ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി.

പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡി യോഗം പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടന്നു.

സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീര്‍ ചെമ്മനാട്, ലത്തീഫ് പെരിന്തല്‍മണ്ണ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി നൗഷാദ് ഇരിട്ടിസ്വാഗതവും ട്രഷറര്‍ റംസി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി നൗഷാദ് ഇരിട്ടി(പ്രസിഡന്റ്), റംസി പാപ്പിനിശേരി(സെക്രട്ടെറി), അഷറഫ് മാട്ടൂല്‍(ട്രഷറര്‍), അക്രം കക്കാട്, നാസര്‍ തണല്‍(വൈസ് പ്രസിഡന്റുമാര്‍), റഷീദ് കമ്പില്‍, വിപിന്‍ കോഴിച്ചാല്‍(ജോ.സെക്രട്ടെറിമാര്‍).

നാസര്‍തളിപ്പറമ്പ്, ശ്രീനിവാസന്‍ കേളകം, റൗഫ് പയ്യന്നൂര്‍, ഷംസാദ് പഴയങ്ങാടി, മുസ്തഫ തളിപ്പറമ്പ്(എക്‌സിക്യുട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.