ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ നിര്യാതയായി

  തളിപ്പറമ്പ്: ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ പള്ളിക്കര വീട്ടില്‍ എ.പി ലീലാ മണി ടീച്ചര്‍ (77) നിര്യാതയായി.   മൂത്തേടത്ത്‌ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപികയാണ്. മക്കള്‍: എ.പി രമേഷ് (സര്‍വീസ് എഞ്ചിനിയര്‍, കണ്ണൂര്‍), എ.പി. … Read More

ചന്തപ്പുരയില്‍ മല്‍സ്യവില്‍പ്പനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

പരിയാരം: മല്‍സ്യവില്‍പ്പനക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികന്‍ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി വി.വി.അബ്ദുള്ള (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പതിവുപോലെ മത്സ്യവുമായി ചന്തപ്പുരയില്‍ എത്തി മീന്‍ വില്പന നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും … Read More

തളിപ്പറമ്പ് നഗരം ഇരുട്ടില്‍-ഒരുകോടിചെലവഴിച്ച തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയില്‍ വഴിവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായിട്ടും നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍. ഏറ്റവും തിരക്കേറിയ ദേശീയപാതയില്‍ പൂക്കോത്ത് നടമുതല്‍ ചിറവക്ക് വരെയുള്ള ഭാഗത്താണ് വഴിവിളക്കുകള്‍ പൂര്‍ണമായും കണ്ണടച്ചത്. കടകളിലെ വെളിച്ചം മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. കടകളടച്ചുകഴിഞ്ഞാല്‍ വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചം … Read More

തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി. ശവസംസ്‌ക്കാരം നാളെ 15-09-2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍ നടത്തപ്പെടും. ഭാര്യ കരുവഞ്ചാല്‍ വെള്ളാട് തെക്കേല്‍ കുടുംബാംഗം ഏലിക്കുട്ടി. … Read More

പൊതുബോധവും പൗരധര്‍മ്മവും പഠിപ്പിക്കണം-സാക്ഷരകേരളത്തെ.

        ഇന്നലെ ഉച്ചക്ക് തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കണ്ണൂരിലേക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ കണ്ട ഒരു ദൃശ്യമാണിത്. നിരവധിയാളുകള്‍ ഈ സമയത്ത് കണ്ണൂര്‍ ബസിനായി ഈ പരിസരത്ത് ബസ് കാത്തുനില്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് പാര്‍ക്ക് ചെയ്ത ഒരു ബസിന്റെ പിറകിലെ … Read More

ഷൂസ് ധരിച്ചുവന്നതിന് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍മാരുടെ മര്‍ദ്ദനം.

കണ്ണൂര്‍: ഷൂസ് ധരിച്ച് സ്‌ക്കൂളില്‍ വന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച 15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പുഴാതി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സപ്തംബര്‍ 9 ന് ഉച്ചക്ക് 12.45 നാണ് സംഭവം. പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥികളായ … Read More

കഞ്ചാവ് വില്‍പ്പനക്കാരന്‍ സമീറിനെ ചൊക്ലി എസ്.ഐ ആര്‍.രാകേഷും സംഘവും അറസ്റ്റ് ചെയ്തു.

ചൊക്ലി: കഞ്ചാവ് സഹിതം യുവാവ് പോലീസ്പിടിയില്‍. ചൊക്ലി നിടുമ്പ്രം കിഴക്കേ വയലിലെ മാധവി ഹൗസില്‍സി.എസ്.സമീറിനെയാണ്(28)ചൊക്ലി എസ്.ഐആര്‍.രാകേഷ് അറസ്റ്റ് ചെയ്തത്. 508 ഗ്രാം കഞ്ചാവും തൂക്കികൊടുക്കാനുള്ള ത്രാസും ഉള്‍പ്പെടെയാണ് പിടികൂടിയത്. മുമ്പ് എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സമീര്‍ താമസിച്ചുവരുന്ന വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതായി … Read More

ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. കരിമ്പം മയങ്ങിയിലെ സി.ചന്ദ്രനാണ് മരിച്ചത്.

തളിപ്പറമ്പ്: ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം ചവനപ്പുഴ മയങ്ങിയിലെ ചെമ്മഞ്ചേരി വീട്ടില്‍ സി.ചന്ദ്രന്‍(71)നെയാണ് ഇന്ന് ഇച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: കെ.വി.ലീല. മക്കള്‍: റീന. (കൂനം )റീജ (നടുവില്‍). മരുമക്കള്‍ രാജേഷ് (കൂനം), രതീഷ് … Read More

രമേശന്‍ ചെങ്ങുനി ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ല സെല്‍ കോഓര്‍ഡിനേറ്ററായി രമേശന്‍ ചെങ്ങുനിയെ തിരെഞ്ഞടുത്തു. വ്യത്യസ്ത മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ (ഡോക്ടേര്‍സ്, അഡ്വക്കേറ്റസ്, എഞ്ചിനിയേഴ്‌സ് )തുടങ്ങി ഇരുപതോളം സെല്ലുകളുടെ ജില്ല കോഓര്‍ഡിനേറ്ററായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തളിപ്പറമ്പ് മുന്‍ മണ്ഡലം പ്രസിഡന്റും കാഞ്ഞിരങ്ങാട് സ്വദേശിയുമാണ്.

സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്

തളിപ്പറമ്പ്: സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് നിയമനടപടികളുമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മുന്നോട്ട്. രണ്ട് നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് നിയമനം നടത്താന്‍ 2024 ജനുവരി 17 ന് ബാങ്ക് പത്രപരസ്യം നല്‍കുകയും നിയമന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ … Read More