ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷക്കാരന്‍ പിടിയില്‍.

കണ്ണൂര്‍: ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷ സ്വദേശി പിടിയില്‍. ഇക്കഴിഞ്ഞ ജൂണ്‍-8 ന് സന്ധ്യക്ക് 6.55 നാണ് പാറക്കണ്ടിയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്.3660 രൂപ യുടെ 750 എം.എല്‍-ബ്ലാക്ക് ഗോഡ് വിസ്‌ക്കി, … Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒളിച്ചുവെച്ച ഐഫോണ്‍ പിടികൂടി.

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഒളിച്ചു സൂക്ഷിച്ച ഐ ഫോണ്‍ കണ്ടെടുത്തു. ഇന്ന് രാവിലെ 6.45 നാണ് ഒന്നാംബ്ലോക്കിന് സമീപം പുറത്ത് കല്ലിനിടയില്‍ ഒളിച്ചുവെച് നിലയിലാണ് ഫോണ്‍ കണ്ടെടുത്തത്. ജയില്‍ ജോ.സൂപ്രണ്ട് ടി.ജെ.പ്രവീഷിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കൂവേരിയില്‍ സഹോദരങ്ങളെ ആക്രമിച്ച മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വഴി തടസ്സപ്പെടുത്തിയതായി ആരോപിച്ച് സ്ഥലമുടമകളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി തേറണ്ടിയിലെ പവനന്‍, രാജന്‍, കെ.വി.പവിത്രന്‍ എന്നിവരുടെ പേരിലാണ് കേസ്. തേറണ്ടിയിലെ ചിറ്റയില്‍ വീട്ടില്‍  സി.മധുസൂതനന്റെ(50)പരാതിയിലാണ് കേസ്. ജ്യേഷ്ഠന്‍ മോഹനനെ മൂന്നുപ്രതികളും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ട് … Read More

നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നു

പിലാത്തറ :പഠനകാലവും പതിറ്റാണ്ടുകളുടെ ജീവിതാനുഭവങ്ങളും പങ്ക് വെച്ച് നാല്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1981 എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥികളാണ് പശുക്കളും കോഴികളും താറാവും മത്സ്യങ്ങളുമെല്ലാമുള്ള സഹപാഠിയുടെ ഫാമില്‍ പ്രകൃതി … Read More

കണ്ണൂര്‍ ജില്ലയില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിക്കുന്നു.   … Read More

കനത്തമഴയില്‍ പട്ടുവം റോഡ് വീണ്ടും ഇടിഞ്ഞു.

തളിപ്പറമ്പ്: കനത്തമഴയില്‍ പട്ടുവം-പുളിമ്പറമ്പ് റോഡ് വീണ്ടും ഇടിഞ്ഞു, ബസ് ഉള്‍പ്പെടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. ഇന്ന് ഉച്ചയോടെയാണ് റോഡിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ ബസുകള്‍ കൂവോട് വഴി തിരിച്ചുവിട്ടു. ഓട്ടോയും ടൂവീലറുകളും മാത്രമാണ് കടത്തിവിട്ടത്. വൈകുന്നേരത്തോടെ ഓട്ടോറിക്ഷകളും നിരോധിച്ചു. ഇപ്പോള്‍ ടൂവീലറുകള്‍ മാത്രമാണ് … Read More

സി.പി.മുഹമ്മദ്കുഞ്ഞി അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: സബര്‍മതി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവപ്രവര്‍ത്തകനും സബര്‍മതി പബ്ലിക് ലൈബ്രറി പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന സി.പി.മുഹമ്മദ്കുഞ്ഞിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി പയ്യരട്ട നാരായണന്‍ അധ്യക്ഷത വഹിച്ചു. സബര്‍മതി പ്രസിഡന്റും  ഡി.സി.സി ജന.സെക്രട്ടറിയുമായ ഇ.ടി.രാജീവന്‍ അനുസ്മരണ … Read More

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച ആശുപത്രിയുടെ മോര്‍ച്ചറിക്ക് പുറത്ത് ഡോക്ടര്‍മാരും പോലീസുകാരും,\ ഗാന്ധിനഗര്‍: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ … Read More

ഈ കുഴി ഉടന്‍ അടച്ചില്ലെങ്കില്‍ ഇവിടെ അപകടം ഉറപ്പ്

തളിപ്പറമ്പ്: ഈ കുഴി ഉടന്‍ അടച്ചില്ലെങ്കില്‍ ഇവിടെ അപകടം ഉറപ്പ്, മന്ന-ചിന്‍മയവിദ്യാലം-തൃച്ചംബരം റോഡിലാണിത്. ഫോണ്‍ കേബിളിന്റെ ജംഗ്ഷന്‍ ബോക്‌സ് സ്ഥാപിച്ചതിന് സമീപമാണ് നീളത്തില്‍ വലിയ കുഴി പ്രത്യക്ഷപ്പെട്ടിരിക്കുന്നതത്. പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമേ ഇരുചക്ര വാഹനയാത്രികര്‍ ഈ കൊല്ലുംകുഴി കാണുന്നുള്ളൂ. വണ്ടി കുഴിയില്‍ … Read More

രാഹുല്‍ചക്രപാണിക്കെതിരെ പയ്യാവൂരില്‍ കേസ്.

പയ്യാവൂര്‍: രാഹുല്‍ ചക്രപാണിക്കെതിരെ പയ്യാവൂരില്‍ കേസ്. ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയില്‍ 10 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നാലുപേരില്‍ നിന്നായി 12,40,000 രൂപ തട്ടിയെടുത്തതായ പരാതിയിലാണ് കേസ്. പയ്യാവൂര്‍ പൊന്നുപറമ്പിലെ ഇടത്തില്‍ വീട്ടില്‍ ഇ.വി.രവീന്ദ്രന്റെതാണ് പരാതി. 2022 നവംബര്‍ 24 … Read More