നഗരസഭാ സെക്രട്ടെറിയുടെ മര്‍ക്കടമുഷ്ടി, ചര്‍ച്ചക്കിടെ വ്യാപാരി ബോധംകെട്ടുവീണു.

തളിപ്പറമ്പ്: തീപിടുത്തം നടന്ന കെ.വി.കോംപ്ല്കസിലെ ശൂചീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ തളിപ്പറമ്പ് നഗരസഭാ സെക്രട്ടെറിയുടെ ചേമ്പറില്‍ ദുരിതബാധിതനായ കടയുടമ ബോധംകെട്ടുവീണു. കോംപ്ലക്‌സിലെ ഫണ്‍സിറ്റി എന്ന കടയുടമയായ തളിപ്പറമ്പിലെ ഷൗക്കത്തലിയാണ്(51) ബോധം കെട്ടുവീണത്. കൂടെയുണ്ടായിരുന്ന വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ … Read More

കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു.

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ യശ്വന്ത്പുര വീക്കിലി എക്‌സ്പ്രസിന് നേരെയാണ് താഴെ ചൊവ്വയില്‍ നിന്നും കല്ലേറുണ്ടായത്. പാറാല്‍ സ്വദേശി കെ.ആര്‍ അരുണ്‍മുത്തുവിനാണ് കൈക്ക് പരുക്കേറ്റത്. വിന്‍ഡോ സീറ്റില്‍ ഇരുന്ന … Read More

പെരളശേരിയില്‍ ബി.ജെ.പി ഓഫീസിന് കെട്ടിടം വാടകക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ്.

പെരളശേരി: പെരളശേരി ബി.ജെ.പി ഓഫിസിന് കെട്ടിടം വാടകയ്ക്ക് നല്‍കിയ സ്ത്രീയുടെ വീടിന് നേരെ ബോംബേറ് നടന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരളശേരി പള്ള്യത്തെ ശ്യാമളയുടെ വീടിന് നേരെയാണ് ഇന്നലെ രാത്രി 10.30 ന് ബൈക്കിലെത്തിയ അജ്ഞാത സംഘം ബോംബെറിഞ്ഞത്. വീടിന് … Read More

യുവാവിനെ മര്‍ദ്ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുളിമ്പറമ്പിലെ മക്കിഹംസ, മദ്രസക്ക് സമീപത്തെ മണ്ണന്‍ അമീര്‍ എന്നിവരുടെ പേരിലാണ് കേസ്. ഒക്ടോബര്‍ 10 ന് രാത്രി 11.20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസക്ക് സമീപത്തെ കെ.പി.ജെ.ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ … Read More

കുടുംബജീവിതം തകര്‍ത്തതായി ആരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതരെ കേസെടുത്തു.

തളിപ്പറമ്പ്: കുടുംബജീവിതം തകര്‍ത്തതായി ആരോപിച്ച് വാടക ക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് അതിക്രമിച്ചുകയറി യുവാവിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തതിന് രണ്ടുപേര്‍ക്കെതരെ കേസെടുത്തു. പുഷ്പഗിരി പണിക്കരകത്ത് വീട്ടില്‍ അബ്ദുള്ളയുടെ(31) പരാതിയിലാണ് ഉണ്ടച്ചുണ്ട് ജംഷീര്‍, ചിന്തപ്പന്‍ ഷമീര്‍ എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 12 … Read More

സ്ത്രീധനപീഡനം-കടമ്പേരി സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്; കൂടുതല്‍ സ്ത്രീധമാവശ്യപ്പെട്ട് ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കടമ്പേരിയിലെ സ്‌കറിയയുടെ മകന്‍ ജോബിഷിന്റെ പേരിലാണ് കേസ്. ഭാര്യ പെരിങ്ങോം ആലപ്പടമ്പിലെ കുണ്ടത്തില്‍ വീട്ടില്‍ സി.പി.മഞ്ജു(38)ന്റെതാണ് പരാതി. 2006 ജനുവരി 2 ന് വിവാഹിതരായശേഷം ഭര്‍ത്താവിന്റെ കടമ്പേരിയിലെ … Read More

പലിശയില്ലാ സ്വര്‍ണവായ്പ തളിപ്പറമ്പില്‍ രണ്ട് കേസുകള്‍-ദമ്പതികളായ നാലു പ്രതികള്‍

തളിപ്പറമ്പ്: പലിശരഹിത സ്വര്‍ണ്ണവായപ് തട്ടിപ്പില്‍ തളിപ്പറമ്പില്‍  രണ്ട് പോലീസ് കേസുകള്‍ കൂടി. ഇരിക്കൂര്‍, മാമ്പ സ്വദേശികള്‍ക്കാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. അഞ്ചരക്കണ്ടി മാമ്പ നദീജ മന്‍സിലില്‍ കെ.മുഹമ്മദ് ഹനീഫയുടെ(53) പരാതിയില്‍ ദമ്പതികളായ നാലുപേര്‍ക്കെതിരെയും ഇരിക്കൂര്‍ സിദ്ദിഖ്‌നഗര്‍ ദാറുന്നൂര്‍ വീട്ടില്‍ സി.സി.മുഹമ്മദ്‌നവാസിന്റെ(49)പരാതിയില്‍ രണ്ടുപേര്‍ക്കുമെതിരെയാണ് കേസ്. … Read More

തീപിടിച്ച കെട്ടിടം നാളെ ശുചീകരിക്കും-വ്യാപാരികള്‍ നടക്കില്ലെന്ന് നഗരസഭ സെക്രട്ടെറി

തളിപ്പറമ്പ്’: തീപിടുത്തം നടന്ന തളിപ്പറമ്പ് കെ.വി.കോംപ്ലക്‌സിലെ കടകളില്‍ ശൂചീകരണം നാളെ നടക്കും. വ്യാപാരികളുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുക. എന്നാല്‍ ശുചീകരണം അനുവദിക്കില്ലെന്നും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടപടികള്‍ ഉറപ്പുവരുത്താതെ ശുചീകരണത്തിന് അനുമതി നല്‍കില്ലെന്ന് നഗരസഭ സെക്രട്ടെറികെ.പി.സുബൈര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം … Read More

വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോളാര്‍ തൂക്ക് വേലി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: വനംവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച സോേളാര്‍ തൂക്കുവേലി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് റേഞ്ചിലെ ശീകണ്ഠാപുരം സെക്ഷനില്‍ പെടുന്ന പയ്യാവൂര്‍ പഞ്ചായത്തിലെ ഏലപ്പാറ മുതല്‍ ചിറ്റാരി വരെയുള്ള 2.400കിലോമീറ്റര്‍ നിളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്ക് വേലി ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് … Read More

യുവ തെയ്യംകലാകാരന്‍ അശ്വന്ത് കോള്‍തുരുത്തി(25)തൂങ്ങിമരിച്ചു.

കണ്ണൂര്‍: യുവ തെയ്യംകലാകാരന്‍ അശ്വന്ത് കോള്‍തുരുത്തി(25)തൂങ്ങിമരിച്ചു. വടക്കെ മലബാറിലെ തെയ്യപ്രേമികളുടെ ഹൃദയം കവര്‍ന്ന തെയ്യക്കാരനായിരുന്നു അശ്വന്ത്. മീന്‍കുന്ന് ബപ്പിരിയന്‍ തെയ്യം, ചാല്‍ കളത്തിക്കാവിലെ പരുത്തി വീരന്‍ എന്നീ തെയ്യകോലങ്ങള്‍ കെട്ടി പ്രശസ്തനായിരുന്നു അശ്വന്ത്. സോഷ്യല്‍ മീഡയയിലും നിരവധി ഫോളോവേഴ്‌സുണ്ട്. പള്ളിക്കുന്ന് പൊടിക്കുണ്ടിലെ … Read More