്യാനകേന്ദ്രത്തിലേക്ക് പോയതായി സംശയിക്കുന്നുണ്ട്. തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ … Read More

തളിപ്പറമ്പ് നഗരസഭ-അള്ളാംകുളം വാര്‍ഡ് വാര്‍ഡ്‌സഭ ചേര്‍ന്നു.

  തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭ വാര്‍ഡ് സഭകള്‍ ആരംഭിച്ചു. 12-ാം വാര്‍ഡായ അള്ളാംകുളത്തെ വാര്‍ഡ്‌സഭ ഫാറൂഖ് നഗര്‍ അംഗന്‍വാടിയില്‍ ചെര്‍ന്നു. വാര്‍ഡ് കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം.കെ.ഷബിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ്‌സിറാജ്, നഗരസഭാ ഉദ്യോഗസ്ഥ … Read More

അള്ളാംകുളം ഇനി വേറെ ലെവല്‍–പ്രദേശം ഇനി കരിമ്പത്തിന്റെ സാംസ്‌ക്കാരികകേന്ദ്രം

കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ഒടുവില്‍ അള്ളാംകുളം സാക്ഷാത്ക്കാരത്തിന്റെ വഴിയിലേക്ക്. സാംസ്‌ക്കാരികനിലയവും പ്രഭാത-സായാഹ്ന സവാരിക്കുള്ള നടപ്പാതയും പൂര്‍ത്തീകരിച്ച അള്ളാംകുളം മിനുക്കുപണികള്‍ കൂടി പൂര്‍ത്തീകരിക്കുന്നതോടെ കരിമ്പം പ്രദേശത്തിന്റെ സാംസ്‌ക്കാരിക കേന്ദ്രമായി മാറും. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സമയമെടുത്താണ് അള്ളാംകുളവും പരിസരങ്ങളും നവീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. ഒരു … Read More

അള്ളാംകുളം വെറും കുളമായി-സാംസ്‌ക്കാരികകേന്ദ്രം പാതിവഴിയില്‍-

തളിപ്പറമ്പ്: മോഹങ്ങള്‍ക്ക് അതിരുകളില്ലല്ലോ–എന്തൊക്കെയായിരുന്നു മോഹങ്ങള്‍- അള്ളാംകുളവും ചുറ്റുപാടും ഒരു സാംസ്‌ക്കാരിക കേന്ദ്രമാവും. നീന്തല്‍ പരിശീലിക്കാം, കുളിക്കാം-പ്രഭാത-സായാഹ്ന നടത്തക്കാര്‍ക്ക് സുരക്ഷിതമായി സവാരിനടത്താം. നാടിന്റെ ജലസംഭരണിയായി അള്ളാംകുളം മാറും. അങ്ങനെ എന്തൊക്കെയോ മോഹങ്ങള്‍. പക്ഷെ, മഴ നിന്ന് ഒരുമാസം പിന്നിട്ടതോടെ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായി. … Read More

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സിപ്പല്‍ മുസ്ലിംലീഗ് കമ്മറ്റിയുടെ ബിരിയാണി ചലഞ്ച്-

തളിപ്പറമ്പ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്താന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി (അള്ളാംകുളം വിഭാഗം). കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ നിര്‍ധനരെയും അവശ രോഗികളെയും … Read More

അള്ളാംകുളം വിഭാഗത്തിന്റെ മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി-പാണക്കാട് സയ്യിദ് നൗഫലലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അള്ളാംകുളം മഹമ്മൂദിനെ അനുകൂലിക്കുന്ന വിഭാഗം മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ആലക്കോട് റോഡ് മന്നയില്‍ തുടങ്ങിയ ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. വിശാലമായ ഹാളും ഫ്രണ്ട് ഓഫീസും … Read More