തളിപ്പറമ്പ് മെയിന്‍ റോഡിലൂടെ ബസ് ഗതാഗതം-തീരുമാനം ഈ മാസം തന്നെയെന്ന് വികസന സമിതി യോഗം

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡ് വഴി കയ്യേറ്റങ്ങള്‍ ഒഴിവാക്കി ബസ് ഗതാഗതം പുന:സ്ഥാപിക്കുന്ന വിഷയത്തില്‍ ഒരു മാസത്തിനകം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് തീരുമാനമെടുക്കാന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനമായി. ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം എ.ഗോപാലന്‍ ഇതു … Read More

എടാ-പോടാ സമിതിയായി മാറി തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതി യോഗത്തില്‍ എടാപോടാ വിളിയും സംഘര്‍ഷവും. ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് പരാതിക്കാരനായ ചുള്ളിയോടന്‍ പൊട്ടിച്ചി അബൂബക്കര്‍ സിദ്ദിക്കും(മക്കി സിദ്ദിക്ക്) തളിപ്പറമ്പ് നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ പി.പി.മുഹമ്മദ്‌നിസാറും തമ്മില്‍ എടാപോടാ വിളിയും സംഘര്‍ഷവും നടന്നത്. കാക്കാത്തോട് … Read More

കേന്ദ്രസംഘം 24 മണിക്കൂര്‍ വാഹനങ്ങളുടെ എണ്ണമെടുക്കും-കുറുമാത്തൂര്‍-കൂനം റോഡ്.

തളിപ്പറമ്പ്: കുറുമാത്തൂര്‍-പൊക്കുണ്ട്-കണ്ണാടിപ്പാറ റോഡിന്റെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം സപ്തംബര്‍-5 ന് പ്രദേശം സന്ദര്‍ശിക്കും. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡ് പണി പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നിരുന്നു. റോഡിന്റെ പുനര്‍നിര്‍മ്മിതിക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് എഴുതിയപ്പോള്‍ ഗ്രാമീണ രോഡില്‍ മെക്കാഡം ടാറിംഗ് നടത്തേണ്ടതുണ്ടോ എന്ന് … Read More

താലൂക്ക്‌സഭയില്‍ അധ്യക്ഷനായ ജനപ്രതിനിധി ഔട്ട്–എല്ലാം തളിപ്പറമ്പ് ആര്‍.ഡി.ഒ കയ്യടക്കുന്നതായി ആക്ഷേപം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: താലൂക്ക് വികസന സമിതി യോഗം തളിപ്പറമ്പ് ആര്‍.ഡി.ഒ ഹൈജാക്ക് ചെയ്യുന്നതായി ജനപ്രതിനിധികള്‍ക്കിടയില്‍ മുറുമുറുപ്പുയരുന്നു. 2006 നവംബര്‍ 22 ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച 330/2006 ഉത്തരവ് പ്രകാരം താലൂക്ക് വികസന സമിതിയുടെ കണ്‍വീനര്‍ അതത് താലൂക്ക് തഹസില്‍ദാര്‍മാരാണ്, എന്നാല്‍ … Read More

മെയിന്‍ റോഡ് വഴി ബസുകളോടിക്കാന്‍ നടപടിയെടുക്കുമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍  റോഡ് വഴി ബസുകള്‍ ഓടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനപ്പള്ളി ഗോപാലന്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതി പരിഗണിക്കവെയാണ് ഈ ആവശ്യമുയര്‍ന്നത്. സര്‍വകക്ഷിയോഗം … Read More

അഞ്ച് രൂപയില്ലേ–അതിദരിദ്രനോ ? .തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എല്ലാവരോടും ഫീസ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ അന്ത്യോദയാ കാര്‍ഡ് ഉടമകളോടും ഒ.പി.ഫീസ് വാങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗമാണ് എല്ലാവരോടും 5 രൂപ ഒ.പി ഫീസ് ഈടാക്കാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ അന്ത്യോദയാ കാര്‍ഡ് ഉടമകളെ ഒ.പി.ഫീസ് … Read More

തളിപ്പറമ്പ്-മന്ന ജംഗ്ഷനില്‍ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്ത് റോഡ് വീതികൂട്ടണം- തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം

തളിപ്പറമ്പ്: മലയോര ഹൈവേയുടെ കവാടമായ തളിപ്പറമ്പ് മന്ന ജംഗ്ഷനില്‍ റോഡ് വീതികൂട്ടാന്‍ കൂടുതല്‍സ്ഥലം അക്വയര്‍ചെയ്യണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം. ഇതിന്റെ പ്രാഥമിക നടപടികളുടെ ഭാഗമായി ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കും. റിട്ട.എ.ഡി.എം എ.സി.മാത്യു ഇത് സംബന്ധിച്ച് … Read More

തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ പട്ടയഭൂപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ബഹു.തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പിലെ പട്ടയ ഭൂ പ്രശ്‌നം സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. … Read More

ഏരുവേശിയില്‍ ഡോക്ടറെ വേണം-മന്ന ജംഗ്ഷനിലെ വാഹനകുരുക്ക് -പകല്‍ വഴിവിളക്ക് കത്തണ്ട-ഒറ്റപ്പാലയില്‍ പുതിയ വാട്ടര്‍ ടാങ്ക് -കാവുമ്പായി-കരിവെള്ളൂര്‍ —20 മാസത്തിന് ശേഷം താലൂക്ക് വികസന സമിതി ചേര്‍ന്നു-

തളിപ്പറമ്പ്: ഏരുവേശി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഏരുവേശി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണന്‍ മാസ്റ്റര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇവിടെ നിയമിച്ച ഡോ.വൈശാഖിനെ കോവിഡ് കാലത്ത് വര്‍ക്ക് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലേക്ക് മാറ്റിയതോടെ പുതിയ ഡോക്ടറെ … Read More