എം.വി.സുകുമാരന്റെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും

തളിപ്പറമ്പ്: ഞാറ്റുവയല്‍ റെഡ്സ്റ്റാര്‍ വായനശാല ഗ്രന്ഥാലയത്തിന്റെ സ്ഥാപക സെക്രട്ടറി എം.വി.സുകുമാരന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണവും ഫോട്ടോ അനാഛാദനവും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സംവിധായകന്‍ ഷെറി ഗോവിന്ദ്, കലാമേഖലയില്‍ പ്രതിഭ … Read More

ഇ.കെ.ജി ചെയ്ത സേവനം മാധ്യമരംഗത്തെ പുതുതലമുറക്ക് മാതൃക-പി.വി.ഗോപാലന്‍.

പരിയാരം: പ്രാദേശിക മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ ചെയ്ത സേവനം പുതിയ തലമുറക്ക് മാതൃകയാണെന്ന് മുന്‍ പഞ്ചായത്തംഗം പി.വി.ഗോപാലന്‍. ഇ.കെ.ജിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ പരിയാരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഇ.കെ.ജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികല്‍ക്കെതിരെ ഇടതുപക്ഷം പ്രതിരോധം തീര്‍ക്കും-പി.സന്തോഷ്‌കുമാര്‍ എം.പി.

മുഴപ്പിലങ്ങാട്: ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ഛിദ്ര ശക്തികള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍ മതേതര കക്ഷികളെയും കൂടെകൂട്ടി പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇടതുക്ഷ കക്ഷികള്‍ക്കാണെന്ന് സി.പി.ഐ. ജില്ലാ സിക്രട്ടറി പി.സന്തോഷ്‌കുമാര്‍.എം.പി. സി.പി.ഐ. നേതാവും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന എ.ബാലകൃഷ്ണന്‍ സ്മാരക സ്തൂപം അനാഛാദനവും … Read More

മുടിക്കാനം കുഞ്ഞിരാമന്‍ അനുസ്മരണം

പരിയാരം:കോണ്‍ഗ്രസ് നേതാവ് മുടിക്കാനം കുഞ്ഞിരാമന്റെ ഇരുപത്തിയൊന്നാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷതവഹിച്ചു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി പി.ആനന്ദ്കുമാര്‍ … Read More

നല്ല വ്യക്തിത്വവും നല്ല പ്രവൃത്തികളുമാണ് അഡ്വ.ജോര്‍ജ് മേച്ചേരിയെ പ്രിയങ്കരനാക്കിയതെന്ന് മന്ത്രി റോഷി.

തളിപ്പറമ്പ്: നല്ല വ്യക്തിത്വവും നല്ല പ്രവൃത്തികളുമാണ് അഡ്വ. ജോര്‍ജ് മേച്ചേരിയെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കി മാറ്റിയതെന്ന് കേരളാ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഹൈക്കോടതി അഭിഭാഷകനും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ അഡ്വ.ജോര്‍ജ് മേച്ചേരി അനുസ്മരണം തളിപ്പറമ്പ് സെന്റ് മേരീസ് പാരിഷ് … Read More

മനുഷ്യന്റെ ഒരുമയും സമാധാനവുമാണ് മുഖ്യ അജണ്ടയെന്ന് ചിന്തിച്ച വ്യക്തിത്വമായിരുന്നു എന്‍.സി.മമ്മൂട്ടി മാസ്റ്റര്‍-

തളിപ്പറമ്പ്: മനുഷ്യന്റെ ഒരുമയാണ് പ്രധാന കാര്യമെന്നും, സമാധാനമാണ് മുഖ്യ അജണ്ടയെന്നും ചിന്തിച്ച വ്യക്തിയാണ് എന്‍.സി.മമ്മുട്ടി മാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടരി എ.പി.അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു. യുവകലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍.സി.മമ്മൂട്ടി മാസ്റ്റര്‍ അനുസ്മരണവും, കഥാ-നാടക പുരസക്കാര സമര്‍പ്പണവും ഉദ്ഘാടനം … Read More

മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്-കെ.വി.ഗോവിന്ദന്‍.

മാതമംഗലം: മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഗോവിന്ദന്‍. മാതമംഗലം റബ്ബര്‍ ഉല്‍പാദകസംഘം സ്ഥാപകനും പ്രമുഖ കര്‍ഷകനുമായ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മാതമംഗലം വ്യാപാരഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി … Read More

സീതിസാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സീതി സാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടത്തിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.ജംഷീറലി ഹുദവി കീഴിശ്ശേരി സീതിസാഹിബ് അനുസ്മരണ … Read More

മല്ലിശ്ശേരി അനുസ്മരണവും വായനക്കൂട്ടം ഉദ്ഘാടനവും-

മാതമംഗലം: ജ്ഞാനഭാരതി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തില്‍ ഗ്രന്ഥാലയ സ്ഥാപകന്‍ മല്ലിശേരി കരുണാകരന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. മാതമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ എസ് പി സി കാഡറ്റ് പദ്ധതിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായനകൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും അനുസ്മരണവും കവി സി.എം.വിനയചന്ദ്രന്‍ മാസ്റ്റര്‍ … Read More

കേരള രാഷ്ട്രീയത്തില്‍ നേതൃത്വപാടവം കൊണ്ട് ആദരണീയനായ നേതാവായിരുന്നു കെഎം.മാണി: ബിഷപ്പ്.ഡോ.അലക്‌സ് വടക്കുംതല.

കണ്ണൂര്‍: 1965 മുതല്‍ പാലാ അസംബ്ലി മണ്ഡലം തുടര്‍ച്ചയായി 2019 ഏപ്രില്‍ 9ന് ദിവംഗതനാകുന്നത് വരെ അര നൂറ്റാണ്ടിലധികം പ്രതിനിധാനം ചെയ്ത കെ.എം.മാണി കേരള രാഷ്ട്രീയത്തില്‍ നേതൃത്വ പാടവം കൊണ്ട് ആദരണീയനായ നേതാവായിരുന്നുവെന്ന് കണ്ണൂര്‍ ബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല. അധ്വാനവര്‍ഗ സിദ്ധാന്ത … Read More