കഞ്ചാവ് വില്‍പ്പനക്കാരന്‍ സമീറിനെ ചൊക്ലി എസ്.ഐ ആര്‍.രാകേഷും സംഘവും അറസ്റ്റ് ചെയ്തു.

ചൊക്ലി: കഞ്ചാവ് സഹിതം യുവാവ് പോലീസ്പിടിയില്‍. ചൊക്ലി നിടുമ്പ്രം കിഴക്കേ വയലിലെ മാധവി ഹൗസില്‍സി.എസ്.സമീറിനെയാണ്(28)ചൊക്ലി എസ്.ഐആര്‍.രാകേഷ് അറസ്റ്റ് ചെയ്തത്. 508 ഗ്രാം കഞ്ചാവും തൂക്കികൊടുക്കാനുള്ള ത്രാസും ഉള്‍പ്പെടെയാണ് പിടികൂടിയത്. മുമ്പ് എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സമീര്‍ താമസിച്ചുവരുന്ന വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതായി … Read More

ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. കരിമ്പം മയങ്ങിയിലെ സി.ചന്ദ്രനാണ് മരിച്ചത്.

തളിപ്പറമ്പ്: ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പം ചവനപ്പുഴ മയങ്ങിയിലെ ചെമ്മഞ്ചേരി വീട്ടില്‍ സി.ചന്ദ്രന്‍(71)നെയാണ് ഇന്ന് ഇച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: കെ.വി.ലീല. മക്കള്‍: റീന. (കൂനം )റീജ (നടുവില്‍). മരുമക്കള്‍ രാജേഷ് (കൂനം), രതീഷ് … Read More

രമേശന്‍ ചെങ്ങുനി ബി.ജെ.പി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ല സെല്‍ കോഓര്‍ഡിനേറ്ററായി രമേശന്‍ ചെങ്ങുനിയെ തിരെഞ്ഞടുത്തു. വ്യത്യസ്ത മേഖലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ (ഡോക്ടേര്‍സ്, അഡ്വക്കേറ്റസ്, എഞ്ചിനിയേഴ്‌സ് )തുടങ്ങി ഇരുപതോളം സെല്ലുകളുടെ ജില്ല കോഓര്‍ഡിനേറ്ററായാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തളിപ്പറമ്പ് മുന്‍ മണ്ഡലം പ്രസിഡന്റും കാഞ്ഞിരങ്ങാട് സ്വദേശിയുമാണ്.

സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്

തളിപ്പറമ്പ്: സഹകരണ വകുപ്പിന്റെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് നിയമനടപടികളുമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് മുന്നോട്ട്. രണ്ട് നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് നിയമനം നടത്താന്‍ 2024 ജനുവരി 17 ന് ബാങ്ക് പത്രപരസ്യം നല്‍കുകയും നിയമന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ … Read More

ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ നടന്നത് ആസൂത്രിത നീക്കം-സ്വാമി സാധു വിനോദന്‍

ധര്‍മ്മസ്ഥല: ലോകപ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ ധര്‍സ്ഥലയെ തകര്‍ക്കാന്‍ നടന്നത് ആസൂത്രിത നീക്കമാണെന്ന് സ്വാമി സാധുവിനോദന്‍. പുണ്യസ്ഥലമായ ധര്‍മ്മസ്ഥലയെക്കുറിച്ച് നടന്ന കുപ്രചരണങ്ങള്‍ അസ്ഥാനത്താണെന്ന് ദൈവം ലോകത്തിന് കാട്ടിക്കൊടുത്തിരിക്കയാണെന്നും ചീമേനി അവധൂതാശ്രമം സ്ഥാപകന്‍ സ്വാമി സാധുവിനോദന്‍ പറഞ്ഞു. ധര്‍മ്മസ്ഥലയില്‍ ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സ് സമൂഹവിരുദ്ധര്‍ അടിച്ചുതകര്‍ത്തു, അരലക്ഷം രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: വാട്ടര്‍ അതോറിറ്റി ഓഫീസ് സമുച്ചയത്തില്‍ അതിക്രമിച്ച് കടന്ന് ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പരാതി. ഫാറൂഖ്‌നഗറിലെ ഓഫീസ് വളപ്പിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ താഴെ നിലയിലെ ആറ് ജനലുകളിലെ 13 പാളി കതകുകളും വെന്റിലേറ്റര്‍ ഗ്ലാസുകളും അടിച്ചുതകര്‍ത്തതായാണ് പരാതി. 50,000 രൂപയുടെ നഷ്ടം … Read More

സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം 16 ന് ചൊവ്വാഴ്ച്ച

തളിപ്പറമ്പ്: സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതിയോഗം 16 ന് ചൊവ്വാഴ്ച്ച നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കുന്ന യോഗത്തിന്റെ പരിഗണനക്കായി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥ മേധാവികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ … Read More

കുറ്റിക്കോലിലെ യുവാവിനെ കാണാതായി.

തളിപ്പറമ്പ്: യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറ്റിക്കോല്‍ യുവജന വായനശാലക്ക് സമീപത്തെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മുരളീധരന്റെ മകന്‍ അതുല്‍ മുരളീധനെയാണ്(24)കാണാതായത്. ഇക്കഴിഞ്ഞ 10 ന് രാവിലെ ഏഴിന് വീട്ടില്‍ നിന്നും പോയ അതുല്‍ തിരികെ വന്നില്ലെന്ന അച്ഛന്‍ വി.വി.മുരളീധരന്റെ … Read More

സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കള്ളാര്‍: സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് ആലപ്പാട്ട് വീട്ടില്‍ റെനി മാത്യുവിനെയാണ്(53) കള്ളാറിലെ ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിശ്രമമുറിയില്‍ തറയില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 നായിരുന്നു സംഭവം. രാജപുരം പോലീസ് കേസെടുത്തു. … Read More

റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പരിയാരം: റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കെ.എം.സി.സി നേതാവ് മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി സലീം (52) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം. കുടുംബസമേതം … Read More