ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം ഒരാള്‍ അറസ്റ്റില്‍-

എടക്കാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം, ഒരാള്‍ അറസ്റ്റില്‍. ചെമ്പിലോട്ടെ രമിഷാനിവാസില്‍ പുതിയാണ്ടി പി.രമേശനെയാണ്(60) എടക്കാട് പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും ചേര്‍ന്ന് പിടികൂടിയത്. കേരള ലോട്ടറി നടന്നു വില്‍ക്കുന്ന സബ്ബ് ഏജന്റായ ഇയാള്‍ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റനമ്പര്‍ എഴുത്ത് ലോട്ടറിയും … Read More

സംഗീതവും പ്രകൃതിയും ഒരമ്മയുടെ മക്കള്‍ സംരക്ഷണം അനിവാര്യം-വിജയ് നീലകണ്ഠന്‍

കണ്ണൂര്‍: ശുദ്ധസംഗീതവും പ്രകൃതിയും ഒരമ്മയുടെ മക്കളാണെന്നും അവയുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രമുഖ പരിസ്ഥിതി വന്യജീവി സംരക്ഷകനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും പെരുഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപകനുമായ വിജയ് നീലകണ്ഠന്‍. കണ്ണൂര്‍ സര്‍വ്വകലാശാല സംഗീതവിഭാഗം സംഘടിപ്പിച്ച പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞ പത്മശ്രീ പാറശ്ശാല … Read More

ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍-

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പഞ്ചിംഗ് താത്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  എന്‍.ജി.ഒ  അസോസിയേഷന്‍ രംഗത്ത്. ഇത് സംബന്ധിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോഗ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു. കോവിഡിന്റെ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്ഥാപനത്തില്‍ മുന്‍ കാലങ്ങളിലേത് പോലെ തന്നെ പഞ്ചിംഗ് … Read More

മുസ്ലിം ലീഗ് നേതാവ് ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി(74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷാനവാസ്, റഹീസ്, നിയാസ്, ഉവൈസ്, ഇബ്രാഹിംഹാജി. മരുമക്കള്‍: റാഹില, ജസീല, ആമിന, ഫൈറൂന. കബറടക്കം വൈകുന്നേരം നടക്കും.  

സ്‌കറിയ പുതിയപറമ്പില്‍ നിര്യാതനായി

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ സ്‌കറിയ പുതിയപറമ്പില്‍ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന് തളിപ്പറമ്പ് സെന്റ്‌മേരീസ് ഫോറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍. ഭാര്യ:ബ്രിജിത്ത. മക്കള്‍:സൂസമ്മ, സാലി, ലീലാമ്മ, ജോസ്, മോളി, ബേബി, പരേതനായ സന്തോഷ്, മരുമകള്‍ :ബീന, ജോസ്. സഹോദരങ്ങള്‍ :തോമസ്, … Read More

M D M A & കഞ്ചാവ്-കുപ്പക്കാരന്‍ അറസ്റ്റില്‍-

  തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവും സഹിതം ഒരാള്‍ എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും ഇന്നലെ നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാന്റിന് സമീപം വെച്ച് 100 മില്ലിഗ്രാം എംഡി.എം.യും 8 ഗ്രാം … Read More

മതവിദ്വേഷപ്രചാരണം, ക്ലബ്ബ്ഹൗസില്‍-മലയാളി പെണ്‍കുട്ടിയെതേടി ഡെല്‍ഹി പോലീസ്-

കോഴിക്കോട്: സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസ് ആപ്പിലൂടെ ഒരുവിഭാഗം സ്ത്രീകള്‍ക്കെതിരേ മതവിദ്വേഷപ്രചാരണം നടത്തിയെന്ന കേസില്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞ ആറുപേരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ്. യുവതി … Read More

കിണറ്റില്‍ വീണ മൂന്ന് ആടുകളെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു-

തളിപ്പറമ്പ്: കിണറ്റിലകപ്പെട്ട മൂന്ന് ആടുകളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഒന്‍പതിന് പന്നിയൂരിലെ ഇടുകുഴിയിലാണ് ആദ്യത്തെ സംഭവം. മിച്ചഭൂമിയായി മാറ്റിവെച്ച സ്ഥലത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ജലീല്‍ എന്നയാളുടെ രണ്ട് ആടുകളെയാണ് 30 അടിയോളം ആഴമുള്ള കിണറ്റിലിറങ്ങിയാണ് രക്ഷപ്പെടുത്തിയത്. രാവിലെ 11.40-നാണ് … Read More

പൈതൃക ഗ്രാമമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം.-ഡോ.വി.ജയരാജന്‍-

(ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര എന്ന ഓണ്‍ലൈന്‍ പരമ്പരെയക്കുറിച്ച് നാടന്‍കലാ ഗവേഷകനും ഫോക് ലാന്റ് ചെയര്‍മാനും ഇന്ത്യന്‍ നാഷനല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് ഹെരിട്ടേജ് ( ഇന്‍ടാക്ക്) റീജ്യനല്‍ ചാപ്റ്റര്‍ കണ്‍വീനറുമായ ഡോ.വി.ജയരാജന്റെ പ്രതികരണം-) കേരളീയവാസ്തുവിദ്യയുടെ ഓര്‍മ്മകള്‍ പേറുന്ന മറ്റൊരു ഗ്രാമം … Read More

ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു-

തിരുവനന്തപുരം: ഇന്ന് 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. -ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1098; രോഗമുക്തി നേടിയവര്‍ 27,961. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 11,091, … Read More