Skip to content
തളിപ്പറമ്പ്: കനത്തമഴയില്‍ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു.
ഇന്നലെ വൈകുന്നേരം 4.45 നാണ് സംഭവം.
കരിമ്പം പാലത്തിന് സമീപമാണ് കൂറ്റന്‍മരക്കൊമ്പ് പൊട്ടിവീണത്.
റോഡിന്റെ മുക്കാല്‍ഭാഗവും തടസപ്പെട്ട നിലയിലായിരുന്നു.
റോഡിലൂടെ വാഹനത്തില്‍ യാത്രചെയ്യുകയായിരുന്ന ഒരാളാണ് വിവരം തളിപ്പറമ്പ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.
ഗ്രേഡ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് മറം മുറിച്ചുനീക്കി വാഹനഗതാഗതം പുന:സ്ഥാപിച്ചത്.
ഏകദേശം അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
സേനാംഗങ്ങളായ ടി.വി.രജീഷ്‌കുമാര്‍, കെ.കെ.സുധീഷ്, കെ.വി.അനൂപ്, പി.വിപിന്‍, ഹോംഗാര്‍ഡ് സി.വി.രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.