ലക്ഷങ്ങളുടെ മരുന്നുകള്‍ വരാന്തയില്‍ തന്നെ, 30 ലക്ഷം ചെലവഴിച്ച സംഭരണകേന്ദ്രത്തിന്റെ പണി നിര്‍ത്തിവെച്ചു.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: മരുന്നുകള്‍ അലക്ഷ്യമായി വരാന്തയില്‍ സൂക്ഷിക്കുന്നതിന് ഇതേവരെ പരിഹാരമായില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വരാന്തയില്‍ കൂട്ടിയിട്ട മരുന്നുകളില്‍ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കേണ്ട പലതും ഉപയോഗശൂന്യമായിരിക്കയാണ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എത്തിക്കുന്ന മരുന്നുകള്‍ വരാന്തയില്‍ കൂട്ടിയിടുന്നത് തുടരുന്നു. … Read More

ഇസ്ലാമോഫോബിയ വളര്‍ത്തി വെറുപ്പ് പ്രചരിപ്പിക്കാനുള്ള ശ്രമം അപലപനീയം: മുജാഹിദ് സമ്മേളനം

കുറുമാത്തൂര്‍: സമാധാനത്തിന്റെ മതമായ ഇസ്ലാമിലെ സാങ്കേതിക പദങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിഭാഗീയതയും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് അത്തരം ഫാസിസ്റ്റ് ശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം രംഗത്ത് വരണമെന്ന് കുറുമാത്തൂരില്‍ സംഘടിപ്പിച്ച വിസ്ഡം തളിപ്പറമ്പ് മണ്ഡലം മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. … Read More

ചവനപ്പുഴയിലെ പട്ടേരി സതി(69)നിര്യാതയായി

.ചവനപ്പുഴ: ചവനപ്പുഴ കൃഷ്ണപ്പിള്ള സ്മാരക വായനശാലയ്ക്ക് സമീപത്തെ പട്ടേരി സതി (67)നിര്യാതയായി. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: വിനോദ്, രാജേഷ്, ശുഭ, ഷീബ. മരുമക്കള്‍: അനിത, സുനില്‍കുമാര്‍, സിനല്‍കുമാര്‍, സിന്ധു. സഹോദരങ്ങള്‍, ശ്രീമതി(കൂളിച്ചാല്‍), തങ്കമണി (പാപ്പിനിശ്ശേരി )പരേതനായ ജനാര്‍ദ്ദനന്‍.

ഹരിത രാജന്‍ വീണ്ടും വിജയ തിളക്കത്തില്‍-

തളിപ്പറമ്പ്: ഹരിത രാജന് വീണ്ടും വിജയത്തിളക്കം. പാലകുളങ്ങരയിലെ   കെ.എം.രാജന്റേയും (റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി) കെ.വി.ഗീതയുടേയും മകള്‍ ഹരിത രാജന്‍ എം.എസ്.സി ബോട്ടണി ബിരുദ പഠനം പൂര്‍ത്തീകരിക്കുമുമ്പ് തന്നെ യു.ജി.സി നെറ്റ് പരീക്ഷയിലും ജെ.ആര്‍.എഫിലും ഉന്നതറാങ്കോടെ വിജയം നേടി. കണ്ണൂര്‍ സര്‍വ്വകലാശാല … Read More

ഒഴിപ്പിക്കലുമായി വീണ്ടും ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി രംഗത്ത്-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആര്‍.ഡി.ഒയും സംഘവും വീണ്ടും രംഗത്തിറങ്ങി. തളിപ്പറമ്പില്‍ പൊതുസ്ഥലങ്ങള്‍ വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുന്നത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടൊപ്പം നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍ സര്‍വ്വസന്നാഹങ്ങളുമായി ഇന്ന് … Read More

കാളിയങ്കണ്ടി വീട്ടില്‍ കുനിയില്‍ ലക്ഷ്മി(86)നിര്യാതയായി.

  മുഴപ്പിലങ്ങാട്: റെയില്‍വെ സ്‌റ്റേഷന് സമീപം കാളിയങ്കണ്ടി വീട്ടില്‍ കുനിയില്‍ ലക്ഷ്മി (86) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുമാരന്‍. സംസ്‌ക്കാരം ഇന്ന് (ശനി) രാവിലെ 10.30 ന് പഞ്ചായത്ത് ശ്മശാനത്തില്‍. മക്കള്‍: പി.കെ.ദിനേശന്‍ (റിട്ട. അദ്ധ്യാപകന്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, തോട്ടട, … Read More

വി.ടി.വി.ദാമോദരന് ചീഫ് ജസ്റ്റിസിന്റെ പ്രശംസ. പയ്യന്നൂര്‍ പെരുമക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്.

അബുദാബി: ചീഫ് ജസ്റ്റിസിന്റെ അഭിനന്ദനങ്ങളേറ്റുവാങ്ങി വി.ടി.വി.ദാമോദരന്‍. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ (ഐ.സ്.സി)നടത്തിയ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തെ അഭിനന്ദിച്ചത്. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധിര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില്‍ വി.ടി.വിയാണ് തന്റെ … Read More

കാനംവയല്‍-പുതിയകണ്ടം ചെക്ക്ഡാം ഉദ്ഘാടനം 26 ന്-

ചവനപ്പുഴ: കാനംവയല്‍-പുതിയകണ്ടം തോടിന് കുറുടെ പണിത ചെക്ക്ഡാമിന്റെ ഉദ്ഘാടനം മാര്‍ച്ച്-26 ന് ശനിയാഴ്ച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ നിര്‍വ്വഹിക്കും. ഭൂജലവകുപ്പിന്റെ സഹകരണത്തോടെ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം രാവിലെ 10 ന് പുതിയകണ്ടത്ത് വെച്ച് നടക്കും. ഗ്രാമപഞ്ചായത്ത് വൈസ് … Read More

തലേക്കുന്നില്‍ ബഷീര്‍(79) നിര്യാതനായി.

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) നിര്യാതനായി. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമത്തിലായിരുന്നു. മുന്‍ എംപിയും മുന്‍ എംഎല്‍എയുമാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും (1984,89) രണ്ടു … Read More

സില്‍വര്‍ലൈന്‍ സങ്കീര്‍ണം-നടപ്പിലാക്കാന്‍ തിടുക്കംവേണ്ട-കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു. പദ്ധതി വളരെ സങ്കീര്‍ണമാണ്. പദ്ധതിച്ചെലവ് 63,000 കോടി രൂപയെന്ന സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് ശരിയല്ല. റെയില്‍ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം ചെലവ് … Read More