ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടു, കെ-റെയിലിന് കേന്ദ്രാനുമതി വേഗത്തില്‍ ലഭിക്കും-മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: ഞങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ചീഫ് സെക്രട്ടറിയും ഞാനും കൂടിയാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ അദ്ദേഹം കേള്‍ക്കുകയുണ്ടായി. പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. പൊതുവെ നല്ല ചര്‍ച്ചയാണ് അതുമായി ബന്ധപ്പെട്ട് നടന്നത്. റെയില്‍വെ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി … Read More

ദേവഭൂമിയിലെ സോമയാഗം-കൂശ്മാണ്ഡി ഹോമം മാര്‍ച്ച് 31 ന് തുടങ്ങും.

പരിയാരം: ദേവഭൂമിയെന്നറിയപ്പെടുന്ന കൈതപ്രം ഗ്രാമത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന സോമയാഗത്തിന്റെ മുന്നൊരുക്കങ്ങളായ ക്രിയകള്‍ ആരംഭിച്ചു. യജമാനനും പത്‌നിയും കാമക്രോധങ്ങളെ ജയിക്കാനായി നടത്തുന്ന സമ്മിതവ്രതം എന്ന ചടങ്ങാണ് ആദ്യമായി നടന്നത്. യാഗത്തിന്റെ മുന്നൊരുക്കത്തില്‍ അതിപ്രധാനമായ അഗ്‌ന്യാധനത്തിന്റെ മുന്നോടിയായി നടക്കുന്ന കൂശ്മാണ്ഡി ഹോമം മാര്‍ച്ച് … Read More

ബി.ജെ.പി. വിരുദ്ധ രാഷ്ട്രീട്രീയ കക്ഷികളെ ഒരുമിപ്പിക്കലാണ് ലക്ഷ്യമെന്ന് പി.സി.ചാക്കോ.

തളിപ്പറമ്പ്:ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിച്ച് 2024 ല്‍ രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എന്‍.സി.പിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. എന്‍.സി.പി തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വിരുദ്ധ … Read More

യുവതി കാറിടിച്ചുമരിച്ച സംഭവം-ഡോ.ടി.എന്‍.മിഥുലേഖിനെതിരെ കേസെടുത്തു-

ശ്രീകണ്ഠാപുരം: കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തില്‍ കാറോടിച്ച ഡോക്ടര്‍ക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് മന:പ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് ഐ.പി.സി 304(എ) പ്രകാരം കേസെടുത്തു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ ഡോ.ടി.എന്‍.മിഥുലേഖിനെതിരെയാണ് കേസെടുത്തത്. 22 ന് ചൊവ്വാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ശ്രീകണ്ഠാപുരം ഗവ.ഹയര്‍സെക്കണ്ടറി … Read More

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഷീ ലോഡ്ജിന് ഒരു കോടി- ബജറ്റില്‍ ശ്രദ്ധേയങ്ങളായ നിരവധി നിര്‍ദ്ദേശങ്ങള്‍.

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഷീ ലോഡ്ജ് ആരംഭിക്കാന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി. ഉല്‍പ്പാദന മേഖലയില്‍ 1,51,12,260 രൂപയും ഇന്നവതരിപ്പിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് പി.പ്രേമലത അവതരിപ്പിച്ച ബജറ്റില്‍ … Read More

പ്രണയം-ഒളിച്ചോട്ടം-ബലാല്‍സംഗം-ഉസ്താദിനെതിരെ കേസ്–

പരിയാരം: യുവതിയെ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി പരാതി, ഉസ്താദിനെതിരെ കേസ്. ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുള്‍നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെ(36)യാണ് കേസ്. 2021 ആഗസ്ത് ഒന്നിനും 2022 മാര്‍ച്ച് ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി … Read More

വരൂ- കടന്നുവരൂ–തളിപ്പറമ്പിലെ മെയിന്‍ റോഡില്‍ കയ്യേറി കച്ചവടം ചെയ്യാം—

തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു പുകില്- അനധികൃത പാര്‍ക്കിങ്ങ് തടയും, പിഴയീടാക്കും, കയ്യേറ്റം ഒഴിപ്പിക്കും, നഗരം ഞങ്ങള്‍ ക്ലീനാക്കും-ഒടുവില്‍ പുലി എലിയേപ്പോലും പ്രസവിച്ചില്ല. പവനായി ഇപ്പോഴും അതിശക്തനായി തളിപ്പറമ്പിലെ റോഡ് കയ്യേറിക്കൊണ്ടിരിക്കുന്നു. അത്ര എളുപ്പത്തിലൊന്നും തന്നെ ശവമാക്കാന്‍ ആര്‍ക്കും ആവില്ലെന്ന നെഞ്ചൂക്കോടെ—- തളിപ്പറമ്പ് ആര്‍.ഡി.ഒ … Read More

മോറാഴയില്‍ സമരചരിത്രസ്മാരകവും മ്യൂസിയവും ഗവേഷണ ലൈബ്രറിയും സ്ഥാപിക്കുമെന്ന് ആന്തൂര്‍നഗരസഭാ ബജറ്റ്.

തളിപ്പറമ്പ്: മോറാഴ സമര ചരിത്ര സ്മാരക മ്യൂസിയവും ഗവേഷക ലൈബ്രറിയും നിര്‍മ്മിക്കാന്‍ ആന്തൂര്‍ നഗരസഭാ ബജറ്റില്‍ തുക വകയിരുത്തി. രണ്ട് ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെച്ചത്. ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ ആന്തൂര്‍ നഗരസഭക്ക് അന്‍പത് കോടി പത്ത് … Read More

ഇനി മുതല്‍ ട്രോളിയുമുണ്ടാകും ജീവനക്കാരുമുണ്ടാകും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പോര്‍ട്ടിക്കോയില്‍ ഇനിമുതല്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളെ കൊണ്ടുപോകാന്‍ ട്രോളിയും ജീവനക്കാരും ഉണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ ആരോഗ്യമന്ത്രി വന്ന സമയത്ത് അത്യാഹിത വിഭാഗത്തിലെത്തിയ രോഗിക്ക് കൃത്യസമയത്ത് ട്രോളി കിട്ടാതിരുന്ന സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. … Read More

മോട്ടോര്‍ വാഹനവകുപ്പില്‍ സേവനങ്ങള്‍ക്ക് ഫീസിനത്തില്‍ വന്‍ വര്‍ദ്ധനവ്-പുതിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍-

തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍വരും. നിരക്കുകകളില്‍ വലിയ വര്‍ദ്ധനവാണ് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നത്. രജിസ്‌ട്രേഷന്‍ പുതുക്കലിന് വിവിധ വാഹനങ്ങള്‍ക്കുള്ള നിരക്കുകള്‍-(പഴയ നിരക്ക് ബ്രാക്കറ്റില്‍) മോട്ടോര്‍ സൈക്കിള്‍-1000(300), ത്രീവീലറുകള്‍-2500(600), … Read More