പിതാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍.

പരിയാരം: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍അറസ്റ്റില്‍. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ സന്തോഷിനെയാണ്(48) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ … Read More

എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍.

ആലക്കോട്: എസ്.ഐയെയും പോലീസ് സംഘത്തെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആലക്കോട് അരങ്ങത്തെ രാമകൃഷ്ണന്റെ മകന്‍ ആശാരിവളപ്പില്‍ വീട്ടില്‍ എ.വി.രാഗേഷ്(34), കൊട്ടയാട്കവല നരിയന്‍പാറയിലെ മോഹനന്റെ മകന്‍ കുരുവിക്കാട്ട് വീട്ടില്‍ ബിന്റില്‍ മോഹന്‍(35) എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. … Read More

മരവടികൊണ്ട് അച്ഛനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് മകന്റെ പേരില്‍ വധശ്രമക്കേസ്.

പരിയാരം: ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിന് മകന്‍ സന്തോഷിന്റെ പേരില്‍ പരിയാരം പോലീസ് വധശ്രമത്തിന് കേസെടുത്തു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ എം.ഐ.ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ … Read More

ലോഡ്ജില്‍ താമസിക്കാത്തതിന് ഭാര്യയെ മര്‍ദ്ദിച്ചു, ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: ലോഡ്ജില്‍ താമസിക്കാന്‍ തയ്യാറാകാത്ത വിരോധത്തിന് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. രാമന്തളി വടക്കുമ്പാട്ടെ ഒളിയങ്കര വീട്ടില്‍ എ.അഷറഫിന്റെ(55)പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്ന് ഉച്ചക്ക് 12.15 ന് പയ്യന്നൂര്‍ കൊറ്റിയിലെ ഒളിയങ്കര ലോഡ്ജിലെ 103-ാം നമ്പര്‍മുറിയില്‍ വെച്ച് … Read More

പിണറായിയില്‍ ഇന്ന് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു, തീയിട്ടു. പിന്നില്‍ സി.പി.എം എന്ന് കോണ്‍ഗ്രസ്.

പിണറായി: വെണ്ടുട്ടായിയില്‍ കെ.സുധാകരന്‍ എം.പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ത്തു, വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് … Read More

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിലെ അഞ്ചു പേര്‍ റിമാന്‍ഡില്‍.

പഴയങ്ങാടി: സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലെ അഞ്ചു പേര്‍ അറസറ്റില്‍. നാറാത്ത് ആലിങ്കീല്‍ സ്വദേശി പുറക്കണ്ടി വഴപ്പില്‍ പി.വി.മാജിദിനെയാണ്(36) മയ്യില്‍ സ്വദേശികളായ ഇ.വൈഷ്ണവ്(23), കെ.ശ്രീരാഗ്(26), കെ.വി.അബ്ദുസമദ്(30), കെ.റജുല്‍(32) പുതിയങ്ങാടി സ്വദേശി കെ.ഷാഹിദ്(32) എന്നിവരുടെ നേതൃത്വത്തില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഇവരെ പഴയങ്ങാടി എസ് … Read More

മാട്ടൂല്‍ നോര്‍ത്തിലെ യുവാവിന് നേരെ സദാചാര പോലീസ് ആക്രമം, നാലുപേര്‍ക്കെതിരെ കേസ്.

പരിയാരം: മാട്ടൂലിലെ യുവാവിന് നേരെ സദാചാര പോലീസ് ആക്രമം, തളിപ്പറമ്പിലെ മൊബൈല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മാട്ടൂല്‍ നോര്‍ത്തിലെ പനക്കട വീട്ടില്‍ പി.മുഹമ്മദ് റമീസിനാണ്(36)മര്‍ദ്ദനമേറ്റത്. മൊബൈല്‍ ഷോപ്പുടമ മുഹമ്മദ്കുഞ്ഞി, ഏഴോം സ്വദേശി രാജീവന്‍, നെരുവമ്പ്രത്തെ ബിജു, … Read More

മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.

കൊല്ലം: വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്റെ മകന്‍ അരുണ്‍ കുമാര്‍ (19) ആണ് മരിച്ചത്. സംഭവത്തില്‍ ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി. അരുണ്‍ മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് … Read More

പ്രതികാരദാഹിയായി മാറിയ സുജീഷ് ശ്രീനിവാസനെ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: ബുള്ളറ്റ് ബൈക്കില്‍ പിന്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ബസില്‍ നിന്ന് പിടിച്ചു പുറത്തിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മാവിച്ചേരിയിലെ പയ്യരട്ട എം.സുജീഷിനെയാണ്(49)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ആര്‍.ഇ.ഇ. 652 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ മലപ്പട്ടം അടുവാപ്പുറത്തെ … Read More

എസ്.ഐ ബിനുമോഹനേയും പോലീസുകാരെയും ആക്രമിച്ച കേസില്‍ പ്രതിയെ വെറുതെവിട്ടു.

തളിപ്പറമ്പ്: എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചുവെന്ന കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എടക്കോത്തെ പി.സന്തോഷിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എം.വി.അനുരാജ് വെറുതെവിട്ടത്. 2017 മെയ്-7 ന് രാത്രി 9.45 ന് അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി.എ.ബിനുമോഹന്‍, എ.എസ്.ഐ കെ.ടി.വി.രാജേഷ്, … Read More