വില്ലേജാഫീസര്‍മാരുടെ തലയില്‍ കെട്ടിവെക്കണ്ട-വ്യക്തിഗത വായ്പാ കുടിശ്ശികകള്‍

തളിപ്പറമ്പ്: റവന്യൂ റിക്കവറി കുടിശ്ശിക സ്വകാര്യ വ്യക്തികള്‍ അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് വില്ലേജ് ജീവനക്കാരില്‍ നിന്നും പിരിച്ചെടുക്കുവാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, റവന്യൂ വകുപ്പില്‍ രണ്ട് വര്‍ഷത്തോളമായി മുടങ്ങി കിടക്കുന്ന സ്ഥലം മാറ്റം അനുവദിക്കുക, ക്ഷാമബത്ത അനുവദിക്കുക, ഫീല്‍ഡ് ജോലികള്‍ക്കായി … Read More

കനിവ് 108 ആംബുലന്‍സ് തികച്ചും സൗജന്യമായി–തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍-

തളിപ്പറമ്പ്: രോഗികള്‍ക്കായി കനിവ് ആംബുലന്‍സുകള്‍ സജ്ജം. ആക്‌സിഡന്റ് കേസുകള്‍ ഉള്‍പ്പടെ വീടുകളില്‍ നിന്നും ആശുപത്രിയിലേക്കും. ആശുപത്രികളില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്കും അടിയന്തരമായി ഷിഫ്റ്റ് ചെയ്യാന്‍ എല്ലാവിധ രോഗികള്‍ക്കും ഈ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താവുന്നതാണ്. ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനായി ഏതൊരാള്‍ക്കും ‘108’ … Read More

ടി.നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ചു-

തളിപ്പറമ്പ്: കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീന്റെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുസോചിച്ചു. തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജന.സെക്രട്ടറി വി.താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. … Read More

ഇതാണ് ഗതാഗതം തിരിച്ചുവിടുന്ന റോഡ്–

തളിപ്പറമ്പ്: സംസ്ഥാന പാതയില്‍ റോഡ് ടാറിങ്ങിന്റെ ഭാഗമായി വാഹനങ്ങല്‍ വഴിതിരിച്ചുവിടുന്ന അടിക്കുംപാറയിലെ റോഡ് കുണ്ടും കുഴിയുമായി തകര്‍ന്നുകിടക്കുന്നു. സംസ്ഥാന പാതയില്‍ മന്ന-കപ്പാലം റോഡ് വീതി കൂട്ടി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ (ഫിബ്രവരി 9 മുതല്‍ 14 വരെ) വാഹന … Read More

എം.ഡി.എം.എ രണ്ടുപേര്‍ അറസ്റ്റില്‍

  തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടംഗസംഘം തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ഉരുവച്ചാല്‍ സ്വദേശികളായ പി.പി.ക്വാര്‍ട്ടേഴ്‌സില്‍ അജിനാസ്(31), മിന്നാടന്‍ ഹൗസില്‍ കെ.നിഖില്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ.പി.സി.സഞജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ടോടെ ധര്‍മ്മശാലയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്. … Read More

ഒത്തുപിടിച്ചാല്‍ റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉള്‍പ്പെടെ തളിപ്പറമ്പിലെത്തും.

തളിപ്പറമ്പ്: ഒത്തുപിടിച്ചാല്‍ റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉള്‍പ്പെടെ തളിപ്പറമ്പിലെത്തും. ഉദ്യോഗസ്ഥഭരണ നേതൃത്വത്തിന്റെ ഉറച്ച തീരുമാനമാണ് ഇതിനാവശ്യമെന്ന് പോലീസിലെ ചില ഉന്നതര്‍ ഉള്‍പ്പെടെ പറയുന്നു. റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉഴികെയുള്ള റൂറല്‍ ജില്ലാ പോലീസിന്റെ പ്രധാന ഓഫീസുകള്‍ തളിപ്പറമ്പ് പോലീസ് … Read More

മോഷ്ടാവ് പണം ഉപേക്ഷിച്ച ഓട്ടോ ഇതാ–

തളിപ്പറമ്പ്: റോഡരികിലേക്ക് പണം ഉപേക്ഷിച്ച് സ്ഥലംവിട്ട ഓട്ടോറിക്ഷ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. ബുധനാഴ്ച്ച രാത്രി എട്ടോടെ കോര്‍ട്ട് റോഡില്‍ നാഷണല്‍ കോളേജിന് സമീപം എത്തിയ പിയാജിയോ ഓട്ടോയിലാണ് പണം എടുത്തയാള്‍ വന്നതെന്ന് സി.സി.ടി.വി കാമറാ ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. … Read More

കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതി അറസ്റ്റില്‍-

തളിപ്പറമ്പ്: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തില്‍ കേടതില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. 2018 ല്‍ ദേശീയപാതയോരത്ത് കുപ്പത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ പെരുവാമ്പ ഓടമുട്ടിലെ മാണിയാട്ട് വീട്ടില്‍ മനോജിനെയാണ്(39) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ … Read More

ആദ്യഭാര്യയുടെ പേരില്‍ രണ്ടാംഭാര്യയെ വെച്ച് ആള്‍മാറാട്ടം- ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചു.

തളിപ്പറമ്പ്: ആദ്യഭാര്യയുടെ പേരില്‍ രണ്ടാംഭാര്യയെ വെച്ച് ആള്‍മാറാട്ടം,  ഭര്‍ത്താവിനെ കോടതി ശിക്ഷിച്ചു. ഇ.എം.എസ്‌ ഭവനപദ്ധതിയില്‍ നിന്ന് സാമ്പത്തികസഹായം ലഭിക്കാന്‍ സ്ഥലമുടമയായ ആദ്യഭാര്യക്ക് പകരം രണ്ടാം ഭാര്യയുടെ പേര് വ്യാജമായി നല്‍കിയ ഭര്‍ത്താവിനെ കോടതി ഒന്നരവര്‍ഷം തടവിന് ശിക്ഷിച്ചു. മുയ്യം വരഡൂല്‍ സ്വദേശിയും … Read More

ചുമട്ടുതൊഴിലാളികളുടെ സത്യസന്ധതയില്‍ 50,000 രൂപ തിരിച്ചുകിട്ടി-

തളിപ്പറമ്പ്: റോഡരികില്‍ നിന്ന് വീണുകിട്ടിയ 50,000 രൂപ ചുമട്ടുതൊഴിലാളികളുടെ സത്യസന്ധത മൂലം ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു സംഭവം. തളിപ്പറമ്പിലെ ബൂട്‌സ് എന്ന ചെരിപ്പുകടയുടമയും പുഷ്പഗിരിയില്‍ താമസക്കാരനുമായ അബൂബക്കര്‍ സിദ്ദിക്കിന്റെ പണമാണ് ആലക്കോട് റോഡില്‍ നിലംപതിക്ക് സമീപം നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് … Read More