മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി സി.ഐ.ടി.യു

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം മുല്ലപ്പള്ളി നാരായണനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് സി.ഐ.ടി.യു. അന്വേഷണം നടത്തി തീരുമാന മുണ്ടാകുന്നത് വരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു തളിപ്പറമ്പ ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണനെ തല്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തുന്നതിനു ജില്ലാ കമ്മറ്റിയുടെ … Read More

ആയുര്‍വേദ തൊഴിലാളി യൂണിയന്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍

തൃക്കരിപ്പൂര്‍: കേരള ആയൂര്‍വ്വേദ തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂരില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ വി.വി ക്രിസ്റ്റോ ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ സൂര്യ കളരി സംഘത്തില്‍ … Read More

നുണപ്രചാരണത്തിനെതിരെ സി.ഐ.ടി.യുവിന്റെ പ്രതിഷേധമാര്‍ച്ചും പൊതുയോഗവും.

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ഏരിയാ പ്രസിഡന്റിനെതിരെ ഐ.എന്‍.ടി.യു.സിയും ബി.എം.എസും നടത്തുന്ന നുണ പ്രചാരണത്തില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യുഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് എം.നാരായണന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.രവീന്ദ്രന്‍ ഉദ്ഘാടനം … Read More

വ്യാജ വാര്‍ത്തക്കെതിരെ പ്രതിഷേധിക്കുക-മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു)

തളിപ്പറമ്പ്: ടി.ടി.കെ. ദേവസ്വം എല്‍.ഡി ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെതിരെ സര്‍വീസ് ബുക്കില്‍ വ്യാജ ഒപ്പും, സീലും ഉപയോഗിച്ച് തിരിമറി നടത്തി എന്ന് ജന്മഭൂമി പത്രത്തിലുടെ ഒരു സംഘടന പ്രചരിപ്പിക്കുന്നത് തികച്ചും വസ്തുതാ വിരുദ്ധവും കളവുമാണെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) കണ്ണൂര്‍ … Read More

സി.കണ്ണന്‍ ചരമവാര്‍ഷികദിനം ആചരിച്ചു.

തളിപ്പറമ്പ്: സി.ഐ.ടി.യുനേതാവ് സി.കണ്ണന്‍ ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടെറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മടപ്പള്ളി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . കരിപ്പൂല്‍ വ്യവസായ എസ്റ്റേറ്റിന് മുന്നില്‍ പതാക ഉയര്‍ത്തിപ്രഭാഷണം നടത്തി. എം.മധുസൂതനന്‍ സ്വാഗതം പറഞ്ഞു.    

ടി.ടി.കെ.ദേവസ്വം പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ സി.ഐ.ടി.യു ധര്‍ണ നടത്തി.

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) ന്റെയും ടെംപിള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.ഐ.മധുസൂദനന്‍ … Read More

മണ്ടൂരിലെ ഓട്ടോതൊഴിലാളികള്‍ പൊളിയാണ് മക്കളേ–

മണ്ടൂര്‍: ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായി വിശ്രമകേന്ദ്രം ഒരുക്കി മണ്ടൂരിലെ ഓട്ടോ തൊഴിലാളികള്‍. ഓട്ടോ തൊഴിലാളി യൂണിയന്‍ മണ്ടുര്‍ ഡിവിഷന്‍ (സി.ഐ.ടി.യു )വിന്റെ നേതൃത്വത്തിലാണ് ഹരിതാഭമായ വിശ്രമകേന്ദ്രം പണിതത്. റോഡരികില്‍ ഓട്ടോ തൊഴിലാളികല്‍ തന്നെ നട്ട് പരിപാലിക്കുന്ന തണല്‍മരങ്ങള്‍ക്കിടയില്‍ പുല്‍ത്തകിടി കൂടി ഒരുക്കിയിട്ടുണ്ട്. ഓട്ടോതൊഴിലാളികള്‍ … Read More

ശ്രീപോര്‍ക്കലി: മാതമംഗലത്ത്‌ ചരക്കിറക്കല്‍ തടഞ്ഞ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ അറസ്റ്റില്‍

മാതമംഗലം: ശ്രീപോർക്കലി സ്റ്റീൽസിൽ ചുമട്ട് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ച് സ്വന്തം ആൾക്കാരെ വച്ച് ലോഡിറക്കാനുള്ള നീക്കം ചുമട്ട് തൊഴിലാളികൾ തടഞ്ഞു. മാതമംഗലത്തെ ചുമട്ടുതൊഴിലാളികള്‍ക്ക്‌ തൊഴില്‍ നിഷേധിച്ച്‌ സ്വന്തം ആളുകളെ വെച്ച്‌ ചരക്കിറക്കാനുള്ള നീക്കമാണ്‌ തൊഴിലാളികള്‍ തടഞ്ഞത്‌. പോലീസ്‌ തൊഴിലാളികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ … Read More

ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും എം.ഡി.യുടെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തി.

തളിപ്പറമ്പ്: ഫൈബര്‍ഫോം തൊഴിലാളികളും കുടുംബാംഗങ്ങളും കമ്പനി എം.ഡി വി.പി.രാഘവന്റെ വീട്ടുപടിക്കള്‍ സത്യാഗ്രഹം നടത്തി. കമ്പനി പൂട്ടിയിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും വളപട്ടണം ഫൈബര്‍ഫോം തൊഴിലാളികള്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതെ വഞ്ചിക്കുന്നു എന്നാരോപിച്ചാണ് കമ്പനി എം.ഡി വി.പി.രാഘവന്റെ കൂവോട്ടെ വീട്ടുപടിക്കല്‍ സത്യാഗ്രഹം നടത്തിയത്. സി.ഐ.ടി.യു നേതാവ് … Read More

പോരില്‍ കലിയടങ്ങി പോര്‍ക്കലി-തൊഴില്‍സമരത്തിന്റെ മഹാവിജയം.

പഴയങ്ങാടി: മാടായിയിലെ ചുമട്ട് തൊഴിലാളി സമരം വിജയിച്ചു. 268 ദിവസമായി തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരമാണ് കോടതി ഉത്തരവിന്റെയും , ജില്ല ലേബര്‍ ഓഫീസറുടെയും തീരുമാനപ്രകാരം വിജയിച്ചത്. മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതു മായി ബന്ധപ്പെട്ടായിരുന്നു മാസങ്ങള്‍ നീണ്ട … Read More