മാവേലിസ്റ്റോര്‍ ദാ ഇനി നിങ്ങളുടെ വീടിനരികത്ത്– സപ്ലൈകോ സഞ്ചരിക്കുന്ന വില്‍പനശാലക്ക് നാളെ (വ്യാഴം)തുടക്കം

കണ്ണൂര്‍: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈക്കോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഡിസംബര്‍ രണ്ട് വ്യാഴാഴ്ച ആരംഭിക്കും. കണ്ണൂര്‍ താലൂക്ക്തല ഉദ്ഘാടനം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കടന്നപ്പള്ളി രാമചന്ദ്രന്‍ എം … Read More

പുണ്യം പൂങ്കാവനം-ജില്ലയിലെ ആദ്യത്തെ നക്ഷത്രവനം ഉദ്ഘാടനം ചെയ്തു-

കൂത്തുപറമ്പ്: പുണ്യം പൂങ്കാവനം പദ്ധതിയുടെ കണ്ണൂര്‍ ജില്ലയിലെ ആദ്യ നക്ഷത്രവനം കോട്ടയം ശ്രീതൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കേരളസിംഹം വീരകേരളവര്‍മ്മ പഴശ്ശിരാജ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഉത്രാടം നക്ഷത്രമരമായ … Read More

പാലമൂട്ടില്‍ വക്കച്ചന്‍ (പി.പി.ജോര്‍ജ്-91) നിര്യാതനായി- സംസ്‌ക്കാരം നാളെ

പെരുമ്പടവ്: പെരുമ്പടവിലെ പാലമൂട്ടില്‍ വക്കച്ചന്‍(പി.പി.ജോര്‍ജ്-91) നിര്യാതനായി. സംസ്‌ക്കാരം നാളെ(ഡിസംബര്‍-2) ഉച്ചകഴിഞ്ഞ് 3 ന് പെരുമ്പടവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: തെക്കേക്കര അന്നക്കുട്ടി. മക്കള്‍: ബേബി വര്‍ഗീസ്(കരുവാരക്കുണ്ട്), സണ്ണി(എറണാകുളം),സെമണ്‍(പെരുമ്പടവ്), അലോഷ്യസ്(കാനഡ), സാലി(തളിപ്പറമ്പ്), ഇമ്മാനുവേല്‍(പടന്നക്കാട്), ജോളി(പെരുമ്പടവ്), മിനി(ചെമ്പന്തൊട്ടി). മരുമക്കള്‍: ഡോ.നിര്‍മ്മല ചാലില്‍, … Read More

ഡോ.എസ്..ഗോപകുമാര്‍ കേരള ആരോഗ്യ സര്‍വ്വകലാശാല ഗവേണിങ്ങ് കൗണ്‍സിലിലേക്ക്

പരിയാരം: കേരള ആരോഗ്യ സര്‍വകലാശാല ഉന്നതാധികാര സമിതിയായ ഗവേണിങ്ങ് കൗണ്‍സിലിലേക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ടായ ഡോ.എസ്.ഗോപകുമാര്‍ ഐക്യകണ്‌ഠേന തെരെഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ ഈ ഉന്നത പദവിയിലെത്തുന്നത്. അഖില കേരള ഗവ.ആയുര്‍വേദാധ്യാപക സംഘടനാ … Read More

ധീരതയുടെ പര്യായമായ എം.പി.അനുവിന് എക്‌സൈസ് വകുപ്പിന്റെ ആദരവ്-

തിരുവനന്തപുരം: ചിറയില്‍ മുങ്ങിത്താഴുന്ന നാല് മനുഷ്യജീവിതങ്ങളെ രക്ഷപ്പെടുത്തിയ  വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍  എം.പി.അനുവിന് എക്‌സൈസ് വകുപ്പിന്റെ ആദരം. തിരുവനന്തപുരത്ത് എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ സി.ഇ.ഒ ആയ എം.പി.അനുവിനെ … Read More

അയ്യോ കഷ്ടം!!!!!!!!!!ശക്തികേന്ദ്രത്തില്‍ മുസ്ലിംലീഗ് അള്ളാംകുളം ശാഖാകമ്മറ്റി ഓഫീസ് കാടുകയറുന്നു–

  തളിപ്പറമ്പ്: ഒ.കെ.സാഹിബ് സ്മാരകം കാടുകയറുന്നു, മുസ്ലിംലീഗിന്റെ ശക്തികേന്ദ്രത്തില്‍ ഓഫീസ് തിരിഞ്ഞുനോക്കാനാളില്ല. മലബാറിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒ.കെ.മുഹമ്മദ്കുഞ്ഞി എന്ന ഒ.കെ.സാഹിബ്. കണ്ണൂര്‍ സിറ്റി സ്വദേശിയായ ഒ.കെ.സാഹിബ് അവസാനകാലം കരിമ്പം പ്രദേശത്താണ് ജീവിച്ചത്. … Read More

സുക്കോള്‍ഭവനം-അതേപടി സംരക്ഷിക്കും-10-ാം ചരമവാര്‍ഷികദിനത്തില്‍ മ്യൂസിയം-

  Report–കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പാവങ്ങളുടെ ആശ്രയകേന്ദ്രമായ ഫാ.എല്‍.എം.സുക്കോളിന്റെ ഭവനം അതേ രൂപത്തില്‍ സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചു. 2014 ല്‍ നിര്യാതനായ സുക്കോളച്ചന്‍ 40 വര്‍ഷത്തോളം താമസിച്ച പരിയാരം മരിയപുരത്തെ ഭവനമാണ് സംരക്ഷിക്കുന്നത്. കെട്ടിടത്തിന്റെ നിലവിലുള്ള ഘടനക്ക് യാതൊരു കോട്ടവും തട്ടാത്ത വിധത്തില്‍ … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിങ്ങ്–വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിംങ്ങ്, ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. റാഗിങ്ങ് സംബന്ധിച്ച് പ്രിന്‍സിപ്പാളിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇത് നാളെ പോലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഖലീല്‍ ചൊവ്വ പറഞ്ഞു. അതിനിടെ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി … Read More

പേവിഷബാധയെ സൂക്ഷിക്കണം- ഓര്‍മ്മകളുണ്ടായിരിക്കണം-

കണ്ണൂര്‍: പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷ ബാധ. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുകയും രോഗത്തെ പ്രതിരോധിക്കുകയും വേണം. … Read More

ചെങ്ങുനി രമേശന്‍ ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്

തളിപ്പറമ്പ്: ബി.ജെ.പി.തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി ചെങ്ങുനി രമേശനെ നിയമിച്ചു. നിലവിലുള്ള നിയോജകമണ്ഡലം കമ്മറ്റി രണ്ടായി വിഭജിച്ചിട്ടുണ്ട്. തളിപ്പറമ്പ്, നഗരസഭ, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം പഞ്ചായത്തുകള്‍ എന്നിവയാണ് പുതിയ മണ്ഡലം കമ്മറ്റിയുടെ പരിധിയില്‍ വരിക. മികച്ച സംഘാടകനായ ചെങ്ങുനി രമേശന്‍ കാഞ്ഞിരങ്ങാട് സ്വദേശിയാണ്.