നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യബസ് ജീവനക്കാരന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-58 ആര്‍-8916 കൃതിക ബസ് ജീവനക്കാരന്‍ കുഞ്ഞിമംഗലം എടാട്ടെ ചെല്ലന്‍ വീട്ടില്‍ കെ.അഭിറാം(26)ന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More

കല്യാണവീട്ടില്‍ വീഡിയോഗ്രാഫര്‍ക്ക് തല്ല്

ശ്രീകണ്ഠാപുരം: കല്യാണവീട്ടില്‍ വീഡിയോ എടുക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. നടുവില്‍ മണ്ടളത്തെ വടക്കേതകിടിയില്‍ അലക്‌സ് തോമസിനാണ്(31)മര്‍ദ്ദനമേറ്റത്. ജനുവരി 11  രാത്രി 8.15 നാണ് സംഭവം. ശ്രീകണ്ഠാപുരം കൊട്ടൂര്‍വയലിലെ ജോയല്‍ എന്നയാളുടെ വീട്ടില്‍ കല്യാണ വീഡിയോ എടുക്കാനെത്തിയതായിരുന്നു അലക്‌സ്. കല്യാണവീട്ടില്‍ … Read More

ഭാര്യയെ തടഞ്ഞുനിര്‍ത്തി പരസ്യമായി മര്‍ദ്ദിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു.

ഇരിട്ടി: ഭാര്യയെ തടഞ്ഞുനിര്‍ത്തി പരസ്യമായി മര്‍ദ്ദിച്ചതിന് ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. ഇരിട്ടി നടുവനാട് കൊട്ടുരങ്ങാട് കെ.ബാബുവിന്റെ പേരിലാണ് ഇരിട്ടി പോലീസ് കേസെടുത്തത്. 7 ന് രാവിലെ എട്ടോടെ ഇരിട്ടി പഴയബസ്റ്റാന്റ് ശീമാട്ടി ഫാന്‍സി ഷോപ്പിന് സമീപത്തുവെച്ചാണ് സംഭവം. ചാവശേരി വെളിയമ്പ്ര പെരിയാത്തില്‍ … Read More

മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

ആലക്കോട്: മരണം നടന്ന വീട്ടിലേക്ക് പോകവെ മധ്യവയസ്‌ക്കനെ തടഞ്ഞുനിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ഉദയഗിരി ചീക്കാട്ടെ ഒളവത്തൂര്‍ ഉമേഷിന്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്. 2025 ഡിസംബര്‍ 25 ന് രാവിലെ 11 നായിരുന്നു സംഭവം. … Read More

കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിച്ചു.

ആറളം: കൃസ്തുമസിന് പടക്കം പൊട്ടിച്ച അതിഥി തൊഴിലാളിയെയും സുഹൃത്തിനേയും വാടകവീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന ആറംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. പശ്ചിമബംഗാള്‍ ജയ്പാല്‍ഗുരി ജില്ലയിലെ ധ്യോതപ്പാറ ജാര്‍മട്ടിലായി ലോട്ടാഗുരിയിലെ റിത്വിക്‌റോയി(23)ക്കും സുഹൃത്ത് ദീപനുമാണ് മര്‍ദ്ദനമേറ്റത്. 25 ന് രാത്രി 9 നായിരുന്നു സംഭവം. … Read More

പഠനത്തില്‍ ശ്രദ്ധയില്ല ട്യൂഷന്‍ ടീച്ചറുടെ സഹോദരന്‍ വിദ്യാര്‍ത്ഥിയെ കുനിച്ചുനിര്‍ത്തി മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല, ട്യൂഷന്‍ടീച്ചറുടെ സഹോദരന്‍ വിദ്യാര്‍ത്ഥിയെ കുനിച്ചുനിര്‍ത്തി പുറത്തടിച്ചു, വീട്ടില്‍ പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും. മാവിച്ചേരിയിലെ പുതുക്കാട്ട് വീട്ടില്‍ ദിലീപന്റെ മകന്‍ പി.ഡി.ആരുഷിനാണ്(14)മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 15 ന് വൈകുന്നേരം 6.30 നായിരുന്നു സംഭവം. ആരുഷ് ട്യൂഷന് പോകുന്ന വീട്ടിലെ ടീച്ചറുടെ … Read More

ഉറങ്ങുന്ന മോണിക്കയെ വിളിച്ചുണര്‍ത്തി മര്‍ദ്ദിച്ചു, ശ്രീജിത്തിനെതിരെ കേസ്.

തളിപ്പറമ്പ്: ഉറങ്ങിക്കിടക്കുകയായിരുന്ന മോണിക്കയെ വിളിച്ചുണര്‍ത്തി മര്‍ദ്ദിച്ച ശ്രീജിത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു. കാനൂര്‍ മടയച്ചാലിലെ മാണിക്കോത്ത് വീട്ടില്‍ ഇ.ടി.മോണിക്ക(45)നാണ് മര്‍ദ്ദനമേറ്റത്. 14 ന് വൈകുന്നേരം 3.30 നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ ഒഴക്രോത്തെ ശ്രീജിത്താണ് മോണിക്കയുടെ കഴുത്തിന് കുത്തിപ്പിടിച്ച്  കൈകൊണ്ട് … Read More

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച മറ്റൊരു ബസ് കണ്ടക്ടറുടെ പേരില്‍ കേസ്

തളിപ്പറമ്പ്: ബസ് സമയക്രമത്തെചൊല്ലിയുള്ള തര്‍ക്കം, സ്വകാര്യബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ മറ്റൊരു ബസ് കണ്ടക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-59-എ.എ-3758 സല്‍സബീല്‍ ബസ് കണ്ടക്ടര്‍ നസീം സല്‍സബീലിന്റെ പേരിലാണ് കേസ്. നവംബര്‍ -11ന് രാവിലെ 10.10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ.എല്‍-58 … Read More

വണ്ടിയുമായി കോളേജിലെത്തിയ ജൂനിയറെ സീനിയര്‍മാര്‍ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: വണ്ടിയുമായി കാമ്പസില്‍ വന്നതിന്റെ വിരോധത്തിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി കാട്ടാമ്പള്ളി പഴയറോഡിലെ തോലച്ചില്‍ കണ്ടത്തില്‍ വീട്ടില്‍ ഹാരിസിന്റെ മകന്‍ ടി.കെ.മുഹമ്മദ്ഷാസ്(18)നാണ് മര്‍ദ്ദനമേറ്റത്. … Read More

ആലക്കോട് അടി—-നിനക്ക് ചിട്ടിക്കാശ് വേണം അല്ലേടാ-?

ആലക്കോട്: ചിട്ടിഫണ്ടില്‍ നിന്ന് ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച അഞ്ച് സ്വാശ്രയസംഘം ഭാരവാഹികളുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. വായാട്ടുപറമ്പ് ടൗണിലെ അനശ്വര സ്വാശ്രയസംഘം ഭാരവാഹികളായ ജോസ്തുപ്പലഞ്ഞി, സോജന്‍, ഷൈജു, ലിന്റോ, ശ്രീനാഥ് എന്നിവരുടെ പേരിലാണ് കേസെടുത്തത്. … Read More