വെയില് ഉറങ്ങട്ടെ പുസ്തകം പ്രകാശനം ചെയ്തു.
പയ്യന്നൂര്‍: മാധ്യമ പ്രവര്ത്തകന് വിജയന്‍തെരുവത്തിന്റെ വെയില് ഉറങ്ങട്ടെ കാവ്യസമാഹാരം പ്രകാശനം ചെയ്തു.
പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ വി.കെ രവീന്ദ്രന്റെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരന് ഡോ.സോമന് കടലൂര്‍ പുസ്തകം പ്രകാശനം ചെയ്തു.
എഴുത്തുകാരനും വാഗ്മിയുമായ
പ്രകാശന് കരിവെള്ളൂര്‍ പുസ്തകം ഏറ്റുവാങ്ങി.
പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ശിവകുമാര്‍ പുസ്തകം പരിചയപ്പെടുത്തി.
ടി.ഭരതന്, രാഘവന് കടന്നപ്പള്ളി, കെ.കെ.അഷ്റഫ്, ഗണേഷ് പയ്യന്നൂര്‍, വിജയന്തെരുവത്ത് എന്നിവര്‍ പ്രസംഗിച്ചു.