അംബേദ്കര്‍ അവാര്‍ഡ് തോമസ് അയ്യങ്കാനാലിന്
കണ്ണൂര്‍: ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള
ഡോ.ബി.ആര്‍.അംബേദ്കര്‍ പുരസ്‌കാരം-2025 ന് മലയോര മേഖലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ തോമസ് അയ്യങ്കാനാല്‍ അര്‍ഹനായി.
മാധ്യമപ്രവര്‍ത്തനരംഗത്ത് കഴിഞ്ഞ ആറ്പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇതിനകം വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ആര്‍ട്ടിസ്റ്റ് അമല്‍ രുപ കല്‍പ്പന ചെയ്ത ശില്പവും
പ്രശസ്തിപത്രവും പതിനഞ്ചായിരം രൂപയും അടങ്ങുന്നതാണ് അംബേദ്കര്‍ അവാര്‍ഡ്.
അംബേദ്കര്‍ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് പതിമൂന്നിന് രാവിലെ പത്തിന് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.കായംകുളം യൂനുസ് തോമസിന് അവാര്‍ഡ് സമ്മാനിക്കുമെന്ന്
ജൂറി അംഗങ്ങളായ വി.മണികണ്ഠന്‍,പി.സി.അസൈനാര്‍ ഹാജി, പി.ജി.ശിവബാബു എന്നിവര്‍ അറിയിച്ചു.