മലിനജലം ഒഴുക്കലും കൈകഴുകലും കാറിത്തുപ്പലും പാത്രം കഴുകുന്നതും റോഡില്‍ തന്നെ-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിയതാണ് ഫോട്ടോയില്‍ കാണുന്നത്. മെയിന്റോഡിലും കോര്‍ട്ട്‌റോഡിലും ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉച്ചയൂണ് കഴിഞ്ഞ് കൈയും മുഖവും കഴുകുന്നതും പാത്രം കഴുകി ഒഴിക്കുന്നതും പലപ്പോഴും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. … Read More

ഹനുമാരമ്പലം ഉല്‍സവം ഫെബ്രുവരി മൂന്ന് മുതല്‍ പത്ത് വരെ.

പിലാത്തറ: ഉത്തരകേരളത്തിലെ പ്രസിദ്ധ ശ്രീരാമസ്വാമി ക്ഷേത്രവും ഏകാക്ഷേത്ര ദര്‍ശനത്തിലൂടെ നാലമ്പല ദര്‍ശനസ്യൂജ്യം ലഭിക്കുന്നതും ഹനുമാരമ്പലംഎന്ന പേരില്‍ പ്രസിദ്ധിയുള്ളതുമായ ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മഹോത്സവം മൂന്ന് മുതല്‍ 10 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. … Read More

തളിപ്പറമ്പ് ചലച്ചിത്രോല്‍സവം-സംഘാടകസമിതി രൂപീകരിച്ചു.

തളിപ്പറമ്പ്: ജനങ്ങളെയൊന്നാകെ ആകര്‍ഷിക്കുന്ന രീതിയിലുള്ള സാംസ്‌കാരിക മുന്നേറ്റം തളിപ്പറമ്പിലുണ്ടാക്കാന്‍ കഴിയണമെന്ന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ പറഞ്ഞു. വിനോദ സഞ്ചാരമേഖലയിലും സാംസ്‌കാരിക രംഗത്തും നിരവധി മുന്നേറ്റങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാംവര്‍ഷവും ചലച്ചിത്രമേള സംഘടിപ്പിക്കാന്‍ കഴിഞ്ഞത് ഇത്തരത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ മുന്നേറ്റത്തിന് കരുത്ത് … Read More

റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് ഭാര്‍ഗവി രോഗക്കിടക്കയില്‍

തളിപ്പറമ്പ്: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി രോഗിയായ ഒരു വയോധിക റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് കിടക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തളിപ്പറമ്പ് താലൂക്കിലെ കൂവേരി വില്ലേജിലെ ബാലന്‍-ഭാര്‍ഗവി ദമ്പതികള്‍ക്ക് … Read More

കുപ്പം ചാലത്തൂരിലെ സി.കുഞ്ഞിരാമന്‍(58)നിര്യാതനായി

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ ഓട്ടോഡ്രൈവറായിരുന്ന കുപ്പം ചാലത്തൂരിലെ സി.കുഞ്ഞിരാമന്‍(58)നിര്യാതനായി. പരേതനായ രാമന്‍ നമ്പ്യാരുടെയും ചേണിച്ചേരി കല്യാണിഅമ്മയുടെയും മകനാണ്. ഭാര്യ: പ്രിയ(കുറ്റ്യേരി). മക്കള്‍: വിഷ്ണു, വീണ. സഹോദരങ്ങള്‍: ഭാസ്‌കരന്‍, പത്മനാഭന്‍, രാജന്‍, കോമളവല്ലി, പരേതനായ കരുണാകരന്‍. ശവസംസ്‌കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 … Read More

ലഹരിക്കെതിരെ കായികലഹരിയുമായി എക്‌സൈസ്.

തളിപ്പറമ്പ്: ലഹരിക്കെതിരെ കായികലഹരിയുമായി എക്‌സൈസ്. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ക്രിക്കറ്റ് പ്രിമിയര്‍ലീഗ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10 ന് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് കാമ്പസിലാണ് പരിപാടി നടക്കുന്നത്. രാവിലെ പത്തിന് ജില്ല ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടെറി ഡോ.ബാബു പണ്ണേരി ഉദ്ഘാടനം … Read More

നേരെ വാ നേരെ പോ എന്നതല്ലാതെ അനധികൃതമായി ഒന്നം നടക്കില്ല- ശല്യത്തട്ടുകട പൊളിച്ചുമാറ്റി.

തളിപ്പറമ്പ്: അനധികൃതമായി ഒഴിവുദിവസങ്ങളില്‍ നിര്‍മ്മിച്ച തട്ടുകട പൊളിച്ചുനീക്കി തളിപ്പറമ്പ് നഗരസഭ. ദേശീയപാതയിലെ തിരക്കേറിയ കാക്കാത്തോട് റോഡ് ജംഗ്ഷനിലാണ് നേരത്തെ രണ്ടുതവണ നീക്കം ചെയ്യപ്പെട്ട തട്ടുകട വീണ്ടും നിര്‍മ്മിച്ചത്. ഇത്തവണ 25, 26 തീയതികളിലെ ഒഴിവുദിവസം പ്രയോജനപ്പെടുത്തിയാണ് ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് വെല്‍ഡ് … Read More

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു. തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ വരാന്തയിലാണ്  ഇന്ന് രാവിലെ റീത്ത് വെച്ച നിലയില്‍ കാണപ്പെട്ടത്. ആര്‍.ഐ.പി രാഹുല്‍ എന്ന് റീത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കി. … Read More

തളിപ്പറമ്പ് നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡിയോഗം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡിയോഗം വ്യാപാരഭവനില്‍ നടന്നു. ചെയര്‍പേഴ്‌സന്‍ പി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മുഹമ്മദ് ബഷീര്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. ആസൂത്രണ … Read More

വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണമോതിരം കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: വയോധികനെ പറ്റിച്ച് അരപ്പവന്‍ സ്വര്‍ണ മോതിരം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. വളപട്ടണം സ്വദേശിയും കോഴിക്കോട് മാങ്കാവ് താമസക്കാരനുമായ താഹ(50)ആണ് പിടിയിലായത്. ഇന്നലെ രാത്രി 11 ന് കോഴിക്കോട് പാളയം ബസ്റ്റാന്റില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ … Read More