ത്രിദിന ധര്‍ണ്ണയുമായി സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകള്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ത്രിദിന ധര്‍ണ്ണ.

പരിയാരം: സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകള്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്ന ആവശ്യവുമായി സമരത്തിന്.

21 മുതല്‍ 23 വരെ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലാണ് ത്രിദിന സത്യാഗ്രഹ സമരം നടത്തുന്നത്.

കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും (കെ.ജി.ഒ.എ) എന്‍.ജി.ഒ.യൂണിയനും സംയുക്തമായിട്ടാണ് 3 ദിവസം നീളുന്ന സത്യാഗ്രഹം നടത്തുന്നത്.

മുഴുവന്‍ ജീവനക്കാരുടേയും ആഗിരണ പ്രക്രിയ പൂര്‍ത്തിയാക്കുക, ജീവനക്കാരുടെ മുന്‍കാല സര്‍വീസ് പരിഗദണിച്ച് തസ്തിക നിര്‍ണവും സര്‍വീസ് ആനുകൂല്യ നിര്‍വചനവും നടത്തുക, സ്റ്റാന്റ് എലോണ്‍ ഓപ്ഷന്‍ സ്വീകരിച്ച ജീവനക്കാരുടെ നിലവില്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ശമ്പളം സംരക്ഷിക്കുക,

ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുക, മെഡിസെപ്പ് ആനുകൂല്യം ലഭ്യമാക്കുക, വിരമിച്ച ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സംയുക്ത ത്രിദിന ധര്‍ണ നടത്തുന്നതെന്ന് കെ.ജി.ഒ.എ ജന.സെക്രട്ടെറി ഡോ.എസ്.ആര്‍.മോഹനചന്ദ്രന്‍, കേരള എന്‍.ജി.ഒ. യൂണിയന്‍ ജന.സെക്രട്ടെറി എം.എ.അജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു.