രഞ്ജിത്ത് ശ്രീനിവാസന്‍ വധം -15 പേര്‍ക്കും കൊലക്കയര്‍-

മാവേലിക്കര: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രണ്‍ജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്)വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. 15 പ്രതികളില്‍ 14 പേരും … Read More

തളിപ്പറമ്പിലെ ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ജോയി കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ഏഴാംമൈല്‍ ചെമ്പരത്തി ബാറില്‍ അക്രമം നടത്തി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൃശൂര്‍ തിരൂര്‍ സ്വദേശി പി.ജെ.ജോയ് (27)യാണ് തളിപ്പറമ്പ് കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്. … Read More

തന്റെ രാഷ്ട്രീയസംശുദ്ധിക്ക് സ്വപ്‌ന മന:പ്പൂര്‍വ്വം കളങ്കമുണ്ടാക്കിയെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ കോടതിയില്‍ മൊഴി നല്‍കി.

തളിപ്പറമ്പ്: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നേരിട്ട് കോടതിയില്‍ ഹരജി നല്‍കി. ഇന്ന് ഉച്ചതിരിഞ്ഞ് 2.40 ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് സാജിദ് അണ്ടത്തോട് തച്ചന്‍ മുമ്പാകെയാണ് അദ്ദേഹം മൊഴി നല്‍കിയത്. … Read More

ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത 71 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും

തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച 76 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടില്‍ കുഞ്ഞിരാമനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2018 ല്‍ പെണ്‍കുട്ടി ഏഴാംക്ലാസില്‍ … Read More

കുപ്പത്ത് ബസിടിച്ച് ഷെല്‍ട്ടര്‍ തകര്‍ന്ന് നാലുപേര്‍ മരിക്കാനിടയാക്കിയ സംഭവം-കേസിന്റെ വിധി 30 ന്.

തലശ്ശേരി: തളിപ്പറമ്പ് കുപ്പത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയില്‍ വന്ന ബസ് ഇടിച്ച് കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കാനിടയായ കേസിന്റെ വിധി 30 ന്. ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് എ.വി.മൃദുലയാണ് വിധി പ്രഖ്യാപിക്കുക. പി.എന്‍.ആര്‍.ബസ്സ് … Read More

തളിപ്പറമ്പ് സ്വദേശിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.

തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എല്‍.എസ്.ഡിയും കഞ്ചാവും പിടികൂടിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് കാക്കാഞ്ചാല്‍ ചെപ്പിനൂല്‍ റോഡില്‍ ഹസ്‌നാസ് വീട്ടില്‍   മുഹമ്മദ് ഹാഫിസിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2021 മെയ് … Read More

പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വെറുതെ വിട്ടു.

തളിപ്പറമ്പ്: പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ തളിപ്പറമ്പ് കോടതി വെറുതെ വിട്ടു. 2014 ലെ ലോകസഭ തരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം പന്നിയൂര്‍ പള്ളിവയല്‍ ഗവ:എല്‍ പി സ്‌കൂളിനു മുന്നില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൂട്ടംകൂടി … Read More

കോര്‍ട്ട് റോഡിലെ ടാറിങ്ങ് ഇനി കാലാവസ്ഥയുടെ കയ്യില്‍-

തളിപ്പറമ്പ്: കോര്‍ട്ട് റോഡിലെ ടാറിങ്ങ് ഇന്നും നടക്കില്ല. എട്ടാംതീയതി ആരംഭിക്കുമെന്ന് പറഞ്ഞ ടാറിങ്ങ് പ്രവൃത്തി ഇനി കാവാവസ്ഥയുടെ കയ്യിലാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ പ്രവൃത്തി നടത്തുകയുള്ളൂവെന്ന് മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ അറിയിച്ചു. ഏറെക്കാലമായി നാട്ടുകാര്‍ കാത്തിരുന്ന … Read More

ആദ്യഭാര്യയുടെ പേരില്‍ രണ്ടാംഭാര്യയെ വെച്ച് ആള്‍മാറാട്ടം- ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചു.

തളിപ്പറമ്പ്: ആദ്യഭാര്യയുടെ പേരില്‍ രണ്ടാംഭാര്യയെ വെച്ച് ആള്‍മാറാട്ടം,  ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചു. ഇ.എം.എസ്‌ ഭവനപദ്ധതിയില്‍ നിന്ന് സാമ്പത്തികസഹായം ലഭിക്കാന്‍ സ്ഥലമുടമയായ ആദ്യഭാര്യക്ക് പകരം രണ്ടാം ഭാര്യയുടെ പേര് വ്യാജമായി നല്‍കിയ ഭര്‍ത്താവിനെ കോടതി ഒന്നരവര്‍ഷം തടവിന് ശിക്ഷിച്ചു. മുയ്യം വരഡൂല്‍ സ്വദേശിയും … Read More

സി.പി.എം ഓഫീസ് അക്രമം, ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

തളിപ്പറമ്പ്: സി.പി.എം ഓഫീസ് അക്രമിച്ച കേസില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര േെകാടതി വെറുതെവിട്ടു. പട്ടുവം അന്‍വര്‍ വധവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി, പട്ടുവം പഞ്ചായത്തുകളില്‍ 2011 ജൂലായ് 6 ന് യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് പട്ടുവം സി.പി.എം ഓഫീസായി പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ … Read More