പി.ടി.തോമസ് എം.എല്‍.എ നിര്യാതനായി-

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസ് (70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. കെ.പിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എംഎല്‍എയായി. ഇടുക്കി എം.പിയും ആയിരുന്നു. പരിസ്ഥിതി … Read More

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ അപകടത്തില്‍പെട്ടു- 3 പേര്‍ക്ക് ഗുരുതരം-

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടു. ഇടപ്പള്ളി വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് സമീപം ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് അപകടം സംഭവിച്ചത്. റിവേഴ്‌സ് എടുക്കുകയായിരുന്ന ഒരു ലോറിയിലേക്ക് വാന്‍ ഇടിച്ച് കയറിയാണ് അപകടം.  ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ … Read More

ഓര്‍ത്തോവിഭാഗത്തിനും വേണ്ടിവരുമോ സാര്‍ എല്ലോപ്പറേഷന്‍-

Report- കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തില്‍ അഞ്ച് മേജര്‍ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷന് ഏറ്റവും ആവശ്യമായ സി-ആം മെഷീന്‍ കേടായതാണ് ഓപ്പറേഷന്‍ മുടങ്ങാനിടയായതെന്നാണ് അധികൃതരുടെ വിശദീകരണം. ചില മൈനര്‍ ഓപ്പറേഷനുകള്‍ മാത്രമാണ് ഇന്ന് ഓര്‍ത്തോ വിഭാഗത്തില്‍ നടന്നത്. രണ്ട് … Read More

ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പരിയാരത്ത് പുല്ലുവില-

പരിയാരം: ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില. 2020 ജൂലൈ 30 ന് കേരള നിയമസഭയില്‍ ധനകാര്യ മന്ത്രി നടത്തിയ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃരാണ് പുല്ലുവില കല്‍പ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് … Read More

ഇവിടെ സക്കീര്‍ ഹുസൈനാണ് താരം–പച്ചക്കറികളുടെ രാജാവായി തമിഴ്‌നാട് സ്വദേശി-

Report–– കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: തമിഴ്‌നാട്ടില്‍ നിന്നും ജോലിതേടിയെത്തിയ സക്കീര്‍ ഹുസൈന്‍ എന്ന 52 കാരന്‍ കേരളത്തിലെ മണ്ണില്‍ മികച്ച കര്‍ഷകനായി മാറി നേട്ടം കൊയ്യുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തില്‍ നിന്നും ഭാര്യയോടൊപ്പം പരിയാരം പഞ്ചായത്തിലെ ഏഴുംവയലില്‍ എത്തിയത്. … Read More

തൃച്ചംബരത്തെ ചെക്കില്‍ രാഘവന്‍നായര്‍(68)നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരത്തെ ചെക്കില്‍ രാഘവന്‍നായര്‍(68) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍. പരേതരായ ചുളേളരി നാരായണന്‍ നായരുടെയും ചെക്കില്‍ ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പരിയാരം വീട്ടില്‍ പത്മിനി. മക്കള്‍: നിഷ, ജയേഷ്. മരുമക്കള്‍: മധുസൂദനന്‍ … Read More

കാത്ത്‌ലാബുകളില്‍ ഒന്ന് പ്രവര്‍ത്തനയോഗ്യമായി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്–

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തകരാറിലായ കാത്ത്‌ലാബുകളില്‍ ഒന്ന് പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ദിവസം മൂന്ന് കാത്ത്‌ലാബുകളും പണിമുടക്കിയത് കാരണം നിരവധി രോഗികള്‍ മടങ്ങിപ്പോയിരുന്നു. പ്രവര്‍ത്തനം മുടങ്ങിയതോടെ എല്ലാ ശസ്ത്രക്രിയകളും നിലച്ചിരുന്നു. ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതോടെ … Read More

ഐ ആര്‍ പി സി കയ്യടക്കിയ സി.എം.പി. ഓഫീസ് തിരിച്ചു പിടിക്കും: കെ.സുധാകരന്‍.എം.പി

കണ്ണൂര്‍: അനധികൃത മാര്‍ഗങ്ങളിലൂടെ ഐ.ആര്‍.പി.സി കയ്യടക്കിയ സി.എം.പി. ജില്ലാ കൗണ്‍സില്‍ ഓഫീസ് കെട്ടിടം തിരിച്ചു പിടിക്കുവാന്‍ സി.എം.പി. പ്രവര്‍ത്തകര്‍ക്ക് ഐക്യജനാധിപത്യ മുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. സി എം പി പ്രവര്‍ത്തകര്‍ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും … Read More

സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ നിര്യാതനായി-

ഗുരുവായൂര്‍: പ്രമുഖ സിനിമാ നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നു. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. … Read More

പാലത്തില്‍ കാര്‍ മറിഞ്ഞു-

മട്ടന്നൂര്‍: കനാല്‍ പാലത്തില്‍ കാര്‍ മറിഞ്ഞു. മട്ടന്നൂര്‍ പഴശ്ശി പദ്ധതി മെയിന്‍ കനാലില്‍ കല്ലേരിക്കര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പാലത്തിലിടിച്ചാണ് സ്വകാര്യ കാര്‍ മറിഞ്ഞത്. തീര്‍ത്തും വീതി കുറഞ്ഞതാണ് ഈ കോണ്‍ക്രീറ്റ് പാലം. പാലത്തിന്റെ ഇരുവശത്തും കനാലില്‍ കാട് കയറിയ … Read More