വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു.

പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോറോം സെന്‍ട്രലിലെ തെയ്യം കലാകാരന്‍ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47)ആണ് മരിച്ചത്. എടാട്ട് ദേശീയ പാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്നു. ചെറുകുന്ന് കവിണിശേരിയിലെ കുഞ്ഞിരാമന്‍-തങ്കമണി ദമ്പതികളുടെ മകളാണ്. മക്കള്‍: … Read More

തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു.

മുയ്യം: തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി.സുനിലാണ്(53)മരിച്ചത്. ഇന്ന് രാവിലെ 8.45 നായിരുന്നു സംഭവം. മുയ്യം യു.പി സ്‌ക്കൂളിന് സമീപത്തെ അബ്ദുല്‍ഖാദറിന്റെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

രണ്ട് മക്കളുമായി അമ്മ കിണറില്‍ ചാടിയ സംഭവത്തില്‍ ചികില്‍സയിലായിരുന്ന കുട്ടി ധ്യാന്‍കൃഷ്ണ(6)മരിച്ചു.

പരിയാരം: രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു. ധനേഷ്-ധനജ ദമ്പതികളുടെ മകന്‍ ധ്യാന്‍ കൃഷ്ണ(6)ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് … Read More

വയോധിക വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

കുറുമാത്തൂര്‍: വയോധിക വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. അടുക്കം അംഗനവാടിക്ക് സമീപത്തെ കോമത്തി കോയാടന്‍ വീട്ടില്‍ കെ..മാധവിയാണ്(80)മരിച്ചത്. ഇന്ന് രാവിലെ 8.15 ന് വീടിനടുത്ത ഷെഡ്ഡിലെ കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ട മാധവിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ പി.വി. കൃഷ്ണന്‍ … Read More

മാതമംഗലം പേരൂലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

മാതമംഗലം: മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു. പേരൂല്‍ മില്ലിന് സമീപം ഇന്ന് രാവിലെയാണ് ലോറിയും ബൈക്കും കൂട്ടിയിടിച്ചത്. കോറോം ആലക്കാട് കൊമ്പന്‍കുളത്ത് രജീഷ് (42)ആണ് മരിച്ചത്. പൊട്ടക്കുളത്ത് അമല്‍ (25) നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

ഉദയഗിരിയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു.

ഉദയഗിരി: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയഗിരി ലഡാക്കിലെ കിഴക്കേടത്ത് വീട്ടില്‍ കെ.എ.അഷറഫിനെയാണ്(43)ഇന്ന് വൈകുന്നേരം മൂന്നോടെ ഫാനില്‍ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.    

ചൊക്ലി സ്വദേശി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു.

പയ്യന്നൂര്‍: ചൊക്ലി സ്വദേശി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി നിടുമ്പ്രത്തെ സുഗേഹം വീട്ടില്‍ എം.കെ.റോഷിത്ത്(44)ആണ് മരിച്ചത്. 26 ന് രാത്രി എട്ടോടെയാണ് ഇയാള്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. നിടുമ്പ്രത്തെ പരേതനായ കൂനേന്റെവിട … Read More

എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പയ്യന്നൂര്‍: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. രാമന്തളി വടക്കുമ്പാട് ഹാജിറോഡിലെ തണ്ടറായില്‍ വീട്ടില്‍ ടി.സുരേഷ്(47)ആണ് മരിച്ചത്. ജൂലായ്-18 ന് രാത്രി 10.30 നാണ് ഇയാള്‍ വടക്കുമ്പാട്ടെ വീട്ടില്‍ വെച്ച് എലിവിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍   ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

വെള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

പയ്യന്നൂര്‍: വെള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളൂര്‍ ആലിങ്കീഴില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശി ടി.പി.സുഹൈലിന്റേയും തയ്യില്‍ സുമയ്യയുടേയും മകന്‍ ഹാഷിര്‍ (18) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് സ്‌കൂളില്‍നിന്നും വീടിന് സമീപത്തെ … Read More

സി.പി.എം ബ്രാഞ്ച് സെക്രട്ടെറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പരിയാരം: സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജേഷ് കോമത്ത് (47) നെയാണ് ഇന്ന് രാവിലെ 6.45 ന് അമ്മാനപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണഊര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. … Read More